സിപിഎം പറഞ്ഞാല്‍ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തും; വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
കാൾ മാക്സിനും ഏംഗൽസിനും ലെനിനുമെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ.സിപിഎം പറഞ്ഞാൽ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തും. പൊലീസിനെ പേടിച്ചട്ടല്ല ചെയ്യാത്തതെന്നും ഡിവൈഎഫ്ഐ നേതാവ് മഹ്റൂഫ് പറഞ്ഞു.
കാള്‍ മാക്സിന്റെയും ഏംഗൽസിന്റെയും പേര് പറയാൻ പോലും യോഗ്യനല്ല എംകെ മുനീറെന്ന് ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. തൊട്ടാൽ ചത്തുപോകാനുള്ള ആരോഗ്യമെയുള്ളു.സഹായികളില്ലാതെ നേരെ നിൽക്കാൻ ആരോഗ്യമില്ലാത്ത നേതാവാണ് മുനീറെന്നും മഹ്റൂഫ് വിമര്‍ശിച്ചു. എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ 'മതം, മാര്‍ക്‌സിസം, നാസ്തികത' എന്ന വിഷയത്തില്‍ സംസാരിക്കെയായിരുന്നു മുനീർ വിവാദ പരാമർശം നടത്തിയത്.

'മാര്‍ക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവില്ല. കുളിക്കുകയും പല്ലു തേക്കുകയും ചെയ്യില്ലായിരുന്നു. ഭാര്യക്ക് പുറമെ വീട്ടുജോലിക്കാരിയുമായും ബന്ധമുണ്ടായിരുന്നു. വീട്ടുജോലിക്കാരിയുടെ മകന്‍ അമ്മയെ കാണാന്‍ അടുക്കള വഴിയാണ് വന്നത്. മാർക്സ് മദ്യത്തിന് അടിമയായിരുന്നു. മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം കോഴികളായിരുന്നു' എന്നായിരുന്നു മുനീറിന്റെ പരാമർശം.
കറുപ്പില്‍ ഗ്സാമറസായി ദുല്‍ഖര്‍... കുഞ്ഞിക്ക പൊളിച്ചെന്ന് ആരാധകര്‍...ചിത്രങ്ങള്‍ കാണം












Click it and Unblock the Notifications