കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടത്തല സംഭവം: പൊലീസുകാരെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും, ഹാജരാവേണ്ടത് സ്ഥലം മാറ്റിയ പോലീസുകാര്‍!

  • By Desk
Google Oneindia Malayalam News

കൊച്ചി: എടത്തലയില്‍ ഉസ്മാന് (39) മര്‍ദനമേറ്റ സംഭവത്തില്‍ പോലീസുകാരെ നാളെ ചോദ്യം ചെയ്‌തേക്കും. സംഭവത്തെത്തുടര്‍ന്ന് എആര്‍ ക്യാമ്പിലേക്കു സ്ഥലം മാറ്റിയ പോലീസുകാരോട് ഇന്നു അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉസ്മാനെ മര്‍ദിച്ച എടത്തല പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ പുഷ്പരാജ്, സീനിയര്‍ സിപിഒ ജലീല്‍, സിപിഒ അഫ്‌സല്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. പോക്‌സോ കേസിലെ പ്രതിയെയുമായി എടത്തല സ്റ്റേഷനിലേക്കു വരുമ്പോള്‍ കുഞ്ചാട്ടുകരയില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത ഉസ്മാന് മര്‍ദനം ഏല്‍ക്കുകയുമായിരുന്നു. മറ്റൊരു സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്നു എഎസ്‌ഐ ഇന്ദുചഢനും ഉണ്ടായിരുന്നു എന്ന് ആരോപണമുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യവും അന്വേഷണ സംഘം പരിശോധിക്കും.

ഇതോടൊപ്പം ഉസ്മാനെയും സംഭവത്തിലെ പ്രധാന സാക്ഷിയായ സിദ്ധാര്‍ഥനെയും പോലീസ് ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പോക്‌സോ കേസിലെ പ്രതിയായ മുതിരക്കാട്ടുമുകള്‍ ചക്കിക്കല്ലുപറമ്പ് വീട്ടില്‍ സിദ്ധാര്‍ഥനെയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു വരുമ്പോഴാണ് ഉസ്മാനും പോലീസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. സിദ്ധാര്‍ഥനും, പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച കുറ്റത്തിന് ഉസ്മാനും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇരുവരെയും കോടതിയുടെ അനുമതിയോടെയോ ചോദ്യം ചെയ്യാന്‍ കഴിയൂ. ഇതിനായി അനുമതി തേടി കേസന്വേഷിക്കുന്ന റൂറല്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പി കെ. എസ്. ഉദയഭാനു ആലുവ ജുഡീഷ്യല്‍ മജിസ്േ്രടറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ഇരുവരെയും ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നു ഡിവൈഎസ്പി കെ. എസ്. ഉദയഭാനു പറഞ്ഞു.

ernakulam-map-

കഴിഞ്ഞ ദിവസം അന്വേഷണ സംഘം പോലീസുകാരും ഉസ്മാനും തമ്മില്‍ പ്രശ്‌നം ഉണ്ടായ കുഞ്ചാട്ടുകരയിലെ സ്ഥലം സന്ദര്‍ശിച്ച് ദൃക്‌സാക്ഷികളായവരുടെ മൊഴി എടുത്തിരുന്നു. എന്നാല്‍ മര്‍ദനം സംബന്ധിച്ച് വ്യത്യസ്തങ്ങളായ മൊഴിയാണ് ലഭിച്ചത്. മുഴുവന്‍ സംഭവത്തിനും ദൃക്‌സാക്ഷിയായ പോക്‌സോ കേസ് പ്രതി സിദ്ധാര്‍ഥനെ ചോദ്യം ചെയ്താല്‍ സംഭവത്തിന്റെ യഥാര്‍ഥ രൂപം ലഭിക്കുമെന്നാണ് അന്വേഷണം സംഘം കരുതുന്നത്.

മര്‍ദനത്തില്‍ ഉസ്മാന് താടിയെല്ലിന്റെ പൊട്ടലടക്കം പരിക്കേറ്റിട്ടും പോലീസുകാര്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാരോപിച്ച ഉസ്മാന്റെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്. രണ്ടു ദിവസത്തിനകം പോലീസുകാര്‍ക്കെതിരെ കടുത്ത നടപടി എടുത്തില്ലെങ്കില്‍ ഉസ്മാന്റെ കുടുംബം എടുത്തല പോലീസ് സ്‌റ്റേഷനു മുമ്പില്‍ നിരാഹരമിരിക്കും എന്ന നിലപാടിലാണിവര്‍. ശസ്ത്രക്രിയെത്തുടര്‍ന്ന് രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്‍ പൂര്‍ണമായും സംസാരശേഷി വീണ്ടെടുത്തു വരുന്നതെയുള്ളു.

English summary
Edathala issue- police officers may quizzed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X