വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് എല്‍എസ്ഡി എത്തുന്നു, എല്‍എസ്ഡി സ്റ്റാമ്പ് ഒന്നിന് 3000 രൂപ

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് മാരകമയക്ക്മരുന്ന് കേരളത്തിലേക്കെത്തുന്നു. എല്‍എസ്ഡി (ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈന്‍ അമൈഡ്)ആണ് യുവാക്കളെ ലക്ഷ്യംവെച്ച് വ്യാപകമായി കേരളത്തിലേക്കെത്തുന്നത്. എല്‍എസ്ഡി സ്റ്റാമ്പ് നാവില്‍ പതിച്ചാല്‍ മാരക ലഹരിയാണ്. മദ്യത്തെപ്പോലെ രൂക്ഷഗന്ധമില്ലാത്തതിനാലാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും മയക്ക്മരുന്ന് സംഘം വലയിലാക്കുന്നത്.

കണ്ണൂരിലെ വയൽക്കിളി സമരത്തിന് നേരെ സിപിഎം ആക്രമണം; സമരപ്പന്തൽ കത്തിച്ചു, സിപിഎം ഭീകരത...

ഇന്നലെ 75000 രൂപമാത്രം മുടക്കി ഗോവയില്‍ നിന്ന് ശേഖരിച്ച് ആറുലക്ഷത്തിലേറെ വിലവരുന്ന എല്‍എസ്ഡി (ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈന്‍ അമൈഡ്)യുടെ 206 സ്റ്റാമ്പുകളുമായി രണ്ടു പേര്‍പേര്‍ നിലമ്പൂരില്‍ പിടിയിലായി. താമരശേരി മൈക്കാവ് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ധീരജ് (22), പെരുവയല്‍ സ്വദേശി പൂവാട്ടുപറമ്പ് അര്‍ഷാദ് (26) എന്നിവരെയായണ് നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെടി സജിമോനും സംഘവും ചന്തക്കുന്ന് ബസ് സ്റ്റാന്റില്‍വെച്ച് അറസ്റ്റു ചെയ്തത്.

drugss

നിലമ്പൂരില്‍ ട്രെയിനിലെത്തിയ ധീരജില്‍ നിന്നും ആറ് സ്റ്റാമ്പുകള്‍ അര്‍ഷാദ് വാങ്ങുന്നതിനിടെയായിരുന്നു രഹസ്യനിരീക്ഷണം നടത്തിയ എക്‌സൈസ് ഇന്റലിജന്‍സ് സംഘം ഇരുവരെയും പിടികൂടിയത്. ധീരജിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 200 സ്റ്റാമ്പുകള്‍. ഗോവ, ബാംഗ്ലൂര്‍, മൈസൂര്‍, മുക്കം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് ധീരജ്. ബാംഗ്ലൂരില്‍ ജോലി ചെയ്യവേ പരിചയത്തിലായ ധീരജില്‍ നിന്നും ഉപയോഗിക്കാനുള്ള സ്റ്റാമ്പുകള്‍ വാങ്ങാനെത്തിയതായിരുന്നു അര്‍ഷാദ്. എല്‍എസ്ഡി സ്റ്റാമ്പ് ഒന്നിന് 3000 രൂപയോളം വിലവരും.

75000 രൂപമാത്രം മുടക്കി ഗോവയില്‍ നിന്നാണ് ഇവ ശേഖരിച്ചത്. വില്‍പനയിലസൂടെ രണ്ട് ലക്ഷത്തിന്റെ വരുമാനമാണ് ധീരജിനുണ്ടാവുക. എല്‍എസ്ഡി സ്റ്റാമ്പ് നാവില്‍ പതിച്ചാല്‍ മാരക ലഹരിയാണ്. മദ്യത്തെപ്പോലെ രൂക്ഷഗന്ധമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയുമാണ് മയക്ക്മരുന്ന് സംഘം വലയിലാക്കുന്നത്. എല്‍എസ്ഡി സ്റ്റാമ്പുമായെത്തിയവരെ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ ടി ഷിജുമോന്‍, ബിജു പി അബ്രഹാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെഎസ് അരുണ്‍കുമാര്‍, കെആര്‍ ജസ്റ്റിന്‍, കെഎ അനീഷ്, പിവി സുഭാഷ്, പ്രദീപ്കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

എക്‌സൈസ് വകുപ്പിലെ ജീവനക്കാരുടെ സ്ത്രീപീഡന പരാതി; എസ്പി അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

നടിക്ക് പ്രത്യേക കോടതി വേണം, വനിത ജഡ്ജി, രഹസ്യ വിചാരണ... ദിലീപിന് വേണ്ടത് ദൃശ്യങ്ങൾ; കോടതിയിൽ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
drug mafia aiming at students and youth; lsd stamps are the leading one

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്