കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വെ ഫലം, എല്‍ഡിഎഫിന്‌ പത്ത് സീറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: പതിനാറാമത് ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി പരമാവധി 10 സീറ്റ് നേടുമെന്ന് വണ്‍ഇന്ത്യ സര്‍വെ. വായനക്കാര്‍ക്കായി നടത്തിയ പോളിങില്‍ 35 ശതമാനത്തോളം പേര്‍ എല്‍ഡിഎഫിന് അഞ്ചിനും പത്തിനും ഇടയില്‍ സീറ്റുകള്‍ കിട്ടുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം പേര്‍ 10നും പതിനഞ്ചിനും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് അഭിപ്രായപ്പെട്ടു.

അഞ്ചില്‍ കൂറവ് സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന അഭിപ്രായപ്പെട്ട 23 ശതമാനം പേരാണുണ്ടായിരുന്നത്. പത്തുശതമാനം പേര്‍ ഇടതുമുന്നണി 15ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുമെന്ന് അഭിപ്രായപ്പെട്ടു.

Polling

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. 11 മണ്ഡലങ്ങളില്‍ യുഡിഎഫും ഒമ്പത് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വിജയിക്കുമെന്നായിരുന്നു പ്രവചനം.

തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ ആറ്റിങ്ങല്‍, കൊല്ലം, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍ക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിക്കുമെന്നാണ് സൂചന.

അതേ സമയം വോട്ടെടുപ്പിന് ഏതാനും മണിക്കൂര്‍ മാത്രം അവശേഷിക്കുമ്പോഴുള്ള ട്രെന്‍ഡുകള്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിനു ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്യാനാണ് സാധ്യത.

English summary
Elections 2014: Oneindia Analysis of pre-poll surveys. Ldf will get around 10 seats
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X