കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിറ്റ്‌ലര്‍ പ്രയോഗം: സൗദി കിരീടാവകാശിക്കെതിരേ ആഞ്ഞടിച്ച് ഇറാന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി കിരീടാവകാശിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ | Oneindia Malayalam

തെഹ്‌റാന്‍: ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനിയെ പശ്ചിമേഷ്യയിലെ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ ശക്തമായ ആക്രമണവുമായി ഇറാന്‍ രംഗത്തെത്തി. മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ അപക്വവും തരംതാണതുമായ പ്രസ്താവനയ്ക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരു വിലയുമുണ്ടാവാന്‍ പോകുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്‌റാം ഖാസിമി പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ കൂട്ട ആത്മഹത്യ, ജീവനൊടുക്കിയത് നാലു പേര്‍
ഏകാധിപത്യ പ്രവണത കാണിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മേഖലയിലെ ഏകാധിപതികള്‍ക്ക് അടുത്ത കാലത്ത് എന്താണ് സംഭവിച്ചതെന്ന്, അവരുടെ പാത പിന്തുടരാന്‍ ശ്രമിക്കുന്ന സൗദി രാജകുമാരന്‍ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബ് വസന്തത്തെ തുടര്‍ന്ന് കൊല്ലപ്പെടുകയോ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയോ ചെയ്ത അറബ് സ്വേഛാധിപതികളെക്കുറിച്ച് സൂചിപ്പിച്ചാണ് ഇറാന്‍ വക്താവ് ഇങ്ങനെ പറഞ്ഞത്. പുതിയ കിരീടാവകാശിയുടെ നേതൃത്വത്തില്‍ സൗദി അറേബ്യ ചെയ്തുകൂട്ടുന്ന അബദ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ്, ലബ്‌നാന്‍ പ്രധാനമന്ത്രിയെ രാജിവയ്പ്പിച്ച നടപടി അതില്‍ അവസാനത്തേതാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം തലതിരിഞ്ഞ നയങ്ങള്‍ സൗദിയുടെ ഉറ്റ മിത്രങ്ങളെ പോലും ശത്രുക്കളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

iran


ന്യൂയോര്‍ക്ക് ടൈംസിലെ തോമസ് ഫ്രീഡ്മാന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ ആയത്തുല്ല ഖമേനിയെ പശ്ചിമേഷ്യയിലെ ഹിറ്റ്‌ലറെന്നും ഇറാനെതിരേ അനുനയത്തിന്റെ സമീപനം സ്വീകരിക്കാന്‍ സൗദി ഉദ്ദേശിക്കുന്നില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഹിറ്റ്‌ലറെ യൂറോപ്പ് കൈകാര്യം ചെയ്ത രീതിയില്‍ ശക്തമായ നടപടികളിലൂടെ ഇറാനെ എതിര്‍ക്കുമെന്നായിരുന്നു കിരീടാവകാശിയുടെ നിലപാട്. മേഖലയില്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ നടത്തുന്ന ഇറാന്റെ ശ്രമങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1979 ന് ശേഷം നിലവില്‍വന്ന തീവ്ര നിലപാടുകാരുടെ സൗദി അറേബ്യ ആയിരിക്കില്ല ഇനി ഉണ്ടാവുക എന്നും കിരീടാവകാശി വ്യക്തമാക്കുകയുണ്ടായി.

English summary
Iran has lashed out at Saudi Arabia’s crown prince for making “injudicious and cheap” remarks against the Islamic Republic, saying his statements have no credit in the international community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X