കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യകാരന്‍ സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയ സംഭവം അപലപനീയമെന്ന് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: ഫേസ്ബുക്കില്‍ മോദിയെയും അമിത്ഷായെയും വിമര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയ സംഭവം അത്യധികം അപലപനീയമാണ്. ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദന്‍.

dyfi

അച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻഅച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻ

അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അത്രമേല്‍ ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണ്. അഭിപ്രായം സ്വതന്ത്രമായി പറയാനും, എഴുതാനുമുള്ള സ്വാതത്ര്യം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്നതാണ്.ആ ഉറപ്പും അവകാശവുമാണ് ഇന്ത്യയില്‍ ഹനിക്കപ്പെടുന്നത്.

കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്; കാരണം മോദിയേയും അമിത് ഷായേയും വിമർശിച്ചത്?കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്; കാരണം മോദിയേയും അമിത് ഷായേയും വിമർശിച്ചത്?

മോദിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫെയ്സ്ബുക്ക് വിലക്ക്.ഇത് ജനാധിപത്യ വിരുദ്ധമാണ്. സച്ചിദാനന്ദന്റെ ധീരമായ നിലപാടുകളെ ഡിവൈഎഫ്‌ഐ അഭിവാദ്യം ചെയ്യുന്നു. മോദിസര്‍ക്കാരിന്റേയും സംഘ്പരിവാറിന്റെയും അസഹിഷ്ണുത നിറഞ്ഞ ഇത്തരം ശത്രുതാപരമായ നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും ഞാനായിരുന്നു, മരണവിവരം പറഞ്ഞ് കല്ലുപോലെയായി; നിഖില വിമൽഅച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും ഞാനായിരുന്നു, മരണവിവരം പറഞ്ഞ് കല്ലുപോലെയായി; നിഖില വിമൽ

English summary
DYFI State Secretariat condemns Facebook ban on writer Sachidanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X