കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് 100 കോടിയിലേറെ രൂപയുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി കെഎംസിസി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പകരംവെക്കാനില്ലാത്ത സേവന പ്രവര്‍ത്തനങ്ങലാണ് കെഎംസിസി നടത്തിയെന്ന് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജി. തദ്ദേശ ഭരണകൂടങ്ങൾക്ക് വരെ പിൻബലമാവുന്ന വിധത്തിൽ ദേശഭേദമില്ലാതെ പ്രവാസികളുടെയൊന്നടങ്കം ക്ഷേമമുറപ്പുവരുത്താൻ നടത്തിയ നിസ്വാർഥ പരിശ്രമങ്ങളാണ് കെഎംസിസിയെ മഹത്തരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുല്യമായ ഈ പ്രവർത്തന മാതൃക ക്രോഡീകരിക്കപ്പെടുകയെന്നത് സംഘടനക്ക് പ്രചോദനവും അഭിമാനവും വളന്റിയർമാർക്ക് ആദരവുമാകുമെന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെഎം ഷാജി പറയുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ജീവിതം തേടി ഭൂമിയിലെ സകല ദേശങ്ങളിലേക്കും സ്വയം പറിച്ചുനട്ടവരാണ് മലയാളികൾ. കോവിഡ്-19 പകർച്ചവ്യാധി പടരുമ്പോൾ മലയാളികളിൽ വലിയൊരു വിഭാഗം അന്യനാടുകളിൽ ഉപജീവന ശ്രമങ്ങളിലായിരുന്നു. തൊഴിലിടങ്ങൾ നിശ്ചലമാവുകയും രാജ്യാന്തര ഗതാഗതം നിലക്കുകയും ചെയ്തതോടെ, പ്രവാസികളായ ഈ സമൂഹവും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയുടെ ആഴമറിഞ്ഞു. നാട്ടിലേക്കുവരാനുള്ള വഴിയടഞ്ഞു. ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടിലായി. ഈ ഘട്ടത്തിലാണ്, അതിജീവനമെന്ന ഒറ്റ ലക്ഷ്യവുമായി കെ.എം.സി.സി പ്രസ്ഥാനം കോവിഡ് പ്രതിരോധയത്നങ്ങൾക്ക് തുടക്കം കുറിച്ചത്.

 kmcc

GCC രാഷ്ട്രങ്ങളിലും, കിഴക്കേഷ്യയിൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിലും യുറോപ്പിൽ തുർക്കി, ബ്രിട്ടൻ EU സ്റ്റേറ്റുകളിലും, USലും കാനഡയിലും കെ.എം.സി.സി സേവനപ്രവർത്ഥനങ്ങൾക്ക് തുടക്കം കുറിച്ചു. രോഗബാധിതർക്കും രോഗഭീതി മൂലം ഒറ്റപ്പെട്ടവർക്കും അപ്രതീക്ഷിതമായി ലോക്ഡൗണിൽ കുടുങ്ങിയവർക്കും ഭക്ഷണമെത്തിക്കുക, വീട്ടാവശ്യങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റുകൾ ആവശ്യക്കാർക്കു ലഭ്യമാക്കുക, അസുഖബാധിതരെ ആശുപത്രികളിലെത്തിക്കാൻ സൗകര്യമൊരുക്കുക, രോഗികൾക്ക് മരുന്നെത്തിക്കുക, ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ജനാസ പരിപാലിക്കുക, വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ തയ്യാറാക്കുക, നാട്ടിലേക്ക് സാമ്പത്തിക സഹായമയക്കുക തുടങ്ങിയ സ്തുത്യർഹമായ ദൗത്യങ്ങളാണ് കെഎംസിസി യൂണിറ്റുകൾ നിർവഹിച്ചിട്ടുള്ളത്.

