Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും.. ദ്രോഹിച്ചവരെ മറക്കില്ല കൂട്ടിക്കൽ ജയചന്ദ്രൻ

തന്നെ ദ്രോഹിച്ചവരേയും സഹകരിപ്പിച്ചവരേയും മരണം വരെ ഓർക്കുമെന്ന് കുറിപ്പ് പങ്കുവെച്ച് നടൻ കൂട്ടിക്കൽ ജയചന്ദൻ. നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടനെതിരെ കേസെടുത്തിരുന്നു. സഹപ്രവർത്തകരും നാട്ടുകാരും കൂട്ടുകാരിൽ ചിലരും അടക്കം തനിക്കെതിരായെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നടൻ പറയുന്നു.

ഇതിന്റെയൊക്കെ ഇടയിലും ദൃശ്യം പോലുളള സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും പ്രേക്ഷകരിൽ ഒരു വിഭാഗം തന്നിലുളള വിശ്വാസം മെസ്സേജുകളിലൂടെ അറിയിക്കുന്നുണ്ടെന്നും കൂട്ടിക്കൽ ജയചന്ദ്രൻ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' നിങ്ങളോട് പങ്ക് വെയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ല! ഒരൊറ്റ സിനിമയിൽ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലെയുള്ള മോഹതീഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു! ഒരു അസന്മാർഗ്ഗികതയിലൂടെയും പോകാൻ ഇടവരുത്താതെ പ്രകൃതി വഴികാട്ടി.

jayachandran

ഹോ, അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവർത്തകര് ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരില്ലും, കൂട്ടുകാരിലും 'ചിലർ' ഇരിക്കപ്പൊറുതിയില്ലാതെ കീഴുമേല് മറിയുന്നു...ദാ! ഇപ്പോൾ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും! കൂടെ ഒരുവൻ നന്നാവുന്നതിൽ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല!

എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ 'ദൃശ്യം', 'ചാന്തുപൊട്ട്' ഇത്തരം അസാധ്യമായ വിജയങ്ങളുൾപ്പടെ മുപ്പതോളം സിനിമകളിൽ പങ്കാവാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും., ദ്രോഹിച്ചവരെയും! ഇതെല്ലാം എഴുതാൻ കാരണം, ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും, നിങ്ങളിൽ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണ്! ഇനി, ഞാനേത് ഷേപ്പിൽ വരുവെന്നറിയത്തില്ല! ഏത് ഷേപ്പിൽ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ... കൂജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+