Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നു: ആരോഗ്യ മന്ത്രി, ഡോക്ടര്‍മാർ കരാട്ടെ പഠിക്കട്ടെയെന്ന് സതീശന്‍

കൊല്ലം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വന്ദന ഹൗസ് സര്‍ജനാണ്. അത്ര പരിചയസമ്പത്തില്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും മന്ത്രി പറഞ്ഞു. അതേസമയം പരാമര്‍ശം മാധ്യമങ്ങള്‍ വിവാദമാക്കിയതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി.

പോലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്സ്പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം.

SATHEESAN VEENA GEORGE KOTTARAKA DOCTOR STAB DEATH

അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. ' കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ എന്റെ വാക്കുകള്‍ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞതെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്.

ഞാന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍

അതേസമയം ആരോഗ്യ മന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. ലഹരിക്ക് അടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെയാണ് തടയാന്‍ കഴിയുകയെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പ്രതി ഡോക്ടറെ തള്ളിയിട്ട്, കീഴ്‌പ്പെടുത്തിയ ശേഷം പുറത്തിരുന്നാണ് നിരവധി തവണ കുത്തിയതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ആരോഗ്യ മന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തി. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നും സതീശന്‍ പറഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കിംസ് ആശുപത്രിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കിംസ് ആശുപത്രിയിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+