അൽമായർ കർദ്ദിനാളെ തടഞ്ഞെന്ന് വൈദികർ; കൊച്ചിയിലെ വൈദികസമിതി യോഗം ഉപേക്ഷിച്ചു...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത വൈദികസമിതി യോഗം ഉപേക്ഷിച്ചു. പാസ്റ്ററൽ കമ്മിറ്റി യോഗത്തിന് ശേഷം ഭൂമി ഇടപാട് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്താൽ മതിയെന്ന തീരുമാനത്തെ തുടർന്നാണ് യോഗം ഉപേക്ഷിച്ചത്. കർദ്ദിനാളും സഹായമെത്രാൻമാരും ചേർന്നാണ് ഈ തീരുമാനമെടുത്തത്.

നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? ബാബുരാജിന്റെ കിടിലൻ പ്രതികരണം...

ആധാറിൽ 'കുടുങ്ങിയത്' ഒരു ലക്ഷത്തിലധികം 'അജ്ഞാത അദ്ധ്യാപകർ', മഷിയിട്ട് നോക്കിയാലും കാണില്ല...

അതിനിടെ, കർദ്ദിനാൾ വൈദികസമിതി യോഗത്തിൽ പങ്കെടുക്കരുതെന്ന് അൽമായർ ആവശ്യപ്പെട്ടതായി വൈദികർ ആരോപിച്ചു. യോഗം നടക്കാതിരിക്കാൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അൽമായർ തടഞ്ഞെന്നും, സംഘർഷം ഉണ്ടാവാതിരിക്കാനാണ് കർദ്ദിനാൾ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും വൈദികർ വിശദീകരിച്ചു.

margeorge

സീറോ മലബാർ സഭയ്ക്ക് കീഴിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുകളെ സംബന്ധിച്ചാണ് നേരത്തെ വിവാദമുയർന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഭൂമി ഇടപാടിലൂടെ സഭയ്ക്ക് വൻ നഷ്ടം വരുത്തിവെച്ചെന്നായിരുന്നു ആരോപണം. ബാങ്കുകളിലെ വായ്പ അടച്ചുതീർക്കാനാണ് സഭയുടെ ഭൂമി വിറ്റഴിച്ചത്. എന്നാൽ ഇടപാടിലൂടെ ആവശ്യമായ പണം ലഭിച്ചില്ലെന്നും, നഷ്ടം വർദ്ധിച്ചെന്നും ആരോപണമുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
eranakulam-angamaly diocese land controversy; priests meeting dismissed.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്