ശമ്പള പരിഷ്കരണം; കെഎസ്ആർടിസി എംഡിയും യൂണിയനുകളും നടത്തിയ ചർച്ച പരാജയം
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണത്തിൽ സിഎംഡിയും യൂണിയനുകളും നടത്തിയ ചർച്ച പരാജയപ്പെട്ടു. മറ്റന്നാൾ വീണ്ടും ചർച്ച നടന്നേക്കും. ഇതിനു മുൻപ് ഒരു തവണ എംഡിയും യൂണിയനുകളും തമ്മിൽ ചർച്ച നടത്തിയിരുന്നു. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി ധനമന്ത്രിയും ഗതാഗത മന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അധിക ജീവനക്കാർക്ക് അമ്പത് ശതമാനം ശമ്പളം നൽകി അവധിയിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന മധ്യപ്രദേശ് മോഡൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുന്നോട്ടുവച്ചിരുന്നു. നവംബർ അഞ്ചിന് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാരിൻ്റെ അടിയന്തര ഇടപ്പെടലുകൾ.
ഇക്കഴിഞ്ഞ നാലുദിവസം മുൻപ് കെഎസ്ആർടിസി സിഎംഡിയും യൂണിയനുകളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ശമ്പളപരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും വേഗത്തിൽ നടപടിയുണ്ടാകണമെന്നുമാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. അതല്ലാത്ത പശ്ചാത്തലത്തിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് യൂണിയനുകൾ അറിയിച്ചിരുന്നു.

ആദ്യഘട്ടത്തിൽ സിഎംഡിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ധനമന്ത്രിയുടെയും ഗതാഗതമന്ത്രിയും യോഗം വിളിച്ചത്. ഈ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇന്ന് യൂണിയനുകളുമായി വീണ്ടും സിഎംഡി ചർച്ച നടത്തുകയായിരുന്നു. എന്നാൽ, ഇന്നത്തെ ചർച്ചയും പരാജയപ്പെടുകയായിരുന്നു. മറ്റന്നാൾ വീണ്ടും ചർച്ച നടത്തിയേക്കും. ധനമന്ത്രിയും ഗതാഗതമന്ത്രിയും തമ്മിൽ ഇതിനിടെ കൂടിക്കാഴ്ച നടത്തി.

അതേസമയം, കഴിഞ്ഞ ദിവസം മന്ത്രിതല ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി മധ്യപ്രദേശ് മോഡലെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഇത് കെഎസ്ആർടിസിലെ യൂണിയനുകളുമായി ചർച്ച ചെയ്യണമെന്നാണ് യോഗത്തിലുയർന്ന പ്രധാന ആവശ്യം. ശമ്പള പരിഷ്കരണം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അധിക ജീവനക്കാർക്ക് അമ്പത് ശതമാനം ശമ്പളം നൽകി അവധിയിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് മധ്യപ്രദേശ് മോഡൽ.

കെഎസ്ആർടിസിയിലെ കണ്ടക്ടർ - മെക്കാനിക്കൽ വിഭാഗത്തിൽ നിലവിൽ 7500 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ശമ്പള പ്രതിസന്ധിയും പെൻഷൻ മുടങ്ങിയതും അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധം കടുപ്പിച്ചാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

നവംബർ അഞ്ചിന് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ വേഗത്തിലാക്കാൻ തയ്യാറെടുക്കുന്നത്. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സർക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. കുടിശ്ശിക ലഭിക്കാതെ ഇനിയും ഇത് തുടരാനാകില്ലെന്ന് ശക്തമായ നിലപാടിലാണ് സഹകരണബാങ്കുകൾ. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം.

പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. ഇത് ജീവനക്കാർക്കിടയിലും സംഘടനയിലും മുറുമുറുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ശമ്പളപരിഷ്കരണം യാഥാർഥ്യമാക്കാൻ ജീവനക്കാരുടെ സംഘടന തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പെൻഷൻ കൃത്യമായി കൊടുക്കാൻ കഴിയാത്ത സാഹചര്യം ഒരു ഭാഗത്ത് നിൽക്കുമ്പോൾ ശമ്പള പരിഷ്കരണവും കെഎസ്ആർടി സിയിൽ ഇനിയും യാഥാർഥ്യമാക്കാനായിട്ടില്ല.

അതേസമയം, കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങുന്ന സാഹചര്യത്തിൽ മൂന്ന് ഭരണ പ്രതിപക്ഷ സംഘടനകൾ സൂചനാപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 ,6 തീയതികളിലും എംപ്ലോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരാണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസുകള്‍ കുറഞ്ഞതോടെ കോർപ്പറേഷൻ്റെ വരുമാനവും കുത്തനെ ഇടിഞ്ഞു. വരുമാനത്തില്‍ നിന്ന് ശമ്പള ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലേ ഓഫ് വേണ്ടി വരുമെന്ന് സി എം ഡി ബിജു പ്രഭാകർ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു
പുത്തന്‍ മേക്കോവറില്‍ ആനന്ദം താരം സിദ്ധി; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications