മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്?;എന്‍സിപി പോയാലും പ്രശ്നമില്ല, പാലായില്‍ വിജയം ഉറപ്പെന്ന് ജോസ് ടോം

കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തുന്നതിന് മുമ്പ് തന്നെ പാലാ സീറ്റിനെ ചൊല്ലി സിറ്റിങ് എംഎ​ല്‍എ മാണി സി കാപ്പനും എന്‍സിപിയും ആശങ്കയിലാണ്. പതിറ്റാണ്ടുകളുടെ തോല്‍വിക്ക് ശേഷം ശക്തമായ പോരാട്ടത്തിലൂടെ പിടിച്ചെടുത്ത പാലാ മണ്ഡലം മുന്നണിയിലേക്ക് പുതുതായി കടന്നു വന്ന കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വരുമോയെന്നതാണ് അവരുടെ ആശങ്ക. ഇതോടെ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടുവെന്ന അഭ്യൂഹവും ശക്തമായി. പിന്നീട് അദ്ദേഹം തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന പരാതിയുമായി മാണി സി കാപ്പന്‍ വീണ്ടും രംഗത്ത് എത്തിയതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടം സജീവമായി.

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോട്ടയത്ത് മുന്നണി എന്‍സിപിയിട് നീതി പുലര്‍ത്തിയില്ലെന്നതായിരുന്നു രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മാണി സി കാപ്പന്‍ പരാതിപ്പെട്ടത്. വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മുന്നണിയില്‍ പ്രശ്നങ്ങള്‍ക്ക് ഉന്നയിക്കുമന്നും മാണി സി കാപ്പന്‍ പുറത്തു പോവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന സൂചന ശക്തമായി.

ആവശ്യം പാലാ സീറ്റ്

ആവശ്യം പാലാ സീറ്റ്

പാലാ സീറ്റാണ് മാണി സി കാപ്പന്‍റെ ഏക ആവശ്യം. എന്നാല്‍ പാലാ സീറ്റ് കീട്ടാതെ ഏത് സീറ്റ് കിട്ടിയിട്ടും കാര്യമില്ല എന്നതാണ് കേരള കോണ്‍ഗ്രസിന്‍റെ നിലപാട്. സിപിഎമ്മിനും താല്‍പര്യം കേരള കോണ്‍ഗ്രസിന് തന്നെ പാലാ സീറ്റ് കൊടുക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പില്‍ പാലാ പിടിച്ചെടുത്ത വിജയം മാണി സി കാപ്പന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും അത് കാപ്പന്‍റെ മാത്രം നേട്ടമല്ലെന്നാണ് മുന്നണി നിലപാട്.

ഇടത് പ്രതീക്ഷ

ഇടത് പ്രതീക്ഷ

മാണി സി കാപ്പന്‍ മുന്നണി വിട്ടാലും എന്‍സിപി ഒന്നടങ്കം മുന്നണി വിട്ടേക്കില്ലെന്ന പ്രതീക്ഷയും ഇടത് നേതാക്കള്‍ക്കുണ്ട്. അനുനയിപ്പിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടും വഴങ്ങിയില്ലെങ്കില്‍ കാപ്പന്‍ പോയാലും കുഴപ്പമില്ലെന്നും കേരള കോണ്‍ഗ്രസിന്‍റെ കരുത്തുവെച്ച് നേതാക്കള്‍ കണക്ക് കൂട്ടുന്നു. എന്‍സിപി മുന്നണി വിട്ടുപോയി മത്സരിച്ചാലും പാലാ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ജോസ് കെ മാണി വിഭാഗം നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ തുറന്നടിച്ചത്.

 ജോസ് ടോം പുലിക്കുന്നേല്‍

ജോസ് ടോം പുലിക്കുന്നേല്‍

പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനോട് പരാജയപ്പെട്ട വ്യക്തിയാണ് ജോസ് ടോം പുലിക്കുന്നേല്‍. മാണി സി കാപ്പന്‍ യുഡിഎഫിലെത്തി പാലായില്‍ സ്ഥാനാര്‍ത്ഥിയായാലും എല്‍ഡിഎഫിന് ജയിക്കാനാകുമെന്ന് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ജോസ് ടോം പറഞ്ഞു. പാലായില്‍ യുഡിഎഫ് ശക്തമായ അടിത്തറയില്ല. ഏത് സ്ഥാനാര്‍ത്ഥിയായിലും യുഡിഎഫ് പരാജയം ഉറപ്പാണ്.

വലിയ വിജയം സുനിശ്ചിതം

വലിയ വിജയം സുനിശ്ചിതം

എല്‍ഡിഎഫ് വോട്ടുകളും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വോട്ടുകളും ചേര്‍ന്നാല്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വലിയ വിജയം സുനിശ്ചിതമാണ്. മാണി സി കാപ്പനും പാലായില്‍ രാഷ്ട്രീയ അടിത്തറയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ അടുപ്പക്കാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പമാണുണ്ടായിരുന്നതെന്നും ആരോപണവും ജോസ് ടോം പുലിക്കുന്നേല്‍ ഉന്നയിക്കുന്നു.

പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകും

പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകും

എന്നാല്‍ യുഡിഎഫിന് വേണ്ടി വോട്ട് മറിക്കാനോ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സീറ്റുകള്‍ കുറയ്ക്കാനോ മാണി സി കാപ്പന് പ്രാപ്തിയില്ലെന്നും ജോസ് ടോം പുലുക്കുന്നേല്‍ അഭിപ്രായപ്പെട്ടു. പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകും എന്ന് എല്‍ഡിഎഫ് തീരുമാനിക്കും. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി തീരുമാനിക്കും. ഏത് സാഹചര്യത്തിലും പാലായില്‍ ജയിക്കാന്‍ ഇടതുമുന്നണിക്ക് സാധിക്കും.

മാണിസാറിനോട്

മാണിസാറിനോട്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണി സാറിന്‍റെ അസാന്നിധ്യവും മൂന്ന് തവണ മാണിസാറിനോട് മത്സരിച്ച് തോറ്റ ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള സഹതാപവും മാണി സി കാപ്പന് അനുകൂലവുമായിരുന്നു. ഒപ്പം തന്നെ ബോധപൂര്‍വ്വമായി മാണി സാറിന് ശേഷം പാലായില്‍ കേരള കോണ്‍ഗ്രസ് ജയിക്കരുതെന്ന് ഉദ്ദേശിച്ചുകൊണ്ട് പിജെ ജോസഫ് നടത്തിയ ചില വൃത്തികെട്ട നീക്കങ്ങളുമുണ്ടായിരുന്നു. .

 രണ്ടില ചിഹ്നം

രണ്ടില ചിഹ്നം

ആ നീക്കങ്ങള്‍ കാരണം രണ്ടില ചിഹ്നം നല്‍കിയില്ല. കൂടാതെ മുന്നണി സ്ഥാനാര്‍ത്ഥിക്ക് എന്തെല്ലാം ഉപദ്രവം ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തു. നോമിനേഷന്‍ തള്ളുന്നതിന് കാരണമായേക്കാവുന്ന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായി. കാര്യമായ ഒരു പ്രകടനമോ സാന്നിധ്യമോ മാണി സി കാപ്പന്റേതായി തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഉണ്ടായിരുന്നില്ല.പ്രാദേശികമായ യോഗങ്ങളിലൊന്നും കാര്യമായ ഒരു സാന്നിധ്യം മാണി സി കാപ്പന്റെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജ് എംഎല്‍എ

പിസി ജോര്‍ജ് എംഎല്‍എ

അതേസമയം മാണി സി കാപ്പന്‍റെ ലക്ഷ്യം യുഡിഎഫ് ആണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പിസി ജോര്‍ജ് എംഎല്‍എയും അഭിപ്രായപ്പെടുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് മാണി സി കാപ്പന്‍. വെറുതെയല്ല കാപ്പന്‍ വെടിപൊട്ടിക്കുന്നത്. ശരദ് പവാറുമായി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പിസി ജോര്‍ജ് പറയുന്നു.

എകെ ശശീന്ദ്രന്‍ മാത്രം

എകെ ശശീന്ദ്രന്‍ മാത്രം

എന്‍സിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുമെന്നതില്‍ സംശയമില്ല. ആരെങ്കിലും അതിന് എതിര് നില്‍ക്കുകയാണെങ്കില്‍ അത് എകെ ശശീന്ദ്രന്‍ മാത്രമായിരിക്കും. എന്‍സിപിക്ക് ഒരു ജയിക്കുന്ന സീറ്റും മൂന്ന് ഫൈറ്റിംഗ് സീറ്റും ഇവിടെയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. അഖിലേന്ത്യ തലത്തില്‍ ഒരു രാഷ്ട്രീയം വരുമ്പോള്‍ അതില്‍ നിന്ന് ഇവിടെ മാത്രം മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

പിസി ജോര്‍ജിന്‍റെ വിലയിരുത്തല്‍

പിസി ജോര്‍ജിന്‍റെ വിലയിരുത്തല്‍

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് നേട്ടം ഉണ്ടാകുമെന്നതാണ് പിസി ജോര്‍ജിന്‍റെ വിലയിരുത്തല്‍. അതേസമയം, കേരള കോണ്‍ഗ്രസ് മുന്നണി വിട്ടെങ്കിലും 2010 പോലെ കോട്ടയത്ത് കോണ്‍ഗ്രസിന് മേല്‍ക്കോയ്മ ഉണ്ടാകും. പൂഞ്ഞാര്‍, എരുമേലി എന്നിവിടങ്ങളില്‍ ജനപക്ഷം പാര്‍ട്ടി ജയിക്കും. ജില്ലാ പഞ്ചായത്ത് ഏത് മുന്നണി ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.

Recommended Video

cmsvideo
    ജനവിധി നാളെയറിയാം, 16 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+