പരിഭവമില്ലാതെ മെട്രോമാൻ!! എല്ലാം സ്വാഭാവികം!! മെട്രോയുടെ ഉദ്ഘാടനത്തിനെത്തും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോയുടെ മുഖ്യ ഉപദേശകൻ ഇ ശ്രീധരനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ഇ ശ്രീധരൻ. ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയതിൽ പരിഭവമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയില്‍ ഇ ശ്രീധരനെ ഉള്‍പ്പെടുത്താത്തത് വന്‍ വിവാദമായിരിക്കുയാണ്. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റെ പ്രതികരണം.

e sreedharan

പ്രധാനമന്ത്രിയുടെ ഓഫീസാണ് വേദിയിലെ അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ഉദ്ഘാടനകനായ പ്രധാനമന്ത്രി ഉള്‍പ്പെടെ നാലുപേര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം ഉള്ളത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നിവരാണ് മറ്റ് മൂന്നുപേര്‍. ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി, കെഎംആർഎൽ ഡയറക്ടർ, സ്ഥലത്തെ ജനപ്രതിനിധികൾ എന്നിവർക്കും വേദിയിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

13 പേരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ നൽകിയത്.ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിച്ചുരുക്കുകയായിരുന്നു.

English summary
e sreedhran s reply about avoid from kochi metro inaguration stage.
Please Wait while comments are loading...