മോന്‍സും ഫ്രാന്‍സിസും നേര്‍ക്കുനേര്‍; പിജെ ജോസഫിന്റെ വീട്ടിലെ യോഗത്തില്‍ പൊട്ടിത്തെറി, ഇനി പിളര്‍പ്പ്?

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലേ ഇപ്പോഴത്തെ ഏക ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് പ്രശ്‌നത്തിലാണ്. മുന്നണിയിലെ സീറ്റ് വിഭജനവും പാര്‍ട്ടിയ്ക്കുള്ളിലെ സീറ്റ് വിഭജനവും എല്ലാം പിജെ ജോസഫിനെ ശരിക്കും വലച്ചിരുന്നു.

ഇപ്പോള്‍ പ്രശ്‌നങ്ങള്‍ അതീവ രൂക്ഷമായിരിക്കുകയാണ്. ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് വീണ്ടുമൊരു പിളര്‍പ്പിന്റെ വക്കിലാണ്. പിജെ ജോസഫിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങളും വിലയിരുത്തലുകളും...

തീരാത്ത പ്രശ്‌നങ്ങള്‍

തീരാത്ത പ്രശ്‌നങ്ങള്‍

പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളാണ് പിജെ ജോസഫ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അടര്‍ത്തിയെടുത്ത നേതാക്കളെ കൂടാതെ പിസി തോമസിന്റെ പാര്‍ട്ടിയിലെ നേതാക്കളെ കൂടി കൂടെ നിര്‍ത്തേണ്ട സ്ഥിതിയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ ജംബോ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടി വന്നു ജോസഫിന്.

ചേരിതിരിഞ്ഞ് പ്രശ്‌നം

ചേരിതിരിഞ്ഞ് പ്രശ്‌നം

പിജെ ജോസഫിന്റെ തൊടുപുഴയിലെ വീട്ടില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് പോരടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നിന്നപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു മറുവിഭാഗം.

സ്ഥാനത്തെ ചൊല്ലി തന്നെ

സ്ഥാനത്തെ ചൊല്ലി തന്നെ

പാര്‍ട്ടിയിലെ സ്ഥാനത്തെ ചൊല്ലി തന്നെ ആയിരുന്നു തര്‍ക്കം. ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടത്ര പരിഗണന പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ലഭിച്ചില്ലെന്നാണ് പരാതി. അതേസമയം മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും അര്‍ഹിച്ചതിലും വലിയ പരിഗണന ലഭിക്കുന്നു എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് കുറ്റപ്പെടുത്തി. മോന്‍സിനെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആക്കിയപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് കിട്ടിയത് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ആയിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ കാര്യം

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ കാര്യം

എല്‍ഡിഎഫിനൊപ്പമായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ്. ഒടുവില്‍ എല്‍ഡിഎഫിനോട് പിണങ്ങി കേരള കോണ്‍ഗ്രസ് എമ്മില്‍ എത്തി. അതിന് ശേഷം ജോസഫ് പിളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ നിന്നു. എന്നിട്ടും ഫ്രാന്‍സിസ് ജോര്‍ജ്ജിന് മാത്രം കാര്യമായ പരിഗണന കിട്ടിയില്ല.

ജോണിയും ഉണ്ണിയാടനും

ജോണിയും ഉണ്ണിയാടനും

ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പോലെ തന്നെ പ്രതിഷേധത്തിലാണ് തോമസ് ഉണ്ണിയാടനും ജോണി നെല്ലൂരും. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് ജോസഫിനൊപ്പം വന്ന ആളാണ് ജോണി നെല്ലൂര്‍. ഇവര്‍ക്കും ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ആണ് പാര്‍ട്ടിയില്‍ നല്‍കിയിട്ടുള്ളത്.

പിളര്‍ത്താന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്

പിളര്‍ത്താന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്

പിജെ ജോസഫ് മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും അധിക പ്രാധാന്യം നല്‍കുന്നു എന്നാണ് എതിര്‍ വിഭാഗത്തിന്‍ ആക്ഷേപം. ജോയ് എബ്രഹാം ആണ് ഏക സെക്രട്ടറി ജനറല്‍. ഇത്തരമൊരു ഘട്ടത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജോണി നെല്ലൂരും ഉണ്ണിയാടനും ഈ വിഷയത്തിൽ ഫ്രാൻസിസിനൊപ്പവും ആണ്. ജോസഫിന്റെ വീട്ടിലെ തര്‍ക്കം അത്തരം ഒരു ഘട്ടത്തിലേക്ക് എത്തിയിരുന്നു.

ജോസഫിന്റെ വൃഥാശ്രമം

ജോസഫിന്റെ വൃഥാശ്രമം

എന്തായാലും പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. അതിന് വേണ്ടി പുതിയൊരു ഫോര്‍മുലയാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താം എന്നതാണത്. വാര്‍ഡ് തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാമെന്നും പിജെ ജോസഫ് ഉറപ്പ് നല്‍കുന്നുണ്ട്.

ഭരണമില്ലാത്തത്

ഭരണമില്ലാത്തത്

ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ ഏറ്റവും വലയ്ക്കുന്നത് യുഡിഎഫിന് ഭരണം കിട്ടിയില്ല എന്നതാണ്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ല എന്ന ഉറപ്പില്‍ ആയിരുന്നു ജോസഫിന്റെ എല്ലാ നീക്കങ്ങളും. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പുമുതല്‍ ആ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. ഇനി ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് പിളര്‍ന്ന് എത്ര ഗ്രൂപ്പുകള്‍ ഉണ്ടാകും എന്ന് മാത്രമാണ് അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+