'ദുൽഖർ ചെയ്തപ്പോൾ ആർക്കും പ്രശ്നമില്ല ഗയ്സ്, പണി പോകുമോ എന്ന് പേടി', കുറുപ്പ് കാറിനെതിരെ ഇ ബുൾ ജെറ്റ്
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ പ്രചാരണത്തിന് വേണ്ടി കാറില്‍ സ്റ്റിക്കറൊട്ടിച്ച് ഇറക്കിയതിനെ ചോദ്യം ചെയ്ത് വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍. സ്വകാര്യ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത് മുതല്‍ നമ്പര്‍ പ്ലേറ്റ് വരെയുളള കാര്യങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം മറ്റൊരു പ്രമുഖ വ്‌ളോഗര്‍ ആയ മല്ലു ട്രാവലറും കുറുപ്പിന്റെ വാഹനത്തിന് എതിരെ രംഗത്ത് വന്നിരുന്നു. അതേസമയം നിയമപ്രകാരം പണം നല്‍കി അനുമതി വാങ്ങിയാണ് വാഹനത്തില്‍ സ്റ്റിക്കര്‍ പതിച്ചുളള പ്രചാരണം നടത്തിയത് എന്നാണ് കുറുപ്പ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

പണം കൊടുത്താല്‍ ഈ നാട്ടില്‍ എന്തും നടക്കും, ഉദാഹരണം ഇതുമാത്രം എന്ന കുറിപ്പോട് കൂടിയാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുറുപ്പിന്റെ വാഹനം ഫോര്‍ഡ് മസ്താംഗ് നിയമവിരുദ്ധമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പറയാനാകുമെന്ന് ഇവര്‍ ആരോപിക്കുന്നു. അതിന്റെ ഒന്നാമത്തെ കാരണം ആ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തന്നെയാണെന്നാണ് എബിനും ലിബിനും ചൂണ്ടിക്കാട്ടുന്നത്.

ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാക്കുകൾ ഇങ്ങനെ: ''ആ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ വെറും 9 എന്നാണ് അവസാനമുളളത്. അങ്ങനെ ഒരിക്കലും എഴുതി വെക്കാന്‍ പാടുളളതല്ല. കാരണം തന്റെ വാഹനത്തില്‍ 777 എന്ന് നമ്പര്‍ വെച്ചതിന് മാത്രം തനിക്കെതിരെ കേസെടുത്തതാണ്. 0009 എന്ന് എഴുതേണ്ടതിന് പകരം വെറും 9 എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. കുറുപ്പ് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തന്നെ നിയമവിരുദ്ധമാണ്''.

''ഇത്രയും ദിവസം തങ്ങള്‍ കോടതികളിലും ആര്‍ടിഒയിലും പലതവണ ചോദിച്ച കാര്യമാണ് സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ സാധിക്കുമോ എന്നത്. അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്നും എന്തെങ്കിലും ചെയ്യണമെങ്കില്‍ നിങ്ങളുടെ വണ്ടി ടാക്‌സി ആക്കണമെന്നും പറഞ്ഞു. ഇപ്പോള്‍ കുറുപ്പിന് വേണ്ടി അവര്‍ വാഹനത്തില്‍ കാണിച്ച് വെച്ചിരിക്കുന്നത് നോക്കൂ. ഇത് കേരളത്തില്‍ എല്ലാക്കാലവും നടന്ന് കൊണ്ടിരിക്കുന്ന ഒരു സംഭവമാണ്''.

''ഉള്ളവനും ഇല്ലാത്തവനും രണ്ട് നീതിയാണ് ഇവിടെ. പാവപ്പെട്ട ഓട്ടോക്കാരന്റെയും ബസ്സുകാരന്റെയുമൊക്കെ അടുത്ത് മാത്രമേ ഇതൊക്കെ നടക്കൂ. ആരും ചോദിക്കാന്‍ ഇല്ലാത്ത പാവപ്പട്ടവനെ മാത്രം പിഴിയുക. തൊട്ടാല്‍ കൈ പൊള്ളില്ലെന്ന് ഉറപ്പുളളവരെ മാത്രം പിഴിഞ്ഞ് ഫൈന്‍ ഈടാക്കി, അവരെ ഏതൊക്കെ രീതിയില്‍ ഇല്ലാതാക്കാമോ അതൊക്കെ ചെയ്യും. ഇതുപോലുളള വലിയ ആള്‍ക്കാര്‍ എന്ത് ചെയ്താലും മിണ്ടാതിരിക്കും''.

''കാരണം പേടിയാണ്. പണി തെറിക്കുമോ എന്നുളള പേടി. ഈ നാട്ടില്‍ ഒരു നിയമമേ ഉളളൂ. പല നിയമം ഇല്ല. തങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഒരു നിയമം ഇല്ലെന്ന് പറയുകയും ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന്റെ വാഹനത്തിന് പ്രത്യേക നിയമവും. ആ വാഹനത്തിന് സ്റ്റിക്കര്‍ ഒട്ടിക്കാനുളള അനുമതി കൊടുത്തിരിക്കുന്നു. ആ അനുമതി എങ്ങനെ വന്നു എന്ന് അറിയില്ല. എത്ര കാലമായി വന്നിട്ട് എന്നും അറിയില്ല''.

''അങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും അനുവദിക്കണം. തങ്ങളുടെ വാഹനത്തിന് സ്റ്റിക്കര്‍ ഒട്ടിച്ചപ്പോള്‍ പറഞ്ഞത് ശ്രദ്ധ മാറുമെന്നും ആക്‌സിഡണ്ട് വരെ ഉണ്ടാകും എന്നുമാണ്. അങ്ങനെ പറഞ്ഞാണ് വാഹനം പിടിച്ചിട്ടത്. എന്നാല്‍ കുറുപ്പിന്റെ വാഹനം ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പിടിച്ചിട്ടില്ല. ആര്‍സി ക്യാന്‍സലാക്കിയിട്ടില്ല. തങ്ങളുടെ കാര്യത്തില്‍ അവര്‍ ആര്‍സി വരെ ക്യാന്‍സല്‍ ചെയ്തു''.
Recommended Video

''ചിലരെ പേടിയാണ്. അവര്‍ക്കെതിരെ ആരും ഒന്നും ചെയ്യില്ല. തങ്ങളെ പോലെ ഉളളവര്‍ക്ക് മേല്‍ ഇവര്‍ കുതിര കയറും. ഇതാണ് ഇവിടുത്തെ പരിപാടി. ആ വാഹനം ഡ്രിഫ്റ്റ് ചെയ്തു. സാധാരണ പിള്ളേരും പാവപ്പെട്ട ബസ് തൊഴിലാളികളും ചെയ്താല്‍ ക്രിമിനല്‍ കുറ്റം. എന്നാല്‍ സിനിമാ താരം ഡ്രിഫ്റ്റ് ചെയ്തപ്പോള്‍ ആര്‍ക്കും ഒരു രീതിയിലും ഉളള പ്രശ്‌നമില്ല''.












Click it and Unblock the Notifications