കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിരികെ സ്കൂളിലേക്ക്', സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അക്കാദമിക് മാർഗരേഖ

Google Oneindia Malayalam News

തിരുവനന്തപുരം: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്കൂളുകൾ തുറക്കാനൊരുങ്ങുകയാണ്. നവംബർ ഒന്നാം തിയ്യതി പ്രവേശനോത്സവത്തോട് കൂടി ക്സാസ്സുകൾ ആരംഭിക്കും. കൊവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും പൂർണമായും വിട്ട് പോയിട്ടില്ല എന്നതിനാൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

'കുടുംബത്തെ അടക്കം വകവരുത്തും', ഉത്ര കേസ് പ്രതി സൂരജിന്റെ ഭീഷണിയെന്ന് പാമ്പിനെ നൽകിയ സുരേഷ്'കുടുംബത്തെ അടക്കം വകവരുത്തും', ഉത്ര കേസ് പ്രതി സൂരജിന്റെ ഭീഷണിയെന്ന് പാമ്പിനെ നൽകിയ സുരേഷ്

കൃത്യമായ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് മാത്രമേ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പാടുളളൂ എന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്കൂളിൽ എത്തിയാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മാത്രമല്ല രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച രക്ഷിതാക്കൾ മാത്രം കുട്ടികളെ സ്കൂളിൽ വിട്ടാൽ മതി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ മന്ത്രി പുറത്തിറക്കി. തിരികെ സ്കൂളിലേക്ക് എന്ന പേരിലാണ് അക്കാദമിക് മാർഗരേഖ.

66

'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ

അക്കാദമിക് മാർഗരേഖയുടെ പൂർണരൂപം വായിക്കാം:

ആമുഖം

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവർഷം കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തിന്റെ പുതിയരീതികൾ പരിചയപ്പെട്ടു. അതേസമയം ക്ലാസ്സ് പഠനത്തിന്റെ നേരനുഭവങ്ങളിൽ വലിയ കുറവും സംഭവിച്ചു. ഈ സാഹചര്യത്തിൽ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.

വ്യത്യസ്ത നിലവാരത്തിലുള്ളവരാണ് നമ്മുടെ കുട്ടികൾ. അവരെ പരിഗണിച്ചു വേണം ക്ലാസ്സ് മുറിയിലെ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ. കുട്ടികൾ ഉണ്ടായ പഠനവിടവുകൾ (Learning Gap) പരിഹരിക്കാൻ പദ്ധതിയുണ്ടാവണം.

• ആദ്യഘട്ടത്തിൽ വീഡിയോ ക്ലാസ്സുകളുടേയും ഓൺലൈൻ പഠനപിന്തുണയുടേയും ഒപ്പമാണ് കുട്ടികളെ മനസ്സിലാക്കാനും നേരനുഭവം നല്കാനുമായി ക്ലാസ് റൂം പഠനത്തെ ഉപയോഗപ്പെടുത്തേണ്ടത്.

2. മുഴുവൻ കുട്ടികളേയും സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരിക

. കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക.

. കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠനഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നല്കുക

ലഘുവ്യായാമങ്ങൾക്ക് അവസരം നല്ലക

ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാൻ അവസരം നല്കുക

ലഘുപരീക്ഷണങ്ങൾ ചെയ്യാൻ അവസരമൊരുക്കുക

• അനുഗുണമായ സാമൂഹികശേഷികൾ പ്രോത്സാഹിപ്പിക്കുക

ആവശ്യമെങ്കിൽ സ്കൂൾ കൌൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തുക

3.പുതിയ കാലത്തിനായി അദ്ധ്യാപകർ സജ്ജരാകുക

നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക

വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകൾ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക

പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ ചെയ്യാം.

അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗ പ്പെടുത്താം

സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.

4.പാഠാസൂത്രണം സമഗ്രമാക്കുക

ലഭ്യമാകുന്ന പഠന ദിനങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോം, വീഡിയോ ക്ലാസ്സുകൾ എന്നിവ ഇതിനായി പരിഗണിക്കണം.

എസ് സി ഇ ആർ ടി തയ്യാറാക്കുന്ന മാർഗ്ഗരേഖക്കനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓൺലൈൻ പരി ശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ഇതിനെ സ്കൂൾ പദ്ധതിയായി വികസിപ്പിക്കുക.

നവംബറിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂർത്തിയാക്കാൻ

5. ടൈംടേബിൾ തയ്യാറാക്കുമ്പോൾ

ഓരോ സ്കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക

സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക.

കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക

6. കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക

കുട്ടികളുമായി അദ്ധ്യാപകർ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. പഠനപങ്കാളിത്വം വർദ്ധിപ്പിക്കും.

സഹിതം പോർട്ടൽ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവർക്ക് നന്നായി ഫീഡ് ബാക് നല്കുക

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങൾ (Assessment Text) തിരഞ്ഞെടുക്കാൻ അവസരം നൽകണം.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

7.രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക

.നമ്മുടെ രക്ഷിതാക്കൾ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്

അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകൾക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം.

കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

.ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയിട്ടുള്ള വീഡിയോകൾ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകർതൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം.

8. സ്കൂൾ തുറക്കൽ ദിന പരിപാടികൾ ഭംഗിയായി ആസൂത്രണം ചെയ്യുക

സ്കൂൾ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക

.കുട്ടികളെ ആഘോഷപൂർവ്വം പ്രവേശനകവാടത്തിൽ നിന്നു തന്നെ സ്വീകരികുക

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കുക

9. കുട്ടികളെ പഠനത്തിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഏജൻസികൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക.

English summary
Educcation Minister V Sivankutty released acadamic guide for school opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X