• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?

തിരുവനന്തപുരം: മെയ് 2 ആകാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. എന്തായിരിക്കും കേരളത്തിന്റെ ജനവിധി എന്നറിയാന്‍. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിക്കുമോ, യുഡിഎഫ് അധികാരത്തിലേറുമോ അതോ എന്‍ഡിഎ അട്ടിമറി വിജയം നേടുമോ എന്നൊക്കെ അറിയാന്‍ വോട്ടെണ്ണല്‍ കഴിയണം.

ജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകും

കേരളത്തിന് ആശ്വാസം; മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തന്‍... ആശുപത്രി വിട്ടു

കഴിഞ്ഞ 22 വര്‍ഷം ഓണ്‍ലൈനില്‍ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ഉപയോഗിച്ചിരുന്ന സംവിധാനം ഇത്തവണ ഉണ്ടാവില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ട്രെന്‍ഡ് പോര്‍ട്ടലിന് പകരം ഇത്തവണ 'എന്‍കോര്‍' വഴി ആയിരിക്കും തത്സമയ ഫലങ്ങള്‍ പുറത്തെത്തുക. വിശദാംശങ്ങള്‍...

ട്രെന്‍ഡ്

ട്രെന്‍ഡ്

1999 മുതല്‍ ട്രെന്‍ഡ് പോര്‍ട്ടല്‍ വഴി ആയിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം പുറത്ത് വിട്ടിരുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഒരുക്കി നല്‍കിയതായിരുന്നു ട്രെന്‍ഡ് പോര്‍ട്ടല്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ട്രെന്‍ഡിലൂടെ ആയിരുന്നു ഫലം അറിഞ്ഞുകൊണ്ടിരുന്നത്.

ഇത്തവണ 'എന്‍കോര്‍'

ഇത്തവണ 'എന്‍കോര്‍'

എന്നാല്‍ ഇത്തവണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ പോര്‍ട്ടല്‍ വഴി ആയിരിക്കും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. എന്‍കോര്‍ നേരത്തേ തന്നെ നിലവിലുള്ള സംവിധാനമാണ്. എന്നാല്‍ അത് പൊതുസമൂഹത്തിന് ലഭ്യമായിരുന്നില്ല.

ഒന്നുമാത്രം

ഒന്നുമാത്രം

ഓരോ വോട്ടിങ് മെഷീനിലേയും വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ കണക്കുകള്‍ നേരെ ട്രെന്‍ഡിലേക്കും എന്‍കോറിലേക്കും ആയിരുന്നു എത്തിക്കൊണ്ടിരുന്നത്. ഇത്തവണ എന്‍കോര്‍ പൊതുലഭ്യതയിലേക്ക് കൊണ്ടുവരുന്നതോടെ ആണ് ട്രെന്‍ഡ് പിന്‍വലിക്കുന്നത് എന്നാണ് വിവരം.

ഓരോ റൗണ്ട് കഴിയുമ്പോഴും

ഓരോ റൗണ്ട് കഴിയുമ്പോഴും

ഓരോ റൗണ്ടും എണ്ണിക്കഴിയുമ്പോള്‍ ആയിരിക്കും എന്‍കോര്‍ വഴി ഇത്തവണ തിരഞ്ഞെടുപ്പ് ഫലം പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. വോട്ടെണ്ണുമ്പോള്‍ തന്നെ ഇലക്ഷന്‍ കമ്മീഷന്റെ result.eci.gov.in എന്ന വെബ്‌സൈറ്റിലേക്ക് എത്തും.

ഇരട്ടിയാകും

ഇരട്ടിയാകും

കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. സാധാരണ ഗതിയില്‍ ഒരു മേശയില്‍ 14 ബൂത്തുകളിലെ വോട്ടുകളായിരുന്നു എണ്ണിക്കൊണ്ടിരുന്നത്. എന്നാല്‍ ഇത്തവണ അത് ഒരു മേശയില്‍ 28 ബൂത്തുകളിലെ വോട്ടുകള്‍ ഒരേസമയം എണ്ണും.

ഉടന്‍ അറിയും

ഉടന്‍ അറിയും

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടേകാലോടെ തന്നെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നുതുടങ്ങും. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ഓരോ മണ്ഡലത്തിലേയും പാതിയോളം ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് മുമ്പ് തന്നെ കേരളം എങ്ങോട്ട് എന്നും വ്യക്തമാകും.

കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ കടുത്ത പോര്! സ്വര്‍ണക്കടത്ത് കേസില്‍ സംഭവിക്കുന്നതെന്ത്... എന്‍ഐഎയും ഇഡിയും

ജയരാജനും ജലീലും... പുതിയ ചര്‍ച്ചകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് ഇട്ട് സിപിഎം; നിര്‍ണായക നീക്കത്തിന് പിന്നില്‍ എന്ത്

ഇഡിയെ കുരുക്കാനുറച്ച് ക്രൈം ബ്രാഞ്ച്; സ്വപ്‌ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യണം... ആ ഓഡിയോ സത്യമെന്ന് ഉറപ്പാക്കാൻ

English summary
Election Result will be available on Encore not in Trend , this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X