ജില്ലാ കേരളോത്സവത്തിന് മടപ്പള്ളിയില്‍ തുടക്കം; ഇനി രണ്ടുനാള്‍ കലയുടെ രാപ്പകലുകള്‍

  • Posted By:
Subscribe to Oneindia Malayalam

വടകര : മടപ്പള്ളിയില്‍ ഇനി രണ്ടുനാള്‍ കലയുടെ രാപ്പകലുകള്‍. യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് മടപ്പള്ളിയില്‍ അരങ്ങുണര്‍ന്നു.

ഹിറ്റ്‌ലര്‍ പ്രയോഗം: സൗദി കിരീടാവകാശിക്കെതിരേ ആഞ്ഞടിച്ച് ഇറാന്‍

മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുനത്തില്‍ കുഞ്ഞബ്ദുള്ള നഗറില്‍ സി കെ നാണു എംഎല്‍എ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.

jilla

വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോട്ടയില്‍ രാധാകൃഷ്ണന്‍, തിരുവള്ളൂര്‍ മുരളി, മുക്കം മുഹമ്മദ്, പി കെ സജിത, സുജാത മനക്കല്‍, പി വി കവിത, കെ കെ നളിനി, ഇ ടി അയൂബ്, എം കെ ഭാസ്കരന്‍, എ ടി ശ്രീധരന്‍, ഗോപാലന്‍ കിഴക്കയില്‍, പി പ്രസീത, മഹേഷ് കക്കത്ത്, ടി പി ബിനീഷ് എന്നിവര്‍ സംസാരിച്ചു. ടി കെ രാജന്‍ സ്വാഗതവും പി ഡി ഫിലിപ്പ് നന്ദിയും പറഞ്ഞു.

പകല്‍ മൂന്നിന് കൈനാട്ടിയില്‍നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര മടപ്പള്ളിയെ വര്‍ണാഭമാക്കി. സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്കൌട്ട്സ്, എന്‍സിസി, എസ്പിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രക്ക് വിവിധ ക്ളബ്ബുകള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും ഒപ്പന, കോല്‍ക്കളി, കായികാഭ്യാസ പ്രകടനങ്ങളും ചാരുതയേകി.

അഞ്ച് വേദികളിലായാണ് മത്സരം. കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ക്ളബ്ബുകള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. 25ന് വേദി രണ്ടില്‍ രാവിലെ 9 മുതല്‍ ചെണ്ട, ചെണ്ടമേളം. വേദി മൂന്നില്‍ രാവിലെ ഒമ്പതുമുതല്‍ ലളിതഗാനം, കര്‍ണാടകസംഗീതം, വായ്പ്പാട്ട്, തബല, ഫ്ളൂട്ട്, വയലിന്‍ (വെസ്റ്റേണ്‍), വയലിന്‍ (ഈസ്റ്റേണ്‍), മൃദംഗം, വീണ, ഹാര്‍മോണിയം, സിത്താര്‍, ഗിത്താര്‍. ജിവിഎച്ച്എസ്എസ് ന്യൂബ്ളോക്കില്‍ രാവിലെ ഒമ്പതു മുതല്‍ ക്വിസ്, ചിത്രരചന, കഥാരചന, മെഹന്തി, പുഷ്പാലങ്കാരം, കളിമണ്‍ശില്‍പ്പ നിര്‍മാണം എന്നിവയും പകല്‍ ഒന്നുമുതല്‍ കാര്‍ട്ടൂണ്‍, കവിത, ഉപന്യാസം, എന്നീ ഇനങ്ങളും അരങ്ങേറും.

26ന് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം, മണിപ്പൂരി, കഥക്, ഒഡീസി, നാടോടിപ്പാട്ട്, സംഘഗാനം, ദേശഭക്തിഗാനം ഓട്ടന്‍തുള്ളല്‍, കഥകളി, നാടോടിപ്പാട്ട് (ഗ്രൂപ്പ്), വള്ളംകളിപ്പാട്ട് (ആറന്മുള-കുട്ടനാട് ശൈലി), നാടോടിനൃത്തം (ഗ്രൂപ്പ്), മാപ്പിളപ്പാട്ട്, ദഫ്മുട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ഒപ്പന, മിമിക്രി, മോണോആക്ട്, മൈം, കവിതാലാപനം, പ്രസംഗം (മലയാളം, ഇംഗ്ളീഷ്, ഹിന്ദി) എന്നീ മത്സരങ്ങളും നടക്കും.

ഞായറാഴ്ച വൈകിട്ട് സമാപന സമ്മേളനം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

English summary
District Kerala festival started in Madappalli

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്