'സില്‍വര്‍ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിയ്ക്ക് പിടി വാശി' - രൂക്ഷ വിമർശനവുമായി ഇ ശ്രീധരന്‍
'സില്‍വര്‍ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിയ്ക്ക് പിടി വാശി' - രൂക്ഷ വിമർശനവുമായി ഇ ശ്രീധരന്‍
തിരുവനന്തപുരം: കേരള സില്‍വര്‍ ലൈനില്‍ പദ്ധതിക്കും മുഖ്യമന്ത്രിക്കും എതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് മെട്രോമാൻ ഇ ശ്രീധരന്‍. മുഖ്യമന്ത്രിയ്ക്ക് ഈ പദ്ധതിയിൽ വല്ലാത്ത പിടി വാശി ആണെന്ന് ഇ ശ്രീധരന്‍ അതി രൂക്ഷമായി പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിടി വാശി ആണ് കാണിക്കുന്നത്. ഈ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പരാജിതരാണ്.
പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥര്‍ വേണ്ട വിധത്തിൽ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുന്നില്ല.

നമ്മുടെ കേരളത്തിലെ ബ്യൂറോക്രസിയും പരാജയം ആണെന്ന് ശ്രീധരന്‍ കടുത്ത ഭാഷയിൽ വിമർശിച്ചു.കേരളത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലത്ത് കൂടി സഞ്ചരിക്കുന്ന അതി വേഗ പാത നല്ലതല്ല. പകരം, കേരളത്തിന് നല്ലത് ആകാശ പാത ആണ്. എന്നിരുന്നാലും , ഈ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്ന് പ്രതീക്ഷ എനിക്ക് ഇല്ല. കേരളത്തിൽ വരാനിരിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ എല്ലാ ദോഷ വശവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഉൾപ്പെടുത്തി.

അതേ സമയം, ഇത്തരം റെയില്‍വേ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ നടപ്പാക്കാനാവില്ല. സി പി എമ്മി ല്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പ് ഉണ്ട് ഈ എതിർപ്പ് പ്രകടമാണ്. എന്നാ, തന്‍റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയം ഇല്ല. പകരം നാടിന് ആവശ്യം മുള്ള പദ്ധതി എങ്കില്‍ രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

അതേ സമയം, ഇന്നലെയും സർക്കാരിന് എതിരെ ആ പദ്ധതിയ്ക്ക് എതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഇ ശ്രീധരന്‍ ചോദിച്ചത്. വിഷയത്തിൽ കടുത്ത രീതിയിലുളള വിമർശന ഭാഷയാണ് ശ്രീധരൻ ഉന്നയിച്ചിരുന്നു.
സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നു. സർക്കാർന ചെലവ് കുറച്ചു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ അറിയിച്ചിരുന്നു.

പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും.

ഇത് എസ്റ്റിമേറ്റിൽ ഇല്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും, അതിനുള്ള ചെലവും കണക്കാക്കേണ്ടി വരും. വൻകിട പദ്ധതികളുടെ ഡി പി ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി പി ആർ താൻ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയില്‍ പദ്ധതി . കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നാണ് വിശേഷണം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. 11 ജില്ലകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച 'കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍' (കെ-റെയില്‍) എന്ന കമ്പനിയാണ് പദ്ധതി നടത്തിപ്പുകാര്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, കാസര്‍ഗോഡ് നിന്നും നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരം എത്താമെന്നതാണ് ഇതിന്റെ നേട്ടം.












Click it and Unblock the Notifications