Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ഷാജി വന്‍ പ്രതിരോധത്തില്‍; വരവിനേക്കാള്‍ 166 ശതമാനം അധിക സ്വത്ത്...

കൊച്ചി: മുസ്ലീം ലീഗ് എംഎല്‍എയും അഴീക്കോട് എംഎല്‍എയും ആയ കെഎം ഷാജിയ്‌ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. ഷാജിയ്‌ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജലിയന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

കെഎം ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒമ്പത് വര്‍ഷം കൊണ്ട് 166 ശതമാനം ആണ് ഷാജിയുടെ വരവിനേക്കാള്‍ കവിഞ്ഞുള്ള സമ്പാദ്യം എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്...

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

ഞെട്ടിക്കുന്ന വര്‍ദ്ധന

ഞെട്ടിക്കുന്ന വര്‍ദ്ധന

കെഎം ഷാജിയുടെ സ്വത്തില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഷാജിയുടെ ഔദ്യോഗിക വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2001 മുതല്‍ 2020 വരെയുള്ള കാലയളവിലെ സ്വത്തിന്റെ കണക്കാണിത്.

സത്യവാങ്മൂലത്തിലും പ്രശ്‌നം

സത്യവാങ്മൂലത്തിലും പ്രശ്‌നം

ഷാജിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പ്രശ്‌നമുണ്ട് എന്നാണ് കണ്ടെത്തല്‍. ഒമ്പത് വര്‍ഷം കൊണ്ട് 88.5 ലക്ഷം രൂപയാണ് ചെലവഴിച്ചതായി ഷാജി സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍ പ്രകാരം ഇത് രണ്ട് കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

പരാതി വന്നത്

പരാതി വന്നത്

അഭിഭാഷകനായ എംആര്‍ ഹരീഷ് ആണ് കെഎം ഷാജിയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയുമായി കോടിയില്‍ എത്തിയത്. ഈ പരാതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് കോടതി നിര്‍ദ്ദേശിച്ചത്.

കേസ് എടുക്കുമോ?

കേസ് എടുക്കുമോ?

നിലവില്‍ കെഎം ഷാജിയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിട്ടില്ല. എന്നാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും എന്നാണ് സൂചന. എന്തായാലും തിരഞ്ഞെടുപ്പിന് മുമ്പ് നടപടികള്‍ക്ക് മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്.

അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി

അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി

അഴീക്കോട് മണ്ഡലത്തിലെ മുസ്ലീം ലീഗിന്റെ സിറ്റിങ് എംഎല്‍എ ആണ് കെഎം ഷാജി. ഇത്തവണ മണ്ഡലം മാറിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ഷാജിയെ തന്നെ അഴീക്കോട് മത്സരിപ്പിക്കാന്‍ മുസ്ലീം ലീഗ് തീരുമാനിക്കുകയായിരുന്നു.

എല്‍ഡിഎഫിന്റെ പരാതി

എല്‍ഡിഎഫിന്റെ പരാതി

ഇതിനിടെ കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു. വര്‍ഗ്ഗീയത പറഞ്ഞാണ് ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് നേടിയത് എന്ന എംവി നികേഷ് കുമാറിന്റെ പരാതിയില്‍ കെഎം ഷാജിയെ ആറ് വര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ പത്രിക സ്വീകരിക്കുകയായിരുന്നു.

കോഴക്കേസ്

കോഴക്കേസ്

കെഎം ഷാജിയ്‌ക്കെതിരെ ഒരു കൈക്കൂലി കേസും അന്വേഷണത്തിന്റെ പരിധിയിലാണ്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിനായി 25 ലക്ഷം കോഴ വാങ്ങി എന്ന പരാതിയില്‍ ആണ് അന്വേഷണം. ഈ അന്വേഷണവും തുടരുകയാണ്.

ഇഡിയും അന്വേഷിക്കുന്നു

ഇഡിയും അന്വേഷിക്കുന്നു

കെഎം ഷാജിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഷാജിയേയും ഭാര്യയേയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഷാജിയുടെ കോഴിക്കോട്ടെ വീട് അനധികൃത നിര്‍മാണമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ

നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+