കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലന്തൂർ നരബലി; മൃതദേഹങ്ങൾ പത്മയുടേയും റോസ്‌ലിന്റേയുമെന്ന് സ്ഥിരീകരണം

Google Oneindia Malayalam News

കോട്ടയം: കേരളം വളരെ ‍ഞെട്ടലോടെ കേട്ട കൊലപാതകമായിരുന്നു ഇലന്തൂർ നരബലി. രണ്ട് സ്ത്രീകൾ ആണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ പ്രതികൾ പിടിയിലായിരുന്നു. ഇപ്പോൾ ഇലന്തൂർ നരബലി കേസിലെ മൃതദേഹങ്ങൾ പത്മയുടേയും റോസ്‌ലിന്റേയുമെന്ന് സ്ഥിരീകരിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചു.

നാളെയാണ് മൃത​ദേഹങ്ങൾ കൈമാറുന്നത്. ഇരുവരുടേയും ബന്ധുക്കളോട് നാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടെ വച്ച് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. ഇലന്തൂരിൽ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി നേരത്തെ അവരുടെ മകൻ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി മകൻ സെൽവരാജ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

1

കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചിരുന്ന പത്മ( 52) തമിഴ്‌നാട് സ്വദേശിനിയാണ്. കൊച്ചി ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവർ. സെപ്റ്റംബർ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ മിസ്സിങ് കേസിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പോലീസിനെ തിരുവല്ല ഇലന്തൂരിൽ എത്തിച്ചത്.

2

സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും പത്ത് ലക്ഷം രൂപ പ്രതിഫലം വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്‌ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്‌ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പത്മയേയും റോസിലിയേയും 56 ഓളം കഷ്ണങ്ങളാക്കി വെട്ടിമ മുറിച്ചാണ് മൃതദേഹം മറവ് ചെയ്തത്.

3

ഇതിൽ തന്നെ പത്ത് കിലോയോളം മാംസം ഫ്രിഡ്ജിൽ പ്രതികൾ സൂക്ഷിച്ചിരുന്നു. ഇതെടുത്ത് പിന്നീട് പാചകം ചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. വീട്ടിൽ വെച്ച് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ നിന്നും രക്തക്കറ പോലീസ് കണ്ടെടുത്തിരുന്നു. ഏകദേശം പത്ത് കിലോയോളം മാംസം സൂക്ഷിച്ചിരുന്നുവെന്നാണ് നിഗമനം.

4

പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. ഇയാളാണ് രണ്ട് സ്ത്രീകളേയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ചത്.

5


ഇരട്ടനരബലിയിൽ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിൽ ആണ് പൊലീസ്. കേസിൽ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കേസിൽ മൂന്നാം പ്രതിയായ ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജ്ജി തള്ളിയിരുന്നു. അതേസമയം ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവത്‍സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദർശകർ എത്തുന്നുണ്ട്. തെളിവെടുപ്പ് പൂർത്തിയായതോടെ വീടിന് മുന്നിലെ പൊലീസ് കാവൽ അവസാനിപ്പിച്ചിരുന്നു.

English summary
Elanthoor human sacrifice; It has been confirmed that dead bodies are those of Padma and Roslin.Latest Kerala News, Kerala Breaking News, Kerala News, Malayalam News, K
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X