Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈൻ എന്ന പാരിസ്ഥിതികഭീകരത വരുംതലമുറയോടുള്ള കുറ്റകൃത്യമാണെ്: കൊടിക്കുന്നില്‍

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ സമരപരിപാടികൾ കേരളം ഒന്നാകെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. വ്യക്തിഗത പ്രതിഷേധങ്ങളിൽ തുടങ്ങി ജനകീയമുന്നേറ്റങ്ങളായി രൂപാന്തരം പ്രാപിക്കുന്ന പ്രക്ഷോഭത്തിന്റെ ഗതി മനസ്സിലാക്കാൻപോലും കഴിയാതെ അഹന്തയുടെ പ്രതിരൂപമായി മാറിയ പിണറായി വിജയൻ സർക്കാർ സ്വന്തം പതനത്തിന്റെ വേഗം കൂട്ടുകയാണ്. അടുത്ത ദിവസങ്ങളിൽ ഞാൻ നടത്തിയ സിൽവർ ലൈൻ വിരുദ്ധ 48 മണിക്കൂർ രാപ്പകൽ സമരം നേടിയ സ്വീകാര്യത, ഈ വിഷയം കക്ഷി രാഷ്ട്രീയത്തിനുപരിയായി അതിജീവനത്തിൻറെയും നിലനില്പിന്റെയും വിഷയമായി മാറിയെന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നിരന്തരപ്രളയങ്ങളും ഉരുൾ പൊട്ടലുകളും കാരണം ഭൂമിയുടെ അടിത്തറയുടെ ഉറപ്പ് ഒന്നാകെ നഷ്ടപ്പെടുന്നു , അനുദിനം വര്ധിക്കുന്ന വെള്ളക്കെട്ടുകൾ ഓരോ നിർമിതിയുടെയും ഉറപ്പിനെ ബാധിക്കുന്നു . ഇത്തരം അപകടങ്ങളിൽ പെട്ടുഴലുന്ന നാട്ടിലേക്ക് , അതിനെ രണ്ടായി കീറിമുറിച്ചുകൊണ്ട് പരിസ്ഥിതിയെ വീണ്ടും ക്രൂരമായി തകർക്കുന്ന സിൽവർ ലൈൻ എന്ന ബാധ്യത കൂടി ജനങ്ങളിലേക്ക് തുഗ്ലക്ക് പരിഷ്കരമാക്കി അടിച്ചേൽപ്പിക്കുന്നു. ജനങ്ങളുടെ ഭീതികളും ആകുലതകളും കാണാൻ പോലും കഴിയാത്തയത്ര സ്റ്റാലിനിസ്റ്റ് അധികാരമതിഭ്രമം പിടിപെട്ടിരിക്കുന്നു രണ്ടാംവരവിൽ പിണറായി വിജയന്.

സർവ്വതും കഴിഞ്ഞ കുറെ വർഷങ്ങളിലായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് നാം , പ്രളയങ്ങളും , സാമ്പത്തികത്ത കർച്ചയും, മഹാമാരിയും , കൃഷിനാശവും തുടങ്ങി മലയാളി സമൂഹം നിൽക്കുകയാണ്. ഒപ്പം തന്നെ ലക്ഷക്കണക്കിന് കോടിരൂപയുടെ കടബാധ്യതയും , വികസനമുരടിപ്പും , ഈ അവസ്ഥയിൽ ആരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് പിണറായി വിജയൻ ചതുപ്പുനിലങ്ങളിൽകൂടി ആഡംബര റെയിൽ പണിയിക്കുന്നത് ? ഏതു കമ്മീഷൻ, ഏത് കൈക്കൂലിയാണ് ശതകോടികൾ കടംവാങ്ങിയുള്ള ഈ അഭ്യാസത്തിൽ പറഞ്ഞുറപ്പിച്ചിരിക്കുന്നത് ? ജനത്തിനുമേൽ ഏതുനിമിഷവും ഒരു വൻദുരന്തമായി മാറാവുന്ന സിൽവർ ലൈൻ എന്ന കോൺക്രീറ്റ് ഭീകരത ആർക്കുവേണ്ടിയാണ് കെട്ടിയേല്പിക്കുന്നത് ? കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ, യാതൊരു ഫണ്ടിങ്ങും ലഭിക്കാൻ വഴിയില്ലാത്ത ഈ ദുരന്ത പദ്ധതി എന്തിനുവേണ്ടി തിടുക്കത്തിൽ നടപ്പാക്കാൻ പോകുന്നു ? ഇനിയെത്ര കുന്നുകൾ തുരന്നുതീർക്കണം ഈ പദ്ധതിക്കായി , അതിലൂടെ എത്രകുടുംബങ്ങളുടെ ജീവിതമാണ് ദുരിതത്തിലാക്കണമോയെന്നും അദ്ദേഹം ചോദിക്കുന്നു.

