കാപ്പന് കോണ്‍ഗ്രസിന് പാരയാകുന്നു? നേതാക്കള്‍ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു പാലായില്‍ നടന്നത്. മുന്നണി മാറിയെത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ യു ഡി എഫിന് വേണ്ടി കളത്തിലിറങ്ങിയത് എല്‍ ഡി എഫും എന്‍ സി പിയും വിട്ട് യു ഡി എഫ് പാളയത്തിലെത്തിയ മാണി സി കാപ്പന്. അതിശക്തമായ പോരാട്ടത്തിനൊടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ പാലായില്‍ ജോസ് കെ മാണി പരാജയപ്പെട്ടു.
സംസ്ഥാനത്ത് മുഴുവന്‍ തകര്‍ന്ന് അടിഞ്ഞപ്പോഴും പാലായില്‍ കേരള കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് അണികള്‍ വലിയ ആവേശത്തോടെയായിരുന്നു കണ്ടത്. മാണി സി കാപ്പനെ കോണ്‍ഗ്രസുകാര്‍ സ്വന്തം നേതാവിനെ പോലെ കൊണ്ട് നടക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ ചില മാസങ്ങള്‍ കഴിഞ്ഞതോടെ മാണി സി കാപ്പനും പാലായിലെ കോണ്‍ഗ്രസുകാരും തമ്മില്‍ ഇടയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതില്‍ നേട്ടം കൊയ്യാന്‍ ഒരുങ്ങുന്നതാവട്ടെ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും.

മാണി സി കാപ്പനുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പാലാ മണ്ഡലത്തിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഇവര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരും. മണ്ഡലം ഭാരവാഹികളായിരുന്നവര് അടക്കമുള്ള വന്‍ നേതൃനിരയാണ് കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണിയുടെ പാളയത്തിലേക്ക് എത്തുന്നത്. പാര്‍ട്ടി വിട്ട് വരുന്നവര്‍ക്ക് ഗംഭീര സ്വീകരണമാണ് പാലായില്‍ കേരള കോണ്‍ഗ്രസ് എം ഒരുക്കുന്നത്.
സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി

പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്, തോമസ് ചാഴിക്കാന് എംപി, ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ജയരാജ് മറ്റ് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാവും നേതാക്കള്‍ക്ക് സ്വീകരണം. മാണി സി കാപ്പനെതിരെ വന്‍ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. വിജയിച്ച് കഴിഞ്ഞതോടെ ഏകാധിപത്യ പ്രവണതായാണ് മാണി സി കാപ്പന് കാണിക്കുന്നതെന്നാണ് ഇവരുടെ പ്രധാനം ആരോപണം.

മണ്ഡലത്തിലെ ഒരു പ്രവര്‍ത്തനങ്ങളിലും മുന്നണി നേതാക്കളുമായി സഹകരിക്കാന്‍ മാണി സി കാപ്പന് തയ്യാറാവുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ പൂര്‍ണ്ണമായും അവഗണിക്കുന്ന രീതിയാണ് കാപ്പന്റേത്. തന്റെ അടുപ്പക്കാര്‍ക്ക് മാത്രമാണ് അദ്ദേഹം പരിഗണന നല്‍കുന്നത്. കാപ്പന്റെ മാത്രം കരുത്തില്‍ അല്ല പാലായില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചത്.

തങ്ങള്‍ ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന സമീപനമാണ് മാണി സി കാപ്പന് നടത്തുന്ന്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും അതിനെ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ല. ഇതോടെയാണ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മിലുടെ ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ച് കിടപ്പാണെന്നും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. വികസനത്തില്‍ പാലാ മണ്ഡലത്തിന് സ്വന്തമായി ഒരു മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. യുഡിഎഫ് എംഎല്‍എയായി വിജയിച്ചതോടെ മാണി സി കാപ്പന് മണ്ഡലത്തെ തിരിഞ്ഞ് നോക്കാറേയില്ല. സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് താല്പര്യം

കോണ്‍ഗ്രസിനെ ഇല്ലാതാക്കി പാലാ കേന്ദ്രീകരിച്ച് സ്വന്തം പാര്‍ട്ടി വളര്‍ത്തി കൊണ്ടുവരാനാണ് മാണി സി കാപ്പന് ശ്രമിക്കുന്നത്. നേതാക്കളെ വരുതിയിലാക്കാന്‍ വലിയ തോതിലുള്ള വാഗ്ദാനങ്ങളും അദ്ദേഹം നല്കുന്നു. എന്‍സിപിയെ പിളര്‍ത്തി യുഡിഎഫിലേക്ക് വന്ന് മാണി സി കാപ്പന് കോണ്‍ഗ്രസിനേയും ഹൈജാക്ക് ചെയ്യാനാണ് കാപ്പന് ശ്രമിക്കുന്നത്. കാപ്പന്റെ കയ്യിൽ നിന്നും പണം വാങ്ങി പാലായിലെ ഒരുവിഭാഗം കോൺഗ്രസ് നേതൃത്വം തന്നെ പാർട്ടിയെ ഒറ്റിക്കൊടുക്കുകയാണ് എന്നും പാർട്ടി വിട്ട നേതാക്കൾ ആരോപിക്കുന്നു.

അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാലാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഇല്ലാതാക്കുന്ന രീതിയാണ് പാലായില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. പാർട്ടി നാശത്തിലേയ്ക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ നാശത്തിന് ആക്കം കൂട്ടുന്നന്നത്. പാര്‍ട്ടി നേതാക്കള്‍ തന്നെ ഇതിന് ഒത്താശ ചെയ്യുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. ഈ സാഹചര്യത്തിലാണ് ഇനിയും കോണ്‍ഗ്രസിന്റെ ഭാഗമായി തുടര്‍ന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു. വ്യാഴാഴ്ച രാവിലെ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചാണ് സ്വീകരണം. നേതാക്കളെ ജോസ് കെ മാണി ഷാള്‍ അണിയിച്ച് സ്വീകരിക്കും.

അതേസമയം, മണ്ഡലത്തില്‍ മാണി സി കാപ്പനും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള രാഷ്ട്രീയപ്പോര് നിരന്തരമായി തുടരുകയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞതുമായി ബന്ധപ്പെട്ട് വലിയ ആരോപണമാണ് കാപ്പനെതിരെ കേരള കോണ്‍ഗ്രസ് എം നടത്തുന്നത്. തകര്‍ന്ന റോഡുകളിലെ കുഴികള്‍ ജോസ് കെ മാണിയുടെ സന്ദര്‍ശത്തിന് പിന്നാലെ അടച്ചതോടെ വലിയ അവകാശവാദമാണ് കേരള കോണ്‍ഗ്രസ് അനുകൂലികള്‍ നടത്തുന്നത്. എന്നാല്‍ എംഎല്‍എയുടെ അക്കൗണ്ടിലാണിതെന്നാണ് മാണി സി കാപ്പന്റെ വാദം. മഴമൂലം പണികള്‍ വൈകിയതെന്നും മാണി സി കാപ്പന് അഭിപ്രായപ്പെടുന്നു.

മൂന്നുവര്‍ഷം മുമ്പ് റോഡ് ടാറിംഗ് നടത്തേണ്ടതായിരുന്നു. താന്‍ എംഎല്‍എയായിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ചേര്‍പ്പുങ്കല്‍ മുതല്‍ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന് വരെ ടാര്‍ ചെയ്യാന്‍ കരാറായിരിക്കുകയാണ്. മഴ കഴിഞ്ഞാലുടന്‍ പണി തുടങ്ങും. പാലായിലെ വിവിധ റോഡിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അടിയന്തരമായി കുഴികള്‍ അടയ്ക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
മഴ നനഞ്ഞ് അരുവിയില്‍ നീരാടി നിമിഷ സജയന്: വൈറലായി ചിത്രങ്ങള്‍
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications