വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല: സിനിമകണ്ടാല്‍ ധാരണകള്‍ മാറും,നിങ്ങള്‍ കുറുപ്പിനെ വെറുക്കും: ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ കുറുപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സിനിമ പ്രഖ്യാപിച്ചത് മുതല്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. കേരളം കണ്ട ഏറ്റവും വലിയ കൊലപാതകികളില്‍ ഒരാളായ സുകുമാരക്കുറിപ്പിന് സിനിമയിലൂടെ വീരപരിവേഷം നല്‍കാന്‍ പോവുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഒരു ഘട്ടത്തില്‍ സിനിമയ്ക്ക് എതിരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബവും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ സിനിമയുടെ പ്രിവ്യൂ ഷോ കണ്ട ചാക്കോയുടെ കുടുംബം തന്നെ സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇതോടെ സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങളില്‍ ഒരു അയവ് വരികയും ചെയ്തു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന വിവാദങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറയുകയാണ് സിനിമയിലെ നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍.

സിനിമ സുകുമാരക്കുറിപ്പിന് വീരപരിവേഷം നല്‍കുന്നതല്ല. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. സിനിമ കണ്ട് കഴിഞ്ഞാല്‍ സുകുമാരക്കുറുപ്പ് എന്നയാളോട് ജനങ്ങള്‍ക്ക് ദേഷ്യവും വെറുപ്പം തോന്നണം. അതാണ് ഞങ്ങളുടെ ആഗ്രഹം. ഇന്ദ്രജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാവും കുറുപ്പിലെ പൊലീസ് ഓഫീസര്‍. സിനിമയില്‍ ജനങ്ങള്‍ കൂടെ നില്‍ക്കാന്‍ പോവുന്നത് അദ്ദേഹത്തിനൊപ്പമായിരിക്കും. ആളുകള്‍ക്ക് പുള്ളി ജയിക്കണമെന്ന് തോന്നുന്ന തരത്തിലാണ് കഥ. ബാക്കിയെല്ലാം സിനിമ കണ്ടാല്‍ മനസ്സിലാവും
ഒരു രവിവര്‍മ്മ ചിത്രം പോലെ സുന്ദരം; പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു

പുതിയ തലമുറയ്ക്ക് സുകുമാരക്കുറുപ്പിനെ കുറിച്ച് വലിയ അറിവില്ല. സിനിമ പുറത്തിറങ്ങുന്നത് എന്ന് അറിഞ്ഞത് മുതലാണ് ആളുകള്‍ ആ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. എന്റെ സര്‍ക്കിളില്‍ ഉള്ള ആളുകള്‍ക്കും അതേക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. എന്താണ് വിഷയം എന്നുള്ളത് മാത്രം അറിയില്ല. എന്നാല് ഇപ്പോള്‍ ആളുകള്‍ ഗൂഗിള്‍ ചെയ്തൊക്കെ ആ കഥ മനസ്സിലാക്കി അതേകുറിച്ച് പറയാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. കൂടുതല്‍ ആകാംക്ഷയുള്ളത് മലയാളികള്‍ക്ക് പുറത്തുള്ള സുഹൃത്തുക്കളാണെന്നും താരം പറയുന്നു.

ഈ ഒരു ക്രൈമിനെ കുറിച്ച് ഒരു ക്യൂരിയോസിറ്റിയും കൗതുകവും എല്ലാവര്‍ക്കും പണ്ട് മുതല്‍ തന്നെയുണ്ട്. എന്റെയൊക്കെ ചെറുപ്പകാലം തൊട്ടെ കേള്‍ക്കുന്ന കാര്യമാണ്. എല്ലാവരുടേയും സംസാരത്തിലും ഈ സംഭവം ഉണ്ടാവും. മിക്ക സിനിമയിലും ഇതുമായി ബന്ധപ്പെട്ട ഒരു റഫറന്‍സ് ഉണ്ടാവും. അതുകൊണ്ട് തന്നെ എന്താണ് ഈ സംഭവം എന്ന് വീട്ടുകാരൊടൊക്കെ ചോദിച്ചിരുന്നു. പഴയ ആളുകള്‍ക്ക് അതേ കുറിച്ച് കൂടുതല്‍ അറിയാം. എന്നാല്‍ രണ്ടായിരത്തിന് ശേഷമുള്ള ആളുകള്‍ക്കാണ് കൂടുതല്‍ അറിവില്ലാത്തത്.

ഇന്നത്തെ ജനങ്ങള്‍ക്ക് കൂടി അറിയേണ്ടതും കേള്‍ക്കേണ്ടതുമായ ഒരു കഥയാണ് ഇത്. പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ ആ ഒരു സംഭവം മാത്രം അല്ല സിനിമ പറയുന്നത്. അതുമായി ബന്ധപ്പെട്ട വലിയ ഒരു കഥയാണ് സംവിധായകനും എഴുത്തുകാരനും കൂടി പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരു ക്യൂരിയോസിറ്റി തോന്നി. കഥാപാത്രത്തെ സംബന്ധിച്ച് എനിക്കൊരു സംശയവും തോന്നിയിരുന്നില്ല.

സിനിമ ചെയ്യുമ്പോള്‍ കുറുപ്പ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരേയും പോയി നേരില്‍ കണ്ടിരുന്നില്ല. മഹാനടി ചെയ്യുന്ന സമയത്ത് സാവിത്രയമ്മയെ പോയി കണ്ടിരുന്നു. അത് എനിക്ക് വലിയ ഉപകാരം ചെയ്തിട്ടുണ്ട്. ഒരു വലിയ ടീമിന്റെ ഒരുപാട് കാലത്തെ സ്വപ്നമാണ് ഈ സിനിമ. എല്ലാവരും അത്രയും കഠിനാധ്വാനം ഈ സിനിമയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ഏത് ഡിപ്പാര്‍ട്ട്മെന്റെ എടുത്താലും അവരുടെ ഏറ്റവും ബെസ്റ്റാണ് ചെയ്തിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരാണ്.
അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications