രാജ്യത്തിന് വേണ്ടി പോരാടിയ 'ചിറ്റപ്പന്‍'.. എപ്പ? എവിടെ? എങ്ങനെ? ചോര തരാനും തയ്യാർ... പോരേ പുകില്
എല്ലാ പോരാട്ടങ്ങളും രാജ്യത്തിന് വേണ്ടിയാണെന്ന് നിയമസഭയിൽ പ്രസംഗിച്ച ഇപി ജയരാജനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ട്രോളുകൾക്കും കുറവില്ല
തിരുവനന്തപുരം: രാജി വച്ച് വ്യവസായ മന്ത്രി ഇപി ജയരാജന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസംഗം ആരേയും അത്ഭുതപ്പെടുത്തും. കാരണം, അങ്ങനെയാണ് അദ്ദഹേത്തിന്റെ അവകാശവാദങ്ങള്‍.
രാജ്യത്തിന് വേണ്ടിയാണ് താന്‍ പോരാടിയത് എന്നാണ് ജയരാജന്‍ പറഞ്ഞത്. വിശാല അര്‍ത്ഥത്തില്‍ ഒരു പഞ്ചായത്തില്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും രാജ്യത്തിന് വേണ്ടി തന്നെയാണെന്ന് പറയാം. പക്ഷേ ജയരാജന്‍ പറയുമ്പോള്‍ അത് അങ്ങനെയെന്ന് പലര്‍ക്കും തോന്നുന്നില്ല.
പോരാട്ടത്തില്‍ ഒതുക്കുന്നില്ല ജയരാജന്‍. തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവര്‍ക്ക് അത് നല്‍കാനും ജയരാജന്‍ തയ്യാറാണ്. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ കേട്ടിരിക്കുന്ന ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ? ജയരാജന്റെ പ്രസംഗവും ട്രോളുകളും...

രാജ്യത്തിന് വേണ്ടി
രാജ്യത്തിന് വേണ്ടിയാണ് താന്‍ പോരാടുന്നത്. അത് തുടരും എന്നാണ് ജയരാജന്‍ പറയുന്നത്. എന്നാല്‍ രാജ്യത്തിന് വേണ്ടി എങ്ങനെയാണ് ജയരാജന്‍ പോരാടിക്കൊണ്ടിരിക്കുന്നത് എന്ന് ആരും ചോദിക്കരുത്.

ഉയര്‍ന്ന ചിന്ത
നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞത് പോലെയാണ്. നിങ്ങള്‍ ചിന്തിക്കുന്നത് പോലെയല്ല താന്‍ ചിന്തിക്കുന്നത് എന്നാണ് ജയരാജന്റെ വാദം. ഉയര്‍ന്ന ചിന്തയുടെ ഭാഗമായിട്ടാണത്രെ ജയരാജന്റെ ചിന്ത.

ഇന്ദിരാ ഗാന്ധി
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ പോലും ഇല്ലാതിരുന്ന രീതിയിലാണ് മാധ്യമങ്ങള്‍ തന്നെ ആക്രമിച്ചത് എന്നാണ് ജയരാജന്റെ പരിഭവം. ബന്ധു നിയമന വിവാദത്തില്‍ പിന്നെ മാധ്യമങ്ങള്‍ മിണ്ടാതിരിക്കണമായിരുന്നു എന്നാണോ ജയരാജന്‍ പറയുന്നത്.

അഴിമതിക്കെതിരെ
തന്റെ രാജിയ്ക്ക് കാരണം ബന്ധു നിയമന വിവാദം ഒന്നും അല്ലെന്ന രീതിയിലാണ് ജയരാജന്റെ പ്രസംഗം. അഴിമതിക്കെതിരെ പോരാടിയതാണ് പ്രശ്‌നമായത്. തന്നെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണത്രെ ഈ പുകിലൊക്കെ ഉണ്ടായത്.

ചട്ടലംഘനം
സുധീര്‍ നമ്പ്യാരെ നിയമിച്ചതില്‍ ഒരു ചട്ട ലംഘനവും ഉണ്ടായിട്ടില്ലെന്നാണ് മറ്റൊരു വാദം. അപ്പോള്‍ പിന്നെ സംസ്ഥാന സെക്രട്ടറി പറഞ്ഞതൊക്കെ ശുദ്ധ നുണയായിരിക്കും അല്ലേ. ജയരാജന്‍ തെറ്റ് സമ്മതിച്ചു എന്നാണല്ലോ കോടിയേരി പറഞ്ഞത്.

തത്വാധിഷ്ഠിതം
ഒരു തത്വാധിഷ്ഠിത നിലപാട്, ഉന്നതമായ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് രാജിവയ്ക്കാന്‍ അനുവദിക്കണം എന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ചതത്രെ. നീതിക്ക് വേണ്ടിയാണത്രെ പോരാടിയത് മുഴുവന്‍...

ജയരാജന്റെ ബാല്യകാല ചിത്രം
മുഹമ്മദ് അലി വിവാദത്തോടെയായിരുന്നല്ലോ ജയരാജന്റെ തുടക്കം. അപ്പോള്‍ പിന്നെ അതുവഴി തന്നെ വരട്ടേ ഒരു ട്രോള്‍!!!

പോരാട്ടത്തിന്റെ ചിത്രം
പണ്ട് കുമ്മനം രാജശേഖരനെ ട്രോളിയ അതേ ചിത്രം വച്ച് തന്നെ ഇപ്പോഴിതാ ഇപി ജയരാജനേയും ട്രോളുന്നു. എന്തൊരു അവസ്ഥയാണെന്ന് നോക്കൂ.

മുന്‍ രാജ്യസ്‌നേഹി
കള്ളത്തരം കാണിച്ചു, അത് പിടിക്കപ്പെട്ടു. അതിന്റെ പേരില്‍ രാജിയും വച്ചു. പക്ഷേ അതിന്റെ പേരില്‍ വീരപ്പനുമായൊക്കെ ഉപമിക്കേണ്ടതുണ്ടോ ജയരാജനെ...

രക്തം
എന്തായാലും ജയരാജന്‍ പറഞ്ഞത് അതല്ലായിരുന്നു കേട്ടോ... രാജ്യത്തിന് വേണ്ടി രക്തം നല്‍കാന്‍ തയ്യാറാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവര്‍ക്ക് വേണമെങ്കില്‍ കുറച്ച് തരാം എന്നാണ് പറഞ്ഞത്.

അതേത് രാജ്യം
രാജ്യത്തിന് വേണ്ടി പോരാട്ടത്തിലാണ് എന്നാണല്ലോ പറഞ്ഞത്. അത് ഏത് രാജ്യമാണ് എന്നാണ് ചോദ്യം.

സ്വന്തം രാജ്യം
ഇനിയേതായാലും ഏതാണ് ആ രാജ്യം എന്ന ചോദ്യം വേണ്ട. ഞാനും പെങ്ങളും മരുമോനും അടങ്ങുന്നതാണത്രെ ആ രാജ്യം.

കൊഞ്ചം ഓവര്‍
രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് ജയരാജന്‍ പറഞ്ഞത്. പക്ഷേ കേട്ടവര്‍ക്ക് അത് എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല.

വീണ്ടും രാജ്യം
നേരത്തെ പറഞ്ഞ കാര്യം തന്നെ. മീം ഒന്ന് മാറ്റിപ്പിടിച്ചു എന്ന് മാത്രം. വേറെ ഒന്നും ആലോചിച്ചില്ലെങ്കിലും കേരളത്തിലെ ട്രോളേഴ്‌സിനെ കുറിച്ചെങ്കിലും ജയരാജന് ഒന്ന് ചിന്തിക്കാമായിരുന്നു.












Click it and Unblock the Notifications