ഫലത്തിൽ തദ്ദേശ ഭരണകൂടങ്ങൾക്ക് വരെ പിൻബലമാവുന്ന വിധത്തിൽ ദേശഭേദമില്ലാതെ പ്രവാസികളുടെയൊന്നടങ്കം ക്ഷേമമുറപ്പുവരുത്താൻ നടത്തിയ നിസ്വാർഥ പരിശ്രമങ്ങളാണ് കെ.എം.സി.സിയെ മഹത്തരമാക്കുന്നത്. അതുല്യമായ ഈ പ്രവർത്തന മാതൃക ക്രോഡീകരിക്കപ്പെടുകയെന്നത് സംഘടനക്ക് പ്രചോദനവും അഭിമാനവും വളന്റിയർമാർക്ക് ആദരവുമാകുമെന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കെ പി എ മജീദ് സാഹിബിന്റെ മേൽനോട്ടത്തിൽ കെ എം ഷാജി എം എൽ എ കെഎംസിസി ഘടകങ്ങളെ ഏകോപിപ്പിച്ച് വിവരശേഖരണ പ്രൊജക്റ്റ്‌ തയ്യാറാക്കി.

ഓരോ യൂണിറ്റുകളും പ്രത്യേകം രൂപകല്പന ചെയ്ത വെബ്സൈറ്റ് വഴി കണക്കു വിവരങ്ങൾ സബ്മിറ്റ് ചെയ്യുകയും തെരഞ്ഞെടുക്കപ്പെട്ട ഡാറ്റ-വളണ്ടിയർമാർ മുഖേന വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്തു. ഈ ഡാറ്റ പ്രസിദ്ധീകരണത്തിന് പുറമെ, പ്രവർത്തകരുടെ ഓർമ്മകുറിപ്പുകളും പ്രവാസികളുടെ അനുഭവ ചിത്രങ്ങളും സമാഹരിച്ചു കൊണ്ട് സമഗ്രമായ ഒരു ഓർമ്മപ്പതിപ്പ് പ്രസിദ്ധീകരിക്കാനും, മുസ്‌ലിം ലീഗ് പ്രചരണ സംവിധാനങ്ങളുപയോഗിച്ച് വീഡിയോ ഡോക്യുമെന്റ് ചെയ്യാനും കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. അന്താരാഷ്ട്ര വേദികളിലും ഗവേഷകർക്കും റഫറൻസായി ഉപയോഗിക്കാനുതകുന്ന റിപ്പോർട്ടും അണിയറയിൽ തയാറാക്കുന്നുണ്ട്.

നിലവിൽ പബ്ലിഷ് ചെയ്യുന്ന ഡാറ്റയുടെ സംക്ഷിപ്ത രൂപം സേവനങ്ങൾ, എണ്ണം, ചെലവഴിച്ച തുക എന്ന ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.
1. ഭക്ഷണ കിറ്റുകൾ
എണ്ണം- 12,45,106, തുക- 23.08 കോടി
2. ഗ്രോസറി കിറ്റുകൾ:
എണ്ണം- 186089 തുക- 28.53 കോടി
3. മെഡിക്കൽ സേവനങ്ങൾ:
തുക-5.61 കോടി
4. ഹെൽപ്‌ഡെസ്‌ക് സർവീസ്:
ഗുണഭോക്താക്കൾ: 711155, തുക-2.58 കോടി
5. ക്വാറന്റൈൻ സഹായം:
ഗുണഭോക്താക്കൾ-63730, തുക: 3.90 കോടി
6. കോവിഡ് ബാധയുള്ള മൃതദേഹങ്ങളുടെ പരിചരണം:
എണ്ണം: 446, തുക: 31.21 ലക്ഷം
7. വന്ദേ ഭാരത് ഫ്ലൈറ്റ് സഹായം:
ഗുണഭോക്താക്കൾ- 11559, തുക- 2.37 കോടി
8. കെഎംസിസി ഫ്ലൈറ്റ് സഹായം:
ഗുണഭോക്താക്കൾ- 63257, തുക- 32.2 കോടി
9. ഇതര സാമ്പത്തിക സഹായം:
ഗുണഭോക്താക്കൾ: 30537, തുക- 4.45 കോടി

Recommended Video

cmsvideo
People should avoid liquor before getting vaccine shot | Oneindia Malayalam

ഈ പ്രവർത്തനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത ഒട്ടനവധി പേരുണ്ട്. അവരുടെ നിസ്വാർത്ഥമായ സേവനങ്ങളാണ് മുസ്ലീംലീഗ് പാർട്ടിയുടെ മൂലധനം. അള്ളാഹു അവർക്ക് അർഹമായ പ്രതിഫലം ഇരു ലോകങ്ങളിലും നൽകുമാറാകട്ടെ

English summary
During the Kovid period, KMCC carried out voluntary activities worth over Rs 100 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X