വീണാ ജോര്‍ജ് സ്വത്ത് വിവരം മറച്ച് വച്ചു, തെളിവുണ്ട്; ഹര്‍ജി തെളിവെടുപ്പിനായി മാറ്റിവച്ചു
പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്താനാര്‍ത്ഥയായി മത്സരിച്ച് ജയിച്ച ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ ഹൈക്കോടതി. വീണാ ജോര്‍ജിന് എംഎല്‍എയ്ക്ക് എതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
തെരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയതില്‍ ഭര്‍ത്താവിന്റെ സ്വത്ത് വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നും, സ്വത്ത് വിവരം മറച്ച് വച്ചതിന് തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എതിര്‍ സ്ഥാനാര്‍ത്ഥി കെ ശിവദാസന്‍നായരുടെ തെരഞ്ഞെടുപ്പ് ഏജന്റും ആര്‍ സോജി സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിക്കവെയാണ് കോടതിയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് വീണാ ജോര്‍ജ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല.
വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ ജോര്‍ജ് ജോസഫ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് അസോസിയേഷന്‍ സെക്രട്ടറിയാണ്. കൂടാതെ ജോര്‍ജ് ജോസഫ് സാമ്പത്തിക ഭദ്രതയുളള കുടുംബത്തിലെ അംഗവും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സുളളയാളാണ്. എന്നാല്‍ ഭര്‍ത്താവിന്റെ സ്വത്ത് വിവരം വീണാ ജോര്‍ജ് മറച്ചു വച്ചു. ഹര്‍ജി തെളിവെടുപ്പിനായി കോടതി മാറ്റിവെച്ചു.
ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനെന്ന തസ്തിക രാജിവെച്ചാണ് ഡോ ജോര്‍ജ് ജോസഫ് സഭാ സെക്രട്ടറിയായി ചുമതലയേറ്റത്. വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവും ഭര്‍ത്താവിന് സഭയവുമായുള്ള ബന്ധവുമെല്ലാം തിരഞ്ഞെടപ്പ് സമയത്ത് തന്നെ വിവാദമായിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications