Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാബാ ബജ്‌രംഗിയെ പോലൊരു കൊടും ക്രിമിനലിനെ വരെ ന്യായീകരിക്കാൻ ഇറങ്ങുന്നതിനർഥം വേറെന്താണ്?': എംബി രാജേഷ്

തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി മന്ത്രി എം ബി രാജേഷ്. സിനിമയിൽ എല്ലാ പാർട്ടികളെയും വിമർ‌ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്, എന്നാൽ സംഘപരിവാറിന് മാത്രം ഇത്ര പ്രകോപനം തോന്നുന്നുവെങ്കിൽ വംശഹത്യയുടെ ചോരക്കറകൾ പുരണ്ട പാപപങ്കിലമായ കൈകൾ ഞങ്ങളുടെതാണ്, ഞങ്ങളുടേത് മാത്രമാണ് എന്നവർ ഈ പ്രതിഷേധത്തിലൂടെ സ്വയം വിളിച്ചു പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പ്:

ഇന്നലെ എമ്പുരാൻ കണ്ടു; അംഗഭംഗം വരുത്തുന്നതിന് മുമ്പുതന്നെ. ഇതിന്റെ പേരിലാണോ സംഘപരിവാർ ഇത്രമേൽ ആക്രോശമുയർത്തുന്നത് എന്ന അത്ഭുതമല്ലാതെ മറ്റൊന്നും തോന്നിയില്ല. ഒരു കലാസൃഷ്ടി എന്ന നിലയിൽ എമ്പുരാനും വിമർശിക്കപ്പെടണം. എന്നാൽ ഇവിടെ സിനിമയിലെ രാഷ്ട്രീയ ധ്വനികളുടെ പേരിലാണല്ലോ ബഹളം മുഴുവൻ.

empuraan

ഗുജറാത്ത് വംശഹത്യയുടെ ചില രംഗങ്ങൾ സിനിമയിലുണ്ട്. ആ വംശഹത്യയിൽ അരങ്ങേറിയ ചില കൂട്ടക്കൊലകളുടെ മുഖ്യ സൂത്രധാരനായ കൊടും ക്രിമിനൽ ബാബാ ബജ്‌രംഗിയുടെ പേരും ഒരു കഥാപാത്രത്തിന് ഉപയോഗിക്കുന്നുണ്ട്. അതിനപ്പുറം സംഘപരിവാറിനെ കുറിച്ചോ അതിൽ പല തലങ്ങളിൽ ഉൾപ്പെട്ട നേതാക്കളെ കുറിച്ചോ പ്രത്യക്ഷ പരാമർശം ഒന്നുമില്ല.

വംശഹത്യ അരങ്ങേറിയപ്പോൾ രാജധർമം മറന്ന ഗുജറാത്തിലെ ഭരണാധികാരിയെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി നടത്തിയ നേരിട്ടുള്ള വിമർശനം പോലുള്ള ഒന്നുപോലും ഈ സിനിമയിൽ പറയുന്നില്ല. പിന്നെന്താണ് പറയുന്നത്? ഇരകൾക്ക് അഭയമേകിയ രാജ്ഞി അവരോട് പറയുന്നു- "ഈ സംഭവിച്ചതൊന്നും മതമോ വിശ്വാസമോ അല്ലെന്ന് കുട്ടികളോട് പറയണം. ഈ രക്തച്ചൊരിച്ചിലിന്റെ മുഴുവൻ കാരണം രാഷ്ട്രീയമാണ്. മതവും രാഷ്ട്രീയവും കലരുന്ന ചേരുവ മാരകമായ ഒന്നാണ്".

ഇത് സാധാരണഗതിയിൽ വർഗീയവാദികൾ അല്ലാത്ത ഒരാളെയും പ്രകോപിപ്പിക്കേണ്ട കാര്യമില്ല. വംശഹത്യയുടെ കൊടും പാപങ്ങൾ മതത്തിൻറെ കണക്കിൽ എഴുതരുതെന്ന് ഉപദേശിക്കുന്നത് യഥാർത്ഥ മതവിശ്വാസികൾക്ക് ആശ്വാസമല്ലേ നൽകുക? വർഗീയതയുടെ അപസ്മാരം ബാധിച്ചവർക്ക് മാത്രമല്ലേ അതിൽ അസഹിഷ്ണുത തോന്നുക? ആ അസഹിഷ്ണുതയാണ് സംഘപരിവാറിൽ നിന്നുണ്ടാവുന്നത്.

സിനിമയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളേയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സംഘപരിവാറിനു മാത്രം ഇത്ര പ്രകോപനം തോന്നുന്നുവെങ്കിൽ വംശഹത്യയുടെ ചോരക്കറകൾ പുരണ്ട പാപപങ്കിലമായ കൈകൾ ഞങ്ങളുടെതാണ്, ഞങ്ങളുടേത് മാത്രമാണ് എന്നവർ ഈ പ്രതിഷേധത്തിലൂടെ സ്വയം വിളിച്ചു പറയുകയാണ്. ബാബാ ബജ്‌രംഗിയെ പോലൊരു കൊടും ക്രിമിനലിനെ വരെ ന്യായീകരിക്കാൻ ഇറങ്ങുന്നതിനർഥം വേറെന്താണ്?

വംശഹത്യയെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളിൽ ഉൾപ്പെട്ട യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദ ശക്തികളെയും സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ടല്ലോ? ഒരർത്ഥത്തിൽ മതങ്ങളുടെ മുഖംമൂടിയണിഞ്ഞ രണ്ട് തീവ്രവാദ ശക്തികൾ എങ്ങനെയാണ് പരസ്പരം വളരാൻ സഹായിക്കുന്നത് എന്നാണ് സിനിമ വ്യക്തമാക്കുന്ന ഒരു കാര്യം.

ഒന്നില്ലെങ്കിൽ മറ്റൊന്നില്ല. ഒന്നുണ്ടെങ്കിലേ മറ്റൊന്നുള്ളൂ. കേരള സ്റ്റോറിയും കാശ്മീർ ഫയൽസും പോലുള്ള പ്രൊപ്പഗാന്റ സിനിമകളെ ആഘോഷമാക്കിയവർ എമ്പുരാനെതിരെ ആക്രോശിക്കാൻ കാരണവും മറ്റൊന്നല്ല. വാൽക്കഷണം: ഇന്നലെ എമ്പുരാനെ കുറിച്ചുള്ള എന്റെ പ്രതികരണം ഏഷ്യാനെറ്റ് ഓൺലൈൻ നൽകിയതിനു താഴെ ഒരു കമൻറ് കണ്ടു. "ഇത് രാമരാജ്യമാണ്..............". എന്നായിരുന്നു കമൻറ്. അവർ രാമരാജ്യത്തെ അവർക്കറിയാവുന്ന പോലെയാണ് മനസ്സിലാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+