Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ', ജോർജ് ജോസഫ് എസ്പി ആയിട്ടില്ലെന്ന് കെഎസ് അരുൺകുമാർ

കോഴിക്കോട്: റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് ഒരിക്കലും എസ്പി ആയിരുന്നിട്ടില്ലെന്ന ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്. അഡ്വക്കേറ്റ് കെഎസ് അരുൺകുമാർ ആണ് ജോർജ് ജോസഫിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ വിമർശിക്കാനായി കൊണ്ടിരുത്തുന്ന ജോർജ് ജോസഫിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എന്ന് അരുൺകുമാർ പറയുന്നു. ചില രേഖകളും അരുൺകുമാർ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുളള ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് ജോർജ് ജോസഫ്.

കെഎസ് അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' SP ആകാത്തയാൾ എങ്ങനെ റിട്ട. SP ആകും. ചാനൽ ചർച്ചകളിൽ LDF ഗവൺമെൻറിനെയും പോലീസിനെയും പ്രത്യേകിച്ച് CPIM നെ വിമർശിക്കാനായി വിവിധ ചാനലുകൾ കെട്ടി എഴുന്നൂള്ളിച്ച് ഇരുത്തിയിരിക്കുന്ന ഈ "റിട്ട. എസ്.പി " ശ്രീ ജോർജ് ജോസഫിനെ നിങ്ങൾ അറിയുമോ? ഇദ്ദേഹം റിട്ട. എസ്.പി എന്ന പേരിൽ കഴിഞ്ഞ 10 വർഷമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നു. വലിയ മാതൃക പോലീസുകാരനായി ചാനൽ റൂമിൽ ഇരുന്നു തള്ളുന്ന ഈ മാന്യനെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

77

ശ്രീ. ജോർജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ PO, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സർവ്വീസ് ജീവിതത്തിൽ ഒരിക്കലും എസ്.പി ആയിട്ടില്ല. സർവ്വീസ് ജീവിതത്തിൽ എസ്.പി ( സൂപ്രണ്ട് ഓഫ് പോലീസ് ) ആകാത്തയാൾ എങ്ങനെ റിട്ട. എസ്.പി ആകും? സർവ്വീസിൽ ഇരുന്നപ്പോൾ ചെയ്ത വിവിധ തോന്നിവാസങ്ങളുടെ പേരിൽ താഴെ പറയുന്ന നടപടികൾ ഏറ്റുവാങ്ങി.

25/09/1982- സർവ്വീസിൽ നിന്ന് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.
04/12/81 - ൽ 6 മാസത്തേക്ക് ഇൻക്രിമെന്റ് തടഞ്ഞു.
1.01.85 - വാർഷിക വേതന വർദ്ധനവ് 3 വർഷത്തേക്ക് തടഞ്ഞ് ഉത്തരവായി.
04.04. 92 മുതൽ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
17.06.94 ൽ അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.
26.07.94 - ലെ ഉത്തരവ് പ്രകാരം ഒരു Censure നൽകിയിട്ടുണ്ട്.
07.10. 94- അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+