കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെപിസിസി ഭാരവാഹികള്‍ വരെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; ഇനി ഒരു പദവിയും നല്‍കില്ല: കെ സുധാകരന്‍

Google Oneindia Malayalam News

കൊല്ലം: കോണ്‍ഗ്രസിലെ പുനഃസംഘടനയുടെ ചുവടുപിടിച്ച് പോഷക ഘടകങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള മാറ്റത്തിലാണ് നേതൃത്വം. ലതിക സുഭാഷ് പോയതോടെ ഒഴിഞ്ഞ് കിടക്കുന്ന മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്രയും പെട്ടെന്ന് പകരക്കാരി വരും. ദീപ്തി മേരി വര്‍ഗീസ് അധ്യക്ഷയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിമുഖം ഉള്‍പ്പടേയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിയമനം.

കെ എസ് യു സംസ്ഥാന ഘടകം പുനഃസഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ അഭിജിത് തന്നെ നേരത്തെ രംഗത്ത് എത്തിയിരുന്നു. പോഷക ഘടകങ്ങളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുരേന്ദ്രനും വലിയ പ്രാധ്യാന്യമാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് അദ്ദേഹം നടത്തിയ പ്രതികരണവും അതിന് മികച്ച ഉദാഹരണമാണ്.

ആ സീരിയലില്‍ നിന്നും ഇറക്കിവിട്ടു; ശരണ്യയെ വീണ്ടും അഭിനയിപ്പിക്കാന്‍ വലിയ ആഗ്രഹമായിരുന്നുആ സീരിയലില്‍ നിന്നും ഇറക്കിവിട്ടു; ശരണ്യയെ വീണ്ടും അഭിനയിപ്പിക്കാന്‍ വലിയ ആഗ്രഹമായിരുന്നു

എസ് എഫ് ഐയും ഡി വൈ എഫ് യും

സംസ്ഥാനത്ത് എസ് എഫ് ഐയും ഡിവൈഎഫ്ഐയും കെ എസ് യുവിനും യൂത്ത് കോണ്‍ഗ്രസിനും നേരെ വലിയ ആക്രമണമാണ് അഴിച്ച് വിടുന്നത്. ഈ രീതി ഇനിയും തുടര്‍ന്ന് പോവാന്‍ സാധിക്കില്ല. ഇടത് സംഘടനകളുടെ ആക്രമണത്തെ തന്റേടത്തോടെ ചെറുക്കുകയും പ്രതിരോധിക്കുകയും വേണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കൊല്ലത്ത് വ്യക്തമാക്കി.

എന്തൊരു നോട്ടമാണിത് നസ്രിയ നസ്റിന്‍; സാരിയില്‍ തിളങ്ങിയ പുത്തന്‍ ചിത്രവുമായി താര സുന്ദരി

ഡി സി സികളുടെ സഹായത്തോടെ

ഡിസിസികളുടെ സഹായത്തോടെ പ്രവര്‍ത്തകര്‍ക്ക് കെപിസിസി തന്നെ സംരക്ഷണം നല്‍കും. പാര്‍ട്ടി സംരക്ഷണം നല്‍കുമെന്ന ബോധം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കണം. അങ്ങനെയെങ്കില്‍ മാത്രമേ പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയുള്ളുവെന്നും കെ സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ പുറത്തേക്ക് പോയി. ഒരു തരത്തില്‍ ഒളിച്ചുപോക്ക് തന്നെയായിരുന്നു. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന പലയിടത്തും ഇന്ന് നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. കാസര്‍കോട്ട് 28 വര്‍ഷമായി