Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ മന്ത്രിയോടുള്ള സിപിഎം അസംതൃപ്തി രൂക്ഷമാകുന്നു; പാര്‍ട്ടിയിലും എതിര്‍പ്പ്... കാരണങ്ങള്‍

കോഴിക്കോട്: ചരിത്രത്തില്‍ ആദ്യമായാണ് ഐഎന്‍എലിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. എന്നാല്‍ ആ മന്ത്രിസ്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലും വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎന്‍എലിന്റെ ഏക എംഎല്‍എ ആയ അഹമ്മദ് ദേവര്‍കോവിലിന് ആണ് എല്‍ഡിഎഫ് ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനം നല്‍കിയത്. ആദ്യ രണ്ടര വര്‍ഷം ആയിരിക്കും ഐഎന്‍എലിന് മന്ത്രിപദവി ഉണ്ടാവുക സിപിഎമ്മിന്റെ പ്രത്യേക താത്പര്യം ആയിരുന്നു ആദ്യടേമില്‍ തന്നെ ഐഎന്‍എലിന് മന്ത്രിസ്ഥാനം കിട്ടാന്‍ കാരണം. എന്നാലിപ്പോള്‍ മന്ത്രിയുടെ ചില ഇടപെടലുകള്‍ സിപിഎമ്മിനുള്ളില്‍ കടുത്ത പ്രതിഷേധം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

ലീഗ് കളിപ്പാവ

ലീഗ് കളിപ്പാവ

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുസ്ലീം ലീഗിന്റെ കളിപ്പാവ ആകുന്നു എന്ന രീതിയില്‍ സിപിഎമ്മില്‍ വിമര്‍ശനം എന്നാണ് കഴിഞ്ഞ ദിവസം മനോരമ റിപ്പോര്‍ട്ട് ചെയ്തത്. തിക്കോടി സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇത്തരം ഒരു ആരോപണം ഉയര്‍ന്നത്. ഐഎന്‍എല്‍ കേന്ദ്രങ്ങളിലും കുറച്ച് ദിവസങ്ങളായി ഇത് വലിയ ചര്‍ച്ചയാണ്.

 ബന്ധം ലീഗിനോട്

ബന്ധം ലീഗിനോട്

മന്ത്രിയെന്ന നിലയില്‍ പോലും അഹമ്മദ് ദേവര്‍കോവില്‍ കൂടുതല്‍ ബന്ധം പുലര്‍ത്തുന്നത് മുസ്ലീം ലീഗുകാരോടാണ് എന്നതാണ് വിമര്‍ശനം. തിക്കോടിയിലെ പരിപാടിയില്‍ സിപിഎമ്മിനേയോ ഐഎന്‍എലിന്റെ പ്രാദേശിക ഘടകത്തേയോ അറിയിക്കാതെ ആയിരുന്നു മന്ത്രി എത്തിയത് എന്നതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

പാര്‍ട്ടിയില്‍ പരാതി

പാര്‍ട്ടിയില്‍ പരാതി

അഹമ്മദ് ദേവര്‍കോവിലിനെതിരെ തിക്കോടിയിലെ സിപിഎമ്മുകാര്‍ ഏരിയ കമ്മിറ്റിയ്ക്ക് പരാതി നല്‍കിയതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ തിക്കോടിയിലേത് ഔദ്യോഗിക പരിപാടി ആയിരുന്നില്ല എന്ന രീതിയില്‍ ആണ് ഐഎന്‍എലിലെ ഒരു വിഭാഗം വിശദീകരിക്കുന്നത്. പ്രാദേശിക ഐഎന്‍എല്‍ നേതൃത്വത്തിനും ഇതില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്നു.

സിപിഎമ്മിന് അതൃപ്തി

സിപിഎമ്മിന് അതൃപ്തി

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പല ഇടപെടലുകളിലും സിപിഎമ്മിന് അതൃപ്തിയുണ്ട് എന്നത് വണ്‍ഇന്ത്യ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ഇത് ദേവര്‍കോവിലിനെ നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ശകാരം

മുഖ്യമന്ത്രിയുടെ ശകാരം

ഇതിനിടെ അഹമ്മദ് ദേവര്‍കോവിലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശകാരിച്ചു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അദാനി ഗ്രൂപ്പുമായുള്ള യോഗം സംബന്ധിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. മന്ത്രി അറിയാതെ ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മുന്‍കൈയ്യില്‍ ആയിരുന്നു അദാനി ഗ്രൂപ്പുമായുള്ള ഇടപാട് എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയ്ക്കുള്ളിലും പ്രശ്‌നം

പാര്‍ട്ടിയ്ക്കുള്ളിലും പ്രശ്‌നം

മന്ത്രിസ്ഥാനം ലഭിച്ചത് ഐഎന്‍എലിനുള്ളിലും പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. അഹമ്മദ് ദേവര്‍കോവിലും കാസിം ഇരിക്കൂറും ചേര്‍ന്നുള്ള അധികാര കേന്ദ്രമാണ് പാര്‍ട്ടിയ്ക്കുള്ളില്‍ വിവാദമാകുന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെ ആണ് പലകാര്യങ്ങളും ഇവര്‍ നടപ്പിലാക്കുന്നത് എന്നാണ് ആരോപണം.

പ്രവര്‍ത്തക സമിതി യോഗം

പ്രവര്‍ത്തക സമിതി യോഗം

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഐഎന്‍എലിന്റെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതും വിവാദമായിരുന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറ്റിയായിരുന്നു യോഗം. ഈ യോഗത്തിനിടയിലും പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+