എടുക്ക്... എടുത്തോളാം; കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ശ്രമം, കോടതിയിലേക്ക് കയറി
കൊച്ചി: കോതമംഗലം കോടതിക്ക് മുമ്പില്‍ നാടകീയ രംഗങ്ങള്‍. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെയും വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം. ചില കേസുകളില്‍ ജാമ്യമെടുത്ത് കോടതിക്ക് പുറത്തേക്ക് വന്നതായിരുന്നു ഡിസിസി പ്രസിഡന്റും കൂട്ടരും. ഈ വേളയില്‍ പോലീസ് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഷിയാസും കുഴല്‍നാടനും കോടതിയിലേക്ക് തിരിച്ചു കയറി.
കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. ഈ സംഭവത്തില്‍ ഷിയാസിനും മാത്യു കുഴല്‍നാടനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴാണ് പോലീസ് വാഹനം ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായത്.

പ്രതിഷേധം സംഘടിപ്പിച്ച കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം നല്കി. അടുത്ത മൂന്ന് മാസത്തേക്ക് കോതമംഗലം നഗരപരിധിയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം. ഇതിന് ശേഷം കോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളുമായി സംസാരിച്ച നേതാക്കള്‍ എറണാകുളത്തേക്ക് പോകാനൊരുങ്ങവെയാണ് വീണ്ടും അറസ്റ്റിന് ശ്രമമുണ്ടായത്.
ഇതോടെ സംഘര്‍ഷ സാഹചര്യമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നു. ഡിസിസി പ്രസിഡന്റിനെ ജയിലില്‍ ഇടാനാണ് പിണറായി വിജയന്റെ പോലീസ് ശ്രമിക്കുന്നത് എന്ന് മാത്യു കുഴല്നാടന് ആരോപിച്ചു. ഇതിന് വേണ്ടി ആരും ചെയ്യാന്‍ മടിക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്. ഭയന്ന് പിന്മാറില്ലെന്നും മാത്യുകുഴല്‍ നാടന്‍ എംഎല്‍എ വ്യക്തമാക്കി.
കോടതിയില്‍ കയറിയാണോ പ്രതികളെ പിടിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചു. ഈ വേളയില്‍ ഷിയാസും കുഴല്‍നാടനും ധൈര്യസമേതം പോലീസിന് മുന്നിലെത്തി. എന്താണ് ചെയ്യുക എന്ന് കാണട്ടെ എന്നായിരുന്നു നേതാക്കളുടെ നിലപാട്. പോലീസിന് മുന്നിലെത്തി നിങ്ങള്‍ എടുക്ക് എന്ന് കുഴല്നാടന് പറഞ്ഞു. എടുത്തോളാമെന്നും എടുത്തിരിക്കുമെന്നും പോലീസ് തിരിച്ചു പറഞ്ഞു.
ശേഷം ഷിയാസും മാത്യു കുഴല്‍നാടനും കോടതിയില്‍ തിരിച്ചുകയറി. ജാമ്യം ലഭിച്ച ശേഷം ഒപ്പുവയ്ക്കാതെയാണ് നേതാക്കള്‍ പുറത്തിറങ്ങിയിരുന്നത്. വൈകീട്ട് നാല് മണി വരെ ഒപ്പിടാന്‍ സമയമുണ്ട്. ഷിയാസ് ഇപ്പോഴും കോടതിയില്‍ തുടരുകയാണ്. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന സൂചന നല്കി പോലീസ് കാത്തുനില്ക്കുന്നു.
അതേസമയം, കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതി പരിസരത്തേക്ക് എത്തുന്നുണ്ട്. വീണ്ടും പ്രതിഷേധം ശക്തമാകാനാണ് സാധ്യത. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അകത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. നാടകീയ രംഗങ്ങള്‍ക്കാണ് കോതമംഗലം കോടതി പരിസരം സാക്ഷ്യം വഹിക്കുന്നത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications