തീയേറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന് കുട്ടിയുടെ പാര്‍ട്ടി അനുഭാവത്തെ ചൊല്ലി തര്‍ക്കം
മലപ്പുറം: രാഷ്ട്രീയപാര്‍ട്ടികളുടെ സ്വര്ണക്കട്ടിയായിരുന്ന എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി കങ്കുന്നത്ത് മൊയ്തീന് കുട്ടിയുടെ പാര്‍ട്ടിയെ ചൊല്ലി തര്‍ക്കം. മൊയ്തീന്‍കുട്ടി സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും മുസ്ലിംലീഗ് പ്രവര്‍ത്തകനാണെന്നും പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഇരുപാര്‍ട്ടിക്കാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റമുട്ടലും തുടങ്ങി. ഇരുരാഷ്ട്രീയപാര്ട്ടിക്കാര്ക്കും വാരിക്കോരി സംഭാവനകള്‍ നല്‍കിയിരുന്ന മൊയ്തീന്കൂട്ടിയെ ഇപ്പോള്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും വേണ്ട. അറസ്റ്റിലാകുംവരെ ചില രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായി ആരോപമുണ്ടായിരുന്നെങ്കിലും സംഭവം വിവാദമായതോടെ എല്ലാവരും അകലംപാലിക്കുകയാണ്.
മൊയ്തീന്‍കുട്ടിയുടെ കുടുംബത്തിലെ ഭൂരിഭാഗം പേരും സിപിഎം അനുഭാവികളാണെന്നും ഇതിനാല്‍ മൊയ്തീന്‍കുട്ടിയും സി.പി.എം അനുഭാവിയാണെന്നാണു എതിര്‍വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി നേതാക്കളുമായി അടുത്ത ബന്ധംപുലര്‍ത്തുകയും ഗള്‍ഫുകളിലെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്്തിരുന്നുവെന്നും ആരോപിച്ചാണ് ലീഗിനെതിരെ മറുവിഭാഗം ആരോപണമുന്നയിക്കുന്നത്. അതേ സമയം അമ്മയുടെ മൗനാനുവാദത്തോടെ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന് കുട്ടിയും, പീഡനത്തിനിരയായ കുട്ടിയുടെ മാതാവും തമ്മില്‍ ഏറെ നാളത്തെ അടുപ്പക്കാരെന്ന് മൊയ്തീന് കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

മൊയ്തീന് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെ നാളായി താമസിച്ചു വരികയായിരുന്നു പീഢനത്തിനിരയായ കുട്ടിയുടെ മാതാവ്.നേരത്തെ പരിചയക്കാരായ ഇരുവരും തമ്മില്‍ ഏറെ അടുപ്പത്തിലുമായിരുന്നു.കഴിഞ്ഞ മാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. യാത്രക്കിടെയാണ് തിയ്യേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും സമ്മതിക്കുകയും എടപ്പാളിലെ തിയ്യേറ്ററില്‍ ഫസ്റ്റ് ഷോ കാണാന്‍ കയറിയതും. മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്നതായുള്ള തെളിവുണ്ടെന്ന് പറഞ്ഞതോടെ പ്രതിമൗനമവലംബിച്ചു.പ്രതിയെ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നിന്ന് താലൂക്കാശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്കായി കൊണ്ടു പോകുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. ഉച്ചയോടെ മാതാവിനെ സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടു വരുമ്പോള്‍ കൂകി വിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്
-
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട












Click it and Unblock the Notifications