നടിയെ ആക്രമിച്ച സംഭവം: അന്വേഷണ വിവരങ്ങൾ പോലീസ് പുറത്ത് വിടുന്നത് നല്ല പ്രവണതയല്ലെന്ന് ഹൈക്കോടതി !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിക്ക് നേരെ നടന്ന ആക്രമണത്തില്‍ പോലീസ് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന വഴിത്തിരിവുകളാണ് കേസന്വേഷണത്തിനിടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ക്രിമിനല്‍ കേസന്വേഷണത്തില്‍ പോലീസിന് ലഭിക്കുന്ന വിവരങ്ങള്‍ തുടക്കത്തില്‍ തന്നെ പൊതുജനം അറിയാന്‍ ഇടവരരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. കേസിലെ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിടുന്നതിനെതിരെയാണ് സാമൂഹ്യ പ്രവര്‍ത്തകയായ മനീഷ എം ചാത്തേലി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

hc

കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്ത് വിടുന്നതിനാല്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ നിന്നും പോലീസിനെ തടയണം. അന്വേഷണ വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ പോലീസിന് ഉത്തരവാദിത്വവും ബാധ്യതയും ഉണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരം ആരോപണങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചു. നിഷ്പക്ഷ അന്വേഷണത്തിനായി കേസിന്റെ വിവരങ്ങള്‍ പോലീസ് രഹസ്യമായിത്തന്നെ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അന്വേഷണത്തിന് തടസ്സമില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ വിവരങ്ങള്‍ പുറത്ത് വിടാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അല്ലാത്ത പക്ഷം വിവരങ്ങൾ പുറത്ത് വിടുന്നത് നല്ല പ്രവണത അല്ലെന്നും കോടതി നിരീക്ഷിച്ചു. 

English summary
High Court asked Police to not to reveal case diary to media
Please Wait while comments are loading...