അഴിമതി തടയലല്ല, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ വകവരുത്തുകയാണ് ഇഡിയുടെ ലക്ഷ്യം: എംവി ജയരാജന്‍
കണ്ണൂർ: അഴിമതി തടയലല്ല, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ വകവരുത്തുകയാണ് ഇഡിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. 'ഇന്ത്യ'യുടെ രൂപീകരണം ബിജെപിയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഒക്‌ടോബർ 5ന് ഡൽഹി മദ്യനയ കേസിൽ ജയിലിൽ കിടക്കുന്ന എ.എ.പി. നേതാവ് മനേഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ തെളിവ് എവിടെ എന്ന് ഇഡിയോടും സിബിഐയോടും സുപ്രീംകോടതി ചോദിച്ചിപ്പോൾ സർക്കാർ അഭിഭാഷകന് വ്യക്തമായ മറുപടി ഉണ്ടായില്ലെന്നും എംവി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
'വേട്ടയ്ക്ക് ഇ.ഡി.' എന്നും 'പ്രതിപക്ഷത്തെ വളഞ്ഞ് ഇ.ഡി.' എന്നും 'റെയ്ഡ് ദിന'മെന്നുമുള്ള തലക്കെട്ടുകളോടെയാണ് മലയാളപത്രങ്ങൾ ഒക്‌ടോബർ 6ന് പുറത്തിറങ്ങിയത്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നിലും റെയ്ഡ് ഉണ്ടായിട്ടുമില്ല. അഴിമതി തടയലല്ല, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ വകവരുത്തുകയാണ് ലക്ഷ്യം. 'ഇന്ത്യ'യുടെ രൂപീകരണം ബിജെപിയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

'വേട്ടയ്ക്ക് ഇ.ഡി.' എന്നും 'പ്രതിപക്ഷത്തെ വളഞ്ഞ് ഇ.ഡി.' എന്നും 'റെയ്ഡ് ദിന'മെന്നുമുള്ള തലക്കെട്ടുകളോടെയാണ് മലയാളപത്രങ്ങൾ ഒക്‌ടോബർ 6ന് പുറത്തിറങ്ങിയത്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നിലും റെയ്ഡ് ഉണ്ടായിട്ടുമില്ല. അഴിമതി തടയലല്ല, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ വകവരുത്തുകയാണ് ലക്ഷ്യം. 'ഇന്ത്യ'യുടെ രൂപീകരണം ബിജെപിയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
ഒക്‌ടോബർ 5ന് ഡൽഹി മദ്യനയ കേസിൽ ജയിലിൽ കിടക്കുന്ന എ.എ.പി. നേതാവ് മനേഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ തെളിവ് എവിടെ എന്ന് ഇ.ഡി.യോടും സിബിഐയോടും സുപ്രീംകോടതി ചോദിച്ചിപ്പോൾ സർക്കാർ അഭിഭാഷകന് വ്യക്തമായ മറുപടി ഉണ്ടായില്ല. മദ്യനയം ഡൽഹി സർക്കാർ മാറ്റി എന്നാണ് ഉത്തരം. ഒരു നയം മാറ്റിയാൽ അഴിമതി നടത്തി എന്നാണോ? തെളിവില്ലാത്ത അഴിമതി കേസ്.
കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിക്കുമ്പോൾ സിസോദിയയുടെ കയ്യിൽ പണമെവിടെയെന്ന ചോദ്യം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതാണ് അവസ്ഥയെങ്കിൽ രണ്ട് മിനുട്ട് കൊണ്ട് കേസ് നിലംപൊത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേവലമൊരു മാപ്പുസാക്ഷിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ഡൽഹി സർക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമാക്കിക്കൊണ്ടുള്ള കേസ്. ആരെങ്കിലും കൈക്കൂലി കൊടുക്കുന്നതോ വാങ്ങുന്നതോ ആയ സാക്ഷികളോ മൊഴികളോ ഇല്ല. എല്ലാമെല്ലാം ഊഹാപോഹങ്ങൾ മാത്രം.
ഈയൊരു കേസിൽ മാത്രമല്ല, ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതികാര ബുദ്ധിയോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അത് ആവർത്തിക്കരുതെന്നും നിരവധി തവണ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ താക്കീത് ചെയ്യുകയുണ്ടായി. മാധ്യമങ്ങളിൽ ചിലതിന്റെ മുഖപ്രസംഗം കോടതിയുടെ താക്കീത് കേന്ദ്രസർക്കാറിന് നേരെ എന്നായിരുന്നു. ഇഡിയുടെ പ്രവർത്തനത്തിൽ സുതാര്യത വേണമെന്നും നീതിപീഠത്തിന്റെ സന്ദേശം ഉൾക്കൊള്ളണമെന്നും ഒക്‌ടോബർ മൂന്നിനാണ് സുപ്രീംകോടതി മറ്റൊരു കേസിൽ ചൂണ്ടിക്കാട്ടിയത്. നീതിപീഠത്തെയും ജനങ്ങളെയും ജനാധിപത്യത്തെയും തൃണവൽഗണിക്കുന്നവർക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല.












Click it and Unblock the Notifications