കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌ഐമാര്‍ 'ചെറ്റകള്‍', കാക്കിയില്ലാതെ പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യും: പോലീസിന് ഭീഷണി !

എസ്‌ഐമാര്‍ യൂണിഫോം ഊരി പുറത്തുവന്നാല്‍ തങ്ങള്‍ ആരാണെന്ന് കാണിച്ചുതരാമെന്നാണ് രണ്ട് എസ്‌ഐമാരെയും ചെറ്റകളെന്ന സംബോധന ചെയ്ത് സുബൈര്‍ ഭീഷണിപ്പെടുത്തിയത്.

  • By വരുണ്‍
Google Oneindia Malayalam News

കാസര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ണൂര്‍ കാസര്‍കോട് മേഖലയിലെ പോലീസുകാര്‍ക്ക് തങ്ങളുടെ ഡ്യൂട്ടി നിര്‍വ്വഹിക്കാനാവാത്ത സ്ഥിതിയാണ്. കണ്ണൂരിലും കാസര്‍കോടും സിപിഎമ്മാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നത് കാലങ്ങളായുള്ള ആക്ഷേപമാണ്. ഇതിനിടയിലാണ് കാസര്‍കോട് പോലീസിനെ കൈകാര്യം ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി.

യൂണിഫോമില്ലാതെ പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്നാണ് ഡിവൈഎഫ് ജില്ലാ പ്രസിഡന്റായ സിഐ സുബൈറിന്റെ ഭീഷണി. പരസ്യമായാണ് സുബൈര്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് കുമ്പള, മഞ്ചേശ്വരം എസ്‌ഐമാരെ ഡിവൈഎഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയത്.

dyfi-kerala

എസ്‌ഐമാര്‍ യൂണിഫോം ഊരി പുറത്തുവന്നാല്‍ തങ്ങള്‍ ആരാണെന്ന് കാണിച്ചുതരാമെന്നാണ് രണ്ട് എസ്‌ഐമാരെയും ചെറ്റകളെന്ന സംബോധന ചെയ്ത് സുബൈര്‍ ഭീഷണിപ്പെടുത്തിയത്. എസ്‌ഐ മാരുടെ കണ്ണൂരിലെ വീട് എവിടെയാണെന്ന് അറിയാം. അവിടെ തങ്ങള്‍ക്ക് സഖാക്കന്മാര്‍ ഉണ്ടെന്നുമായിരുന്നു വെല്ലുവിളി.

കണ്ണൂരില്‍ പോലീസിന്റെ കാര്യങ്ങളില്‍ പോലും പാര്‍ട്ടികാര്‍ ഇടപെടുന്നു എന്ന ആരോപണം സിപിഎം നേരിടുമ്പോഴാണ് യുവനേതാവിന്റെ പ്രസംഗം വിവാദം വിളിച്ചു വരുത്തിയിരിക്കുന്നത്. പ്രസംഗം വിവാദമായതോടെ വെട്ടിലായതോടെ പ്രകോപനം ലക്ഷ്യമിട്ടല്ല പ്രസംഗിച്ചതെന്നും സാഹചര്യത്തിന് അനുയോജ്യമായി ആവേശോജ്വലമായി പറഞ്ഞു പോയതാണെന്നും സുബൈര്‍ പറഞ്ഞു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നേതാവ് പ്രതികരിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
DFYI leader threatens Police inspector in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X