'കേസിൽ കുടുക്കും, വീട്ടിലിരുത്തില്ല; പൊലീസ് ഭീഷണിപ്പെടുത്തുന്നു'; 200 കോടിയുടെ വക്കീലിനെ ഇറക്കി ഇ ബുൾജെറ്റ്
കണ്ണൂര്‍: പൊലീസ് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവാദ യൂട്യൂബ് വ്‌ളോഗര്‍ സഹോദരങ്ങളായ ഇ ബുള്‍ ജെറ്റ് ആരോപിക്കുന്നു. തങ്ങളെ മര്‍ദ്ദിച്ച വിവരം കോടിയില്‍ വെളിപ്പെടുത്തരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതായി സഹോദരങ്ങള്‍ പറയുന്നു. ഉടുക്ക് കൊട്ടി പേടിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആരോപിക്കുന്നു. അഭിഭാതനൊപ്പം യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലാണ് സഹോദരങ്ങള്‍ ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.
ഫോണും ക്യാമറയും പിടിച്ചെടുത്ത പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് സഹോദരങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞു. കേസ് തെളിയിക്കുന്നത് ആവശ്യമായ സാധനങ്ങള്‍ അല്ലാതെ മറ്റൊന്നും കോടതിയില്‍ ഹാജരാക്കേണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. സഹോദരങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അവരുടെ വാക്കുകളിലേക്ക്...
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

200 കോടി മുടക്കി പുതിയ വക്കീലിനെ ഇറക്കി എന്ന തലക്കെട്ടോട് കൂടി യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലാണ് ഇവര്‍ പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അവരുടെ ക്യാമറകളും ഫോണുകളും പൊലീസ് പിടിച്ച് വച്ചിരിക്കുകയണെന്ന് സഹോദരങ്ങള്‍ വീഡിയോയിലൂടെ ആരോപിക്കുന്നു. ഈ കേസിനകത്ത് ഫോണൊന്നും പൊലീസ് പിടിച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ഇവരുടെ അഭിഭാഷന്‍ വീഡിയോയില്‍ പറഞ്ഞു. ഒരു കേസിന്റെ അന്വേഷണത്തെ സഹായിക്കുന്നതും കേസ് തെളിയിക്കുന്നതിന് ആവശ്യമായ കാര്യങ്ങളല്ലാതെ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

തങ്ങള്‍ മാനസികമായി ആകെ തകര്‍ന്നുപോയെന്ന് സഹോദരങ്ങള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വിധി വന്നപ്പോള്‍ കുറച്ച് പിടിവള്ളി കിട്ടി. നമ്മളെ ഏതൊക്കെ രീതിയില്‍ കഷ്ടപ്പെടുത്താമോ, ആ രീതിയിലൊക്കെ കഷ്ടപ്പെടുത്തുന്നുണ്ട്. എങ്ങനെയൊക്കെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാമോ, ആ രീതിയിലൊക്കെ ചെയ്യുന്നുണ്ട്. എന്തൊക്കെയാണോ കാട്ടിക്കൂട്ടുന്നത് നമുക്ക് തന്നെ അറിയില്ലെന്ന് ഇവര്‍ വീഡിയോയില്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ അവസാന ദിവസം ഒപ്പിടാന്‍ ചെന്നപ്പോള്‍ പൊലീസ് പറഞ്ഞ കാര്യങ്ങളും ഇവര്‍ വെളിപ്പെടുത്തി. പൊലീസിനെതിരെയോ, പൊലീസ് അടിച്ചെന്നോ നിങ്ങള്‍ കോടതിയില്‍ എവിടെയെങ്കിലും പറയരുതെന്നും അങ്ങനെ ചെയ്താല്‍ അടുത്ത കേസും കൂടി ചേര്‍ക്കുമെന്ന് സഹോദരങ്ങള്‍ പറയുന്നു. തങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും വീഡിയോയില്‍ പറയുന്നു.

നിങ്ങള്‍ വക്കീലിനെ ചെന്ന് കാണുകയോ, നമ്മള്‍ പറയുന്നത് കേള്‍ക്കമം, അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം നശിച്ചുപോകും. പൊലീസിനെതിരെ ഒരു വാക്ക് സംസാരിക്കുകയോ, അവരുടെ ഡിപ്പാര്‍ട്ട്‌മെന്റിന് എതിരായി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ നിങ്ങളെ ഇല്ലാത്ത കേസില്‍ പിടിച്ച് ഉള്ളിലിടുമെന്ന്് സഹോദരങ്ങള്‍ പറയുന്നു. അതേസമ.ം, ഇവരുടെ കേസില്‍ പരസ്പര വിരുദ്ധമായ പല കാര്യങ്ങളും നടന്നിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്. ഈ വാഹനം വീട്ടില്‍ കിടന്നതാണെന്നും വീട്ടില്‍ നിന്ന് എടുത്തുകൊണ്ടു പോയതാണെന്നും ഒരു നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ മനസിസാക്കിയതാണ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, ഇവര്‍ ആ വാഹനം അവിടെ കൊണ്ടു പോയിട്ടതാണെന്ന് അങ്ങനെ ഒരു വാഹനം കൊണ്ടു പോയി ഇടുകയാണെങ്കില്‍ എന്തിന് കണ്ണൂര്‍ കൊണ്ടു പോയി ഇടണം. ഇരിട്ടിയിലെ ജോയിന്റ് ആര്‍ട്ടിഒ ഓഫീസില്‍ അല്ലേ ഇടേണ്ടതെന്ന് അവരുടെ അഭിഭാഷകന്‍ ചോദിച്ചു. പരസ്പര വിരുദ്ധമായ ഒരുപാട് കാര്യങ്ങള്‍ ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ കൂടി വണ്ടി സ്പീഡില്‍ ഓടിച്ചിട്ടില്ല, മറ്റുള്ള സംസ്ഥാനങ്ങളിലുള്ളതിനെ അവരുടെ സംസ്ഥാനത്ത് അല്ലേ നടക്കൂ എന്ന് സഹോദരങ്ങള്‍ ചോദിക്കുന്നു. ഇവരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ നല്‍കിയ നോട്ടീസൊന്നും നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ പറയുന്നു. വാഹനം ഒരു ഡ്രൈവര്‍ ഓടിച്ചു പോകുമ്പോഴാണ് പിടിക്കപ്പെടുന്നതെങ്കില്‍ ലൈസന്‍സിനെ സംബന്ധിച്ചുള്ള പരാതികള്‍ അതില്‍ ഉയരാം. ഇത് വീട്ടിലുണ്ടായിരുന്ന ഒരു വാഹനം എടുത്ത ശേഷം, ആ വാഹനത്തിന്റെ ഡ്രൈവര്‍ ഇന്നേ ആളായിരുന്നു, ലൈസന്‍സ് ക്യാന്‍സല്‍ ചെയ്ത് നടപടി എടുക്കുന്നും എനിക്ക് തോന്നുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഇനി ഒന്നിനും ഇല്ലെന്ന് വിചാരിച്ചതാണ്, പക്ഷേ, പുറകെ നടന്ന് നമ്മളെ ഒരുപാട് ശല്യം ചെയ്യുകയാണ്, ഒരു രീതിയിലും അനങ്ങാന്‍ പറ്റാത്ത രീതിയിലാക്കി കളഞ്ഞു, സത്യത്തില്‍ നമുക്ക് നിയമത്തിന്റെ വഴിയല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. സത്യം പറഞ്ഞാല്‍ നമ്മള്‍ക്ക് നാട്ടിലൂടെ അനങ്ങാന്‍ പറ്റുന്നില്ല, ഒരു സ്ഥലത്തേക്ക് പോകാന്‍ പറ്റുന്നില്ലെന്നും അവര്‍ പറയുന്നു.

പൊലീസ് അടിച്ചെന്നോ, ഡിപ്പാര്‍ട്ട്‌മെന്റിനെതിരെയോ ഒരു പ്ലാറ്റ്‌ഫോമിലും ചെന്ന് പറയരുതെന്ന് പൊലീസുകാര്‍ പറഞ്ഞെന്ന് സഹോദരങ്ങള്‍ പറയുന്നു. അങ്ങനെ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ നമ്മളെ എന്തെങ്കിലും കേസില്‍ കുടുക്കുമെന്ന് പൊലീസ് പറഞ്ഞതായി അവര്‍ പറയുന്നു. എന്നാല്‍ നമ്മള്‍ക്ക് നിയമോപദേശങ്ങള്‍ തേടി മാത്രമേ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് സഹോദരങ്ങള്‍ പറയുന്നു.

ഞങ്ങള്‍ക്ക് യാത്ര ചെയ്യണമെന്നുണ്ട്. എന്നാല്‍ എല്ലാ ബുധനാഴ്ചയും ഒപ്പിടാന്‍ വേണ്ടി കണ്ണൂര് പോകുന്നുണ്ട്. നമ്മള്‍ക്ക് ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ലെന്ന് അവര്‍ പറയുന്നു. കേസ് അന്വേഷണത്തിന് വേണ്ടി കോടതികള്‍ വയ്ക്കുന്ന വ്യവസ്ഥകളാണ്, വ്യവസ്ഥകള്‍ അനുസരിക്കാന്‍ കേസിലെ പ്രതികള്‍ക്ക് ബാധ്യതയുണ്ട്. രണ്ട് മാസമാണ് അതിന് വ്യവസ്ഥ വച്ചിട്ടുള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
Recommended Video

പണ്ടത്തെ ഞങ്ങളുടെ ജീവിത രീതി എന്ന് പറയുന്നത് , വണ്ടി യാത്ര എന്നൊക്കെയായിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ ജീവിത രീതി വക്കീല്‍ പൊലീസ് കോടതി എന്നൊക്കെയാണെന്ന് സഹോദരങ്ങള്‍ പറയുന്നു. പലതും ഞങ്ങള്‍ക്ക് പഠിക്കാന്‍ പറ്റി, എല്ലാം ഒരു ജീവിതാനുഭവമാണ്. ഈ വന്നതും ഒരു ജീവിതാനുഭവമാണ്, അതിനെ ഓര്‍ത്ത് ദുഖിച്ചിട്ടോ, കരഞ്ഞിട്ടോ ഒരു കാര്യവുമില്ല, അതിനെ നമ്മള്‍ എങ്ങനയെങ്കിലും നേരിടുക, അതിന് നേരിട്ട് മുന്നോട്ടു പോകുക എന്നുള്ളതാണ്. ഇപ്പോള്‍ ഞങ്ങള്‍ അടി കിട്ടി കിടക്കുകയാണ്. അപ്പോള്‍ വഴിയേ പോകുന്നവനൊക്കെ നമ്മളെ തല്ലിയിട്ട് പോകും, ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമേ നമ്മള്‍ക്ക് പല കാര്യങ്ങളിലും പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സഹോദരങ്ങള്‍ പറയുന്നു.












Click it and Unblock the Notifications