താലിബാനും അഫ്ഗാനിസ്ഥാനും കാള്‍ മാക്‌സും; മാധ്യമത്തില്‍ സി ദാവൂദ് എഴുതിയ ലേഖനത്തിനെതിരെ ആഞ്ഞടിച്ച് ആസാദ്
കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകളും സംവാദങ്ങളും നടക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം കൈയ്യാളിയതുമായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തിൽ വരുന്ന വാർത്തകളെ ചൊല്ലിയാണിത്. ഒടുവിൽ, അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പൂർണമായും പിൻമാറിയ ദിവസം മാധ്യമം പത്രത്തിലെ പ്രധാന തലക്കെട്ട് 'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ' എന്നായിന്നു. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളിൽ ഇടതുപക്ഷം ആയിരുന്നു മാധ്യമത്തിന്റേയും ജമാ അത്തെ ഇസ്ലാമിയുടേയും നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്. ഇതിന്റെ തുടർച്ചയെന്നോണം ആണ് മാധ്യമത്തിന്റെ ഒപ്പീനിയൻ പേജിൽ സി ദാവൂദിന്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത് 'ഈ സമുദായം ഒരു അപലപന തൊഴിലാളി യൂനിയല്ല' എന്ന തലക്കെട്ടിൽ കടുത്ത മാർക്‌സിസ്റ്റ് വിമർശനം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലേഖനം ആയിരുന്നു അത്. അതിൽ പറഞ്ഞ കാര്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഡോ ആസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

കാറൽ മാർക്സ് ഒരു ബാലസാഹിത്യകാരനായിരുന്നു എന്നും അമർചിത്രകഥകളാണ് അദ്ദേഹം എഴുതിയതെന്നും അന്തർമുഖനും ലോകത്തെ വെറുത്തവനുമായ ഒരാളായിരുന്നു അദ്ദേഹമെന്നും മാധ്യമം എഴുതിയിരിക്കുന്നു. നന്നായി. തനിനിറം അങ്ങനെ പൊട്ടിയൊലിക്കട്ടെ.
ഇപ്പോൾ മാർക്സാണ് മാധ്യമത്തിന്റെ ശത്രു. മാർക്സിൽനിന്നു രക്ഷിക്കാനാണ് അവതാരം!

''വ്യവസായവിപ്ലവവും തുടർന്നു വന്ന ആധുനികതയും മനുഷ്യചരിത്രത്തിലെ ദിശാവ്യതിയാനങ്ങളായിരുന്നു. ആ സന്ദർഭത്തിൽ ജീവിച്ച കാൾ മാർക്സ് എന്ന ചെറുപ്പക്കാരന് പുതു മാറ്റങ്ങളും രീതികളും മനസ്സിലാക്കാനോ അവയുമായി താദാത്മ്യപ്പെടാനോ സാധിച്ചില്ല''. മാധ്യമത്തിന്റെ ആധുനികതാഭക്തി നോക്കൂ. മാർക്സിനെ പകയോടെ കാണുന്ന മുതലാളിത്ത സേവ നോക്കൂ. മതങ്ങൾ വലിയ ആധുനികതാ സ്നേഹികളായിരുന്നുവെന്ന് ആർക്കാണ് അറിയാത്തത്! വ്യവസായവിപ്ലവത്തെയും തുടർമാറ്റങ്ങളെയും എന്തുമാത്രം ആവേശത്തോടെയാണ് അക്കാലത്ത് മതങ്ങൾ സ്വീകരിച്ചത്! പക്ഷേ,കാൾ മാർക്സോ? 'ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പൊരിഞ്ഞ തല്ലാണ്' ചരിത്രമെന്ന ചിത്രകഥാവിവരമല്ലാതെ, അദ്ദേഹത്തിനുണ്ടോ യഥാർത്ഥ ചരിത്രജ്ഞാനം?

ചരിത്രത്തിലിന്നോളമുണ്ടായ പടയോട്ടങ്ങളിലും യുദ്ധങ്ങളിലും ഭരണകൂട ഹിംസകളിലും കലാപങ്ങളിലും എത്രപേർ മരിച്ചുവെന്ന് കണക്കെടുക്കാനാവുമോ? പക്ഷേ, മാർക്സിന്റെ 'ബാലസാഹിത്യം' സ്റ്റാലിനിലൂടെയും പോൾപോട്ടിലൂടെയും മാവോയിലൂടെയും കൊന്നുകളഞ്ഞ മനുഷ്യരുടെ എണ്ണം കൃത്യമായി മാധ്യമ ലേഖകൻ ദാവൂദിനറിയാം. ഇസ്ലാമിന്റെ പേരിൽ അങ്ങനെ പറയാനാവില്ലല്ലോ. രാജാക്കന്മാരും ഭരണാധികാരികളും മത പൗരോഹിത്യവും ബാലസാഹിത്യമല്ലല്ലോ വായിച്ചത്. ദൈവപ്പൊരുളല്ലേ? കൊന്നതല്ലല്ലോ, വിശുദ്ധ യുദ്ധങ്ങളിലൂടെ സ്വർഗപ്രവേശം നൽകുകയായിരുന്നില്ലേ?

മതരാഷ്ട്രമുണ്ടാക്കാൻ മാർക്സിസ്റ്റുകളാണ് ഒന്നാം തടസ്സമെന്ന് ദാവൂദ് പ്രഖ്യാപിക്കുകയാണ്. ഗൊൾവാൾക്കർ നേരത്തേ പറഞ്ഞത് മുസ്ലീം മതരാഷ്ട്രവാദികളുടെയും ഫത്വ ആണ്. പലസ്തീൻ പോരാട്ടത്തെ വിമോചനസമരമായി കാണുന്ന അനേക കോടി മനുഷ്യരെ, മൊസാദ് - സി ഐ എ യുക്തിയിൽ തളയ്ക്കുന്നതുപോലുള്ള ഒരു കൃത്യമാണിത്. മലബാർ കലാപത്തെപ്പറ്റി ഹിന്ദുത്വഫാഷിസം നിർമ്മിക്കുന്ന ആഖ്യാനംപോലെ ലജ്ജകൂടാതെ മാധ്യമം അതു വിളമ്പുന്നു.

ഖിലാഫത്ത് യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാൻ പുറപ്പെട്ടുപോയ മുസ്ലീം യുവാക്കളാണ് താഷ്കന്റിൽ നൂറുവർഷം മുമ്പ് ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി രൂപീകരിച്ചത്. മലബാർ പ്രക്ഷോഭം തുടങ്ങുന്ന കാലത്ത് ലോകമുസ്ലീം യുവത്വം സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. സോഷ്യലിസ്റ്റ് ലോകം പടുത്തുയർത്താൻ നടത്തുന്ന വിമോചനപോരാട്ടങ്ങളിലും അവ നില നിർത്താൻ നടത്തിയ ഭരണകൂട പരിശ്രമങ്ങളിലും ചോരചൊരിഞ്ഞത് ശരിയോ തെറ്റോ എന്നു നമുക്കു വാദിച്ചുകൊണ്ടിരിക്കാം. എന്നാൽ നാളത്തെ ലോകം സമത്വത്തിന്റെ ജനാധിപത്യ ഭരണത്തിലോ മതാധികാര/ ആണധികാര സ്വേച്ഛാവാഴ്ച്ചയിലോ എത്തേണ്ടത് എന്ന ചോദ്യത്തിനു മുന്നിൽ രണ്ടഭിപ്രായം വരേണ്ടതുണ്ടോ?

ഭൂരിപക്ഷ - ന്യൂനപക്ഷ മതരാഷ്ട്രവാദികൾ ആശ്ലേഷിച്ചു മാർക്സിസത്തെ വെല്ലുവിളിക്കുന്ന അശ്ലീലക്കാഴ്ച്ചയാണ് മാധ്യമത്തിൽ കണ്ടത്. അത് പൗരത്വ ഭേദതി നിയമം നടപ്പാക്കാൻ ഇന്ത്യൻ ഫാഷിസം ഇറങ്ങിപ്പുറപ്പെട്ട നേരത്ത് ആർക്കു ഗുണം ചെയ്യുമെന്ന് സാധാരണ മനുഷ്യർ ചിന്തിക്കണം. മാധ്യമത്തെ ബഹിഷ്കരിക്കണം എന്ന വാദത്തിന്റെ ദൗർബല്യവും പൊള്ളത്തരവും തുറന്ന് എഴുതിയിട്ടുണ്ട് ഞാൻ. അത് മാധ്യമത്തിന്റെ ദാവൂദിയൻ സിദ്ധാന്തങ്ങൾക്കുള്ള പിന്തുണയല്ല. എൺപതുകളുടെ അവസാനം ശീതയുദ്ധാനന്തര ലോകത്തെ നിർവ്വചിക്കുമ്പോൾ സാമ്രാജ്യത്വം ഏൽപ്പിച്ച ദൗത്യമാണ് അവർ തുടരുന്നതെന്ന് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള പൊരിഞ്ഞ തല്ലെന്ന് പരിഹസിക്കുന്ന ഒരു മാധ്യമം ഇരകളുടെ ജിഹ്വയാണെന്ന് പറയാൻ എനിക്കിനി പ്രയാസം തോന്നും. (ഡോ ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം)

സി ദാവൂദിന്റെ ലേഖനത്തിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ഇതൊരു ലേഖന പരന്പരയാണെന്നാണ് ലഭിക്കുന്ന വിവരം. താലിബാനെ അപലപിക്കാൻ കേരളത്തിലെ മുസ്ലീം വിശ്വാസികൾ തയ്യാറാകണം എന്ന് സിപിഎം പറയുന്നു എന്നതാണ് ഈ ലേഖനത്തിലൂടെ സി ദാവൂദും മാധ്യമവും ജമാ അത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്ന ആരോപണം എന്നാണ് ഇടതുപക്ഷത്തുള്ളവർ പറയുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല എന്നും ഇവർ പറയുന്നുണ്ട്. മാധ്യമവും ജമാ അത്തെ ഇസ്ലാമിയും താലിബാനെ മഹത്വവത്കരിക്കുന്നതിനെതിരെ ആണ് തങ്ങൾ ശബ്ദം ഉയർത്തിയത് എന്നും അത് ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തിനെതിരെ അല്ലെന്നും ഇടതുപക്ഷത്തുള്ളവർ ആവർത്തിക്കുന്നുണ്ട്.
Recommended Video

ജമാ അത്തെ ഇസ്ലാമിയ്ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ അവർ തന്നെ മുസ്ലീം പൊതുസമൂഹത്തിനെതിരെയുള്ള ആരോപണങ്ങൾ എന്ന മട്ടിൽ അവതരിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ഇത് കുറച്ച് കാലമായി കേരള സമൂഹത്തിൽ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും എല്ലാം സ്വീകരിച്ചുവരുന്ന ഒരു തന്ത്രമാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചപ്പോൾ മാധ്യമം പത്രം നൽകിയ വാർത്തയും ഇപ്പോൾ ഏറെ ചർച്ചയായിരുന്നു. 'വിസ്മയം പോലെ താലിബാൻ പട' എന്നായിരുന്നു അന്ന് മാധ്യമത്തിലെ ഒന്നാം പേജിലെ ബോക്സ് വാർത്തയുടെ തലക്കെട്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആയിരുന്നു ഇപ്പോഴത്തെ ജമാ അത്തെ ഇസ്ലാമിയുടേയും മാധ്യമം ദിനപത്രത്തിന്റേയും നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇടതുപക്ഷം രംഗത്ത് വന്നത്. എന്തായാലും ഈ വിഷയം കേരളത്തിൽ വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കുമെന്ന് ഉറപ്പാണ്.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications