ആശങ്കയേറ്റി വീണ്ടും നിപ; കൊവിഡിനേക്കാൾ ഭയക്കേണ്ടതുണ്ടോ? പ്രതിരോധിക്കാൻ പഴുതടച്ച നടപടികളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം; രണ്ട് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്, അതും കൊവിഡ് കാലത്ത്. രാജ്യത്ത് തന്നെ ഏറ്റവു കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. അതിനാൽ തന്നെ കൊവിഡിനിടയിലെ 'നിപ' യിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം നിപയുടെ പേരിൽ അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ഇവർ വ്യക്തമാക്കുന്നു. രണ്ടാം വരവിനെ തുടക്കത്തിലെ തന്നെ പ്രതിരോധിക്കാൻ പഴുതടച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് നടത്തുന്നത്.വിശദമായി വായിക്കാം
Recommended Video

എന്താണ് നിപ വൈറസ്?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്.മലേഷ്യ (1998), സിംഗപ്പൂർ (1999) എന്നിവിടങ്ങളിലായിരുന്നു ആദ്യമായി നിപ വൈറസ് മനുഷ്യരിൽ റിപ്പോർട്ട് ചെയ്തത്.വൈറസ് ആദ്യം സ്ഥിരീകരിച്ച വ്യക്തി മരിച്ച മലേഷ്യയിലെ ഗ്രാമത്തിന്റെ പേരിൽ നിന്നാണ് രോഗത്തിന് പേര് നൽകിയത്. സിംഗപ്പൂരിനും മലേഷ്യയ്ക്കും പിന്നാലെ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പിന്നീട് പലകാലത്തായി രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിൽ 10 തവണയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 2001 ലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്, ബംഗ്ലാദേശിൽ. പിന്നീട് 2007 ലും രോഗം സ്ഥിരീകരിച്ചു. അതേസമയം 2018 ലാണ് കേരളത്തിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. അന്ന് 18 പേരിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതിൽ 17 മരണവും റിപ്പോർട്ട് ചെയ്തു. പിന്നീട് 2019 ലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എങ്ങനെ പകരും?
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. പഴംതീനി വവ്വാലുകൾ നിന്ന് പന്നി, നായ, പൂച്ച, ആടുകൾ, കുതിരകൾ എന്നിവയിലേക്ക് രോഗം പകർന്നേക്കാം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യത ഉണ്ട്. ഈ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയോ അല്ലെങ്കിൽ ഈ രോഗബാധയുള്ള മൃഗങ്ങളുടെ ഉമിനീര്, മൂത്രം എന്നിവ ഏറ്റ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് മനുഷ്യരിൽ രോഗം സ്ഥിരീകരിക്കുന്നത്. ന്നു.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.

കൊവിഡ് പോലെ വേഗത്തിൽ പകരുമോ?
കൊവിഡിനെ പോലെ മനുഷ്യർക്കിടയിൽ നിപ വളരെ വേഗത്തിൽ വ്യാപിക്കില്ലെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ നിപ മപണ നിരക്ക് ഉയർന്നതാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മലേഷ്യയിൽ 1999 ൽ 265 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിൽ 105 പേരും മരിച്ചു. ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലുഗുരിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചപ്പോൾ വൈറസ് ബാധയേറ്റ 66 ൽ 45 പേരും മരണപ്പെട്ടിരുനന്ു. ശരാശരി മരണ നിരക്ക് 68 ശതമാനം ആയിരുന്നു. പിന്നീട് 2007 ൽ നാദിയ ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ചിൽ 5 പേരും മരണപ്പെട്ടു. 2018 ൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചപ്പോൾ 23 ൽ 21 പേരും മരിച്ചിരുന്നു. 92 ശതമാനം ആയിരുന്നു മരണ നിരക്ക്. 2019 ൽ എറണാകുളത്ത് രോഗം സ്ഥിരീകരിച്ചെങ്കിലും തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയതിലൂടെ രോഗിയെ രക്ഷിക്കാൻ സാധിച്ചു.

കേരളം നിപയെ കീഴടക്കിയത് എങ്ങനെ
2018 ലെ നിപ കാലം എന്നാൽ കേരളത്തിനെ സംബന്ധിച്ച് അത് പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും സമയമായിരുന്നു. അന്ന് വരെ പരിചിതമല്ലാതിരുന്ന രോഗത്തെ ശക്തമായ പ്രതിരോധത്തിലൂടെ നേരിട്ടത് വഴി 'കേരള മോഡലിനെ' തേടി യുഎൻ അംഗീകാരം വരെ എത്തിയിരുന്നു. 2018 ലായിരുന്നു സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെ സൂപ്പിക്കടയിലായിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. രോഗം പിന്നീട് പടർന്ന് പിടിച്ചു. മേയ് അഞ്ചിന് രോഗം ആദ്യം സ്ഥിരീകരിച്ച സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്ത് ആയിരുന്നു കൊലയാളി വൈറസിന്റെ ആദ്യ ഇരയായത്. സാബിത്തിന്റെ മൂത്ത സഹോദരനായ സാലിഹ്, പിതാവിന്റെ സഹോദരിയായ മറിയം, പിതാവ് മൂസ എന്നിവർ നിപ ബാധിച്ച് മരിച്ചു. സാലിഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് നിപയെ കുറിച്ച് ആരോഗ്യപ്രവർത്തകരിൽ സംശയം ഉയരുന്നത്. പിന്നീട് അതിജാഗ്രതയോടുള്ള നാളുകൾ. 3000 ത്തോളം പേരെയായിരുന്നു അന്ന് കോഴിക്കോട് , മലപ്പുറം ജില്ലകളിലായി ക്വാറന്റീനിലേക്ക് മാറ്റിയത്.സബ് സഹാറന്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത എബോള വൈറസ് പ്രതിരോധ പ്രോട്ടോക്കോളായിരുന്നു സംസ്ഥാനം പിന്തുടർന്നത്.
2019 ലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. പറവൂരിൽ തുരുത്തിപ്പുറം സ്വദേശിയായ വിദ്യാര്‍ഥിയ്ക്കായിരുന്നു രോഗം കണഅടെത്തിയത്. എന്നാൽ കോഴിക്കോടൻ മോഡൽ നിപ പ്രതിരോധം എറണാകുളത്തും നടപ്പാക്കിയതോടെ ഒരാളിൽ രോഗം പിടിച്ച് നിർത്താൻ ആരോഗ്യ വകുപ്പിന് സാധിച്ചു.2020 ൽ രോഗം സ്ഥിരീകരിച്ചില്ലേങ്കിലും നിപ സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോൾ ആരോഗ്യ വകുപ്പ് വിതരണം ചെയ്തിരുന്നു.

നിപയുടെ മൂന്നാം വരവ്
നിപയുട മൂന്നാം വരവിനേയും അതീവ ജാഗ്രതയോടെ നേരിടുകയാണ് ആരോഗ്യ വകുപ്പ്. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണഅട്. 12 വയസുകാരൻ ഹാഷിം മരിക്കാൻ ഇടയായ നിപ വൈറസിന്റെ സാന്നിധ്യം കുട്ടി കഴിച്ച റംമ്പുട്ടാനിൽ നിന്നാണോയെന്ന സംശയമാണ് ഉയരുന്നത്. ഇവിടെ നിന്ന് വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
7 പേരുടെ സ്രവങ്ങൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഹൈറിസ്ക് വിഭാ ഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഹാഷിമിന്റെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ മൂന്ന് പേരാണ് ഇപ്പോൾ ലക്ഷണങ്ങളോടെ ചികിത്സയിൽ ഉള്ളത്. ഇവരുടെ ആരുടേയും നില ഗുരുതരം അല്ലെന്നാണ് റിപ്പോർട്ട്. അതേസമയം രോഗം സ്ഥിരീകരിച്ച പ്രദേശത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടിക കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്. പട്ടികയിൽ പിഴവ് സംഭവിക്കാതിരുന്നാൽ പ്രതിരോധം ദ്രുതഗതിയിലാക്കാൻ സാധിക്കുമെന്നതാണ് പ്രതീക്ഷ.
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications