Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാറിന് വോട്ട് ചെയ്യാൻ ബിഷപ്പ് ആഹ്വാനം ചെയ്താലും മലയോര ജനത തള്ളിക്കളയും: എംവി ജയരാജന്‍

 bjp

കണ്ണൂർ: കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലക്കോട് നടന്ന കർഷക റാലിയിൽ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗം ദൗർഭാഗ്യകരമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രസ്താവന കുടിയേറ്റജനതയുടെ ആത്മാഭിമാനത്തിന് മുറിവേൽപിക്കുന്നതാണ്. 'റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാൽ ബി ജെ പിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്നും ഒരു എം.പി. പോലുമില്ലാത്ത ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള' പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്ന ബി ജെ പിയെ നിർലജ്ജം ന്യായീകരിക്കുന്നതാണെന്ന് നിസ്സംശയം പറയാമെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 19ന്് ഡൽഹിയിൽ ജന്തർമന്തിറിൽ 79 ക്രൈസ്തവ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ സംരക്ഷണ റാലി നടന്നു. സ്വാതന്ത്ര്യത്തിനുശേഷം നടന്ന സമാനസമരങ്ങളിൽ നാലാമത്തേതാണിത് എന്ന് എടുത്തുപറയേണ്ടതാണ്. ആ റാലിയെ അഭിസംബോധന ചെയ്ത വൈദികശ്രേഷ്ഠന്മാർ എടുത്ത നിലപാടിന് വിരുദ്ധമാണ് ആലക്കോട്ടെ കർഷകറാലിയിലെ ബിഷപ്പിന്റെ പ്രസംഗം. ഡൽഹിയിൽ ബിഷപ്പുമാർ നടത്തിയ പ്രസംഗം ബിജെപി സർക്കാരിന്റെ കർഷകദ്രോഹ, ന്യൂനപക്ഷവേട്ട തുറന്നുകാട്ടുന്നതായിരുന്നു.

 bjp

കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും ക്രിസ്തീയ ദേവാലയങ്ങൾക്കും ക്രൈസ്തവർക്കും നേരെ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അക്രമങ്ങൾക്കെതിരെയായിരുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ടിൽ മോഡിഭരണത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ 400 ശതമാനമായി വർദ്ധിച്ചു എന്ന ഗുരുതരമായ വെളിപ്പെടുത്തൽ കൂടിയുണ്ട്. യോഗിഭരിക്കുന്ന ഉത്തർപ്രദേശിന് പുറമേ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അക്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.

ക്രിസ്ത്യാനികൾക്ക് റേഷനും ശ്മശാനസ്ഥലവും നിഷേധിക്കപ്പെട്ട സംഭവങ്ങൾ, പള്ളികൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ, ഘർവാപ്‌സി എന്ന പേരിലുള്ള നിർബന്ധിത മതപരിവർത്തനം എന്നിവ ഈ സംസ്ഥാനങ്ങളിൽ തുടർച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്ന് ബിഷപ്പുമാർ ലോകത്തോട് വിളിച്ചുപറയുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ സമുദായങ്ങളിൽ നിന്നുള്ള അഞ്ച് അംഗങ്ങളിൽ ഒരാൾ പോലും ക്രിസ്ത്യാനിയില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേർക്കുന്നു.

കത്തോലിക്ക കോൺഗ്രസ് പ്രഖ്യാപിച്ച കർഷകറാലിയിലെ മുദ്രാവാക്യം കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ എന്നായിരുന്നു. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് അടിസ്ഥാന കാരണം കോൺഗ്രസ് ഭരണകാലത്ത് ഒപ്പിട്ടതും ബിജെപി സർക്കാർ തുടരുന്നതുമായ ആസിയാൻ കരാർ അടക്കമുള്ള കർഷകദ്രോഹ കരാറുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുമാണ്. ഇറക്കുമതി ഉദാരമാക്കിയതും തീരുവ വെട്ടിക്കുറച്ചതും റബ്ബർ അടക്കമുള്ള കാർഷികോൽപന്നങ്ങളുടെ വില കുറക്കാനിടയാക്കി.

കർഷകദ്രോഹ നിയമങ്ങൾ കൊണ്ടുവന്ന ബിജെപി സർക്കാർ മലയോര ജനതയുടെ സ്വപ്നങ്ങൾ തകർത്തുകളഞ്ഞു. ഒരുവർഷത്തിലേറെക്കാലം നീണ്ടുനിന്ന കർഷകസമരത്തിൽ ഇന്ത്യയിലെ കർഷകസംഘടനകൾ കേരളമുൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തിയില്ല. റബ്ബറിന്റെ വില ഇടിയാൻ കാരണം സംസ്ഥാന സർക്കാരുകളല്ല. മറിച്ച് റബ്ബറിന് പ്രൊഡക്ഷൻ ഇൻസെന്റീവും നെല്ല് അടക്കമുള്ള കാർഷിക ഉല്പന്നങ്ങൾക്ക് തറവിലയും നൽകി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സർക്കാരാണ്. കർഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷവേട്ടക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാൻ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോരജനത അത് തള്ളിക്കളയുകതന്നെ ചെയ്യുമെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+