kodikunnil

മുൻപ് എക്സ്പ്രസ്സ് ഹൈവേ പദ്ധതിയെ ആലോചനയിൽത്തന്നെ പ്രതിഷേധത്തിൽ മുക്കിക്കൊന്നവർ ഇന്ന് പരിസ്ഥിതിയെ കൊന്നൊടുക്കുന്ന , സിൽവർലൈൻ പദ്ധതിക്കുവേണ്ടി മുറവിളികൂട്ടുന്നത്‌ വിരോധാഭാസമല്ലേ ? ആത്മവഞ്ചനയല്ലേ ?
രണ്ടുലക്ഷം കോടിയെങ്കിലും ഇപ്പൊൾത്തന്നെ ചെലവ് അനുമാനിക്കപ്പെടുന്ന സിൽവർ ലൈൻ പ്രൊജക്റ്റ് മതിയായ പരിസ്ഥിതി ആഘാത പഠനം നടത്താതെ പൂർത്തിയാക്കാൻ ഒരുമ്പെടുന്നവർ ഓർക്കേണ്ടുന്ന കാര്യം, നിങ്ങൾ, ജനങ്ങളുടെ ജീവൻ കയ്യിലെടുത്ത് അമ്മാനമാടുകയാണ് !!!

ചെളിയും കുഴമണ്ണും നിറഞ്ഞ പ്രദേശങ്ങളിൽ തുരങ്കമിട്ടും , പാലം പണിതും , ആകാശ പ്പാതയായും ഒക്കെ അവതരിപ്പി ക്കുന്ന സിൽവർ ലൈൻ കേരളത്തിന്റെ പാവപ്പെട്ടവന്റെ തലക്കുമുകളിൽ തൂങ്ങി നിൽക്കുന്ന ഡെമോക്ലീസിന്റെ വാളാണ് , പക്ഷെ ജനഹിതം മറികടന്നു ആഡംബര പ്പാത തുറക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നത് വങ്കത്തരമാണ് , സംസ്ഥാനത്തിന്റെ പാരിസ്ഥിക മരണ വാറന്റാണ് സിൽവർ ലൈൻ എന്ന പേരിൽ ഈ മണ്ണിൽ ആഴ്ത്തുന്ന ഓരോ തൂണും !

അമ്പലവും പള്ളിയും മസ്ജിദും , വയലും ,വിദ്യാലയവും തകർത്തെറി ഞ്ഞുകൊണ്ട് അതിവേഗപ്പാത തീർക്കാൻ വെമ്പുന്ന രണ്ടാം പിണറായി സർക്കാർ കേരളത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരി ക്കുകയാണ് . എന്നാൽ കേരളീയ ജനസമൂഹം ഒന്നായി ഈ ധൂർത്തിനെതിരെ അണിനിരക്കും എന്നത് രാപ്പകൽ സമരത്തിനു പിന്തുണയേകിവന്ന പതിനായിരങ്ങളുടെ കണ്ണിൽ ഞാൻ കണ്ട നിശ്ചയം കൂടിയാണ്. നമ്മുടെ ഭൂമി അടുത്തതലമുറക്ക് വേണ്ടി സംരക്ഷിക്കലാണ് ഈ തലമുറയുടെ ധർമം അഥവാ ട്രസ്റ്റീഷിപ് , എന്നാൽ ഇത്തരം മൂല്യങ്ങൾ പിണറായിസർക്കാരിന്റെ ദുരക്കു മുൻപിൽ ഇല്ലാതാകുന്നു എന്നതും നാം കാണേണ്ടിവരുന്നു. സിൽവർ ലൈൻ എന്ന പാരിസ്ഥിതികഭീകരത വരുംതലമുറയോടുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+