കാസർകോട് സൂരംബയലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്, ക്ലബ്ബും ബൈക്കും തകര്‍ത്തു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

സൂരംബയല്‍: സൂരംബയലില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബൈക്കും ഡിവൈഎഫ്ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബും തകര്‍ത്തു. ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ റിക്ഷയും തകര്‍ക്കപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കുമ്പള കുണ്ടങ്കാരടുക്കയിലെ മനോഹരന്‍ (27), സൂരംബയലിലെ സുനില്‍ കുമാര്‍ (26) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

crime

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സൂരംബയല്‍ സ്‌കൂളിന് സമീപത്ത് വെച്ച് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് മനോഹരനും സുനില്‍കുമാറും പറഞ്ഞു. ഇതിന് ശേഷം സൂരംബയലില്‍ ഡിവൈഎഫ്ഐയുടെ കീഴിലുള്ള കൈരളി ക്ലബ്ബിന് നേരെയും ഒരു സംഘം അക്രമം നടത്തി.

അതേസമയം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും ബി.ജെ.പി. പ്രവര്‍ത്തകന്റെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തല്ലിത്തകര്‍ത്തതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രത്യേക പരിശീലനം, വീടിന് മുന്നില്‍ ആസൂത്രണം, ഹിന്ദുസേനയ്ക്ക് ഗൂഢലക്ഷ്യം?\

ഡോക്ടര്‍മാരുണ്ട്; എന്നാല്‍ കുമ്പള ഗവ. ആശുപത്രിയില്‍ രാത്രികാല ചികിത്സയില്ല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
DYFi workers got injured in conflict

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്