'ചില പാട്ടുകള്‍ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞു'; ജൂറി അംഗത്തിന്റെ ഓഡിയോ, വീണ്ടും വിവാദം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് സംവിധായകന്‍ വിനയന്‍. ജൂറി അംഗമായിരുന്ന ഗായിക ജെന്‍സി ഗ്രിഗറി ഒരു മാധ്യമപ്രവര്‍ത്തകനോട് രഞ്ജിത്തിന്റെ ഇടപെടലിനെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പങ്കുവച്ചാണ് വിനയന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പുരസ്‌കാര നിര്‍ണയത്തിനിടെ ചില പാട്ടുകള്‍ ചവറാണെന്ന് പറഞ്ഞെന്നും രഞ്ജിത്തിന്റെ ഇടപെടലുകള്‍ വിഷമമുണ്ടായിക്കിയെന്നും ഗായിക ജെന്‍സി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ഒരു ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹം ഇടപടേണ്ട കാര്യമില്ല, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്ന് ജെന്‍സി പറഞ്ഞു.

കേട്ടു കെള്‍വിയില്ലാത്ത രീതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അക്കാദമി ചെയര്‍ മാന്‍ ജൂറിയില്‍ ഇടപെട്ടു എന്നത് നഗ്‌നമായ സത്യമാണെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. അതാണിവിടുത്തെ പ്രശ്‌നവും..അല്ലാതെ അവാര്‍ഡ് ആര്‍ക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
'ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സ്റ്റേറ്റ് അവാര്‍ഡ് ജുറിയില്‍ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പഴത്തെ വലിയ ചര്‍ച്ച.. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്‌കാരികമന്ത്രി ഇന്നു സംശയ ലേശമെന്യേ മാദ്ധ്യമങ്ങളോടു പറയുകേം ചെയ്തു.. ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെന്‍സി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്. ഒരോണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തകനോടാണ് അവര്‍ സംസാരിക്കുന്നത്.
ഇതൊന്നു കേട്ടാല്‍ ജൂറി മെമ്പര്‍മാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാഡു നിര്‍ണ്ണയത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടു കെള്‍വിയില്ലാത്ത രീതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അക്കാദമി ചെയര്‍ മാന്‍ ജൂറിയില്‍ ഇടപെട്ടു എന്നത് നഗ്‌നമായ സത്യമാണ്. അതാണിവിടുത്തെ പ്രശ്‌നവും..അല്ലാതെ അവാര്‍ഡ് ആര്‍ക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്.. അധികാരദുര്‍വിനിയോഗം ആണ് ഈ ഇടപെടല്‍ അതിനാണ് മറുപടി വേണ്ടത്'- വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടെന്ന് പറയുന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോണ്‍ സംഭാഷണം സംവിധായകന്‍ വിനയന്‍ പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ രഞ്ജിത് മറുപടി പറയണമെന്നും വിനയന്‍ ആവശ്യപ്പെട്ടിരുന്നു. ധാര്‍മ്മികത ഉണ്ടങ്കില്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം രാജി വയ്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ തന്റെ സിനിമയെ ബോധപൂര്‍വ്വം തഴഞ്ഞെന്ന് നേരത്തെ വിനയന്‍ പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications