തൃശൂര്‍ പൂരം വിവാദം: വിവരാവകാശ മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തൃശൂര്‍ പൂരം സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയ സംഭവത്തില്‍ പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ പൂരം അലങ്കോലമായതിനെ കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
പോലീസ് ആസ്ഥാനത്തെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിെൈവസ്പിയുമായ എംഎസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി വിജയന്‍ പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

ഡിവൈഎസ്പിയുടെ തെറ്റായ മറുപടി സര്‍ക്കാരിനും പോലീസ് സേനയ്ക്കും കളങ്കമുണ്ടാക്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച്ച മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്.
പോലീസില്‍ ഉണ്ടായിരിക്കുന് നിരവധി വിവാദങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കവെയാണ് മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണുന്നത്. എംആര്‍ അജിത് കുമാറിനെതിരെയുള്ള ആരോപങ്ങള്‍, തൃശൂര്‍ പൂരം വിവാദം. തുടങ്ങിയ നിരവധി രാഷ്ട്രീയ വിവാദങ്ങളാണ് ഇപ്പോഴുള്ളത്. ഇതിനെല്ലാം മറുപടി നല്‍കാന്‍ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
ഡിജിപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡിവൈഎസ്പിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഡിവൈഎസ്പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും, പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞിട്ടും, അത് മറച്ചുവെച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. അപേക്ഷ ലഭിച്ച് മറുപടിക്ക് മുപ്പത് ദിവസത്തെ സമയമുണ്ടായിരുന്നു. എന്നിട്ടും അടുത്ത ദിവസം തന്നെ മറുപടി നല്‍കി. ഇതിലൂടെ ജാഗ്രത കുറവുണ്ടായി. സുപ്രധാന ചോദ്യമായിരുന്നിട്ടും, ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താതെയായിരുന്നു മറുപടി ഒരു മാധ്യമത്തിന് നല്‍കിയതെന്നും ഡിജിപി റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് മന്തി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യത്തില്‍ ഉത്തരം പറയും. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അപഹാസ്യമാണ്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ശരി നടപ്പിലാക്കും. ഒറ്റപ്പെട്ട സംഭവങ്ങളും പുഴുക്കുത്തുകളും ഇല്ലാതാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആരോപിച്ചിരുന്നു. എഡിജിപി എംആര്‍ അജിത്കുമാറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ ബിജെപി ജയിച്ച ശേഷം പലതും സെറ്റില്‍ ചെയ്തു. കരൂവന്നൂര്‍ സഹകരണ ബാങ്കിനും, മുഖ്യമന്ത്രിയുടെ മകള്‍ക്കും എതിരായ അന്വേഷണം ഇപ്പോഴില്ലെന്നും മുരളീധരന്‍ ആരോപിച്ചു.












Click it and Unblock the Notifications