സ്വർണക്കടത്ത് കേസ്: ഉദ്യോഗസ്ഥർക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലേക്ക്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളിൽ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടാനൊരുങ്ങുകയാണ് ഇൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം
ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഇഡി വാദം. കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമതും ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിലേക്ക് പോകുന്നത്.
തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിച്ചതായുള്ള വിവരവും ഉള്‍പ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ആര്‍ സുനില്‍കുമാര്‍ എന്ന വ്യക്തിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേയ്ക്ക് പരാതിയുടെ പകര്‍പ്പ് ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം ഇഡിക്കെതിരെ പരാതി നല്‍കുകയുമായിരുന്നു
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പുറമെ കൂടുതൽ ആളുകളുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചതായി കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായരുടെ മൊഴി. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് പുറമെ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി നിർബന്ധിച്ചതായി സന്ദീപ് അന്വേഷണ സംഘത്തോട് പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാന്‍ ഇഡി നിര്‍ബന്ധിച്ചു എന്ന മൊഴി സന്ദീപില്‍ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