ഡ്രൈവിങ് ലൈസന്‍സ് ഇനി തപാലില്‍ അയക്കില്ല!! പകരം.....വാട്ട് എ ചെയ്ഞ്ച്!!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് പാസായി ആഴ്ചകളോളം ലൈസന്‍സിനായി കാത്തിരിക്കുന്ന കാലം കഴിഞ്ഞു. ഇനിയെല്ലാം മാറും. ടെസ്റ്റ് പാസായി അന്നു തന്നെ ലൈസന്‍സ് നേരിട്ടു നല്‍കുന്ന സംവിധാനം ആരംഭിച്ചു കഴിഞ്ഞു. 

1

കോഴിക്കോട് ആര്‍ടിഒ ഓഫീസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആര്‍ടിഒ സിജെ പോള്‍സണ്‍ നിര്‍വഹിച്ചു.
കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് സംവിധാനമുള്ള നാലു സ്ഥലങ്ങളാണ് കേരളത്തിലുള്ളത്. കോഴിക്കോടിനെക്കൂടാത തിരുവനന്തപുരം, പാറശാല, കണ്ണൂര്‍ എന്നീവിടങ്ങളിലും കംപ്യൂട്ടറൈസ്റ്റ് ടെസ്റ്റ് സംവിധാനമുണ്ട്. ഇവിടെ നിന്നു ടെസ്റ്റ് പാസാവുന്നവര്‍ക്കെല്ലാം ലൈസന്‍സ് ഇനി ചൂടോടെ ലഭിക്കും.

2

സാധാരണയായി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ പിന്നീടുള്ള ആഴ്ചകള്‍ ഇതിനുള്ള കാത്തിരിപ്പാണ്. ടെസ്റ്റിന്റെ സമയത്ത് അപേക്ഷകന്‍ അഡ്രസ് രേഖപ്പെടുത്തി നല്‍കുന്ന കവറിലാണ് ഇത് അയക്കുക. ചില അവസരങ്ങളില്‍ അതു ഉടമയ്ക്കു നേരിട്ടു ലഭിക്കാറുമില്ല. അത്തരം സാഹചര്യങ്ങളില്‍ ലൈസന്‍സ് മോട്ടോര്‍ വാഹന ഓഫീസിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് ഇതിനായി അപേക്ഷകന് പലപ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ കയറിയിറങ്ങേണ്ടിവരും. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

English summary
driving licence will be given on test day
Please Wait while comments are loading...