ഷംസീറിന്റെ ഭാര്യയായതുകൊണ്ട് തന്നെ വേട്ടയാടുന്നു, വിവാദങ്ങളില്‍ പ്രതികരണവുമായി ഡോ സഹല
കണ്ണൂര്‍: അനധികൃത നിയമന ആരോപണം ഉന്നയിച്ച് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ സഹല. തനിക്കെതിരെയുള്ള വിവാദത്തിന്റെ ലക്ഷ്യം ഷംസീറിനെ അപമാനിക്കുക എന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് സഹല ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്ക് അധ്യാപിക തസ്തികയിലേക്ക് യോഗ്യതയുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി. ഒരു എംഎല്‍എ ആയതിന്റെ പേരില്‍ എങ്ങനെ തന്നെ തഴയാനാവുമെന്നും വ്യക്തിപരമായ ആക്രമമാണിതെന്നും സഹല കൂട്ടിച്ചേര്‍ത്തു. അതിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ഈ തസ്തികയൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല. പത്രപരസ്യം കണ്ടാണ് താന്‍ അപേക്ഷ നല്‍കിയത്. തനിക്ക് യാതൊരുവിധ സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് വിളിച്ചാല്‍ ഇനിയും അഭിമുഖങ്ങള്‍ക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല വ്യക്തമാക്കി.
ഒരു ആനുകൂല്യങ്ങളും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഷംസീറിന് മികച്ച ഒരു പൊളിറ്റിക്കല്‍ കരിയറുണ്ട്. ഷംസീറിന്റെ ഭാര്യയായതുകൊണ്ട് താന്‍ വീട്ടമ്മയായി ഇരിക്കണമെന്നാണോ, ഇന്ന് ഉച്ചയ്ക്ക് ഒരു ഇന്റര്‍വ്യു ഉണ്ടെന്ന് അറിഞ്ഞാല്‍ യോഗ്യതയുണ്ടെങ്കില്‍ താന്‍ അതില്‍ പങ്കെടുക്കുമെന്നും സഹല വ്യക്തമാക്കി.
സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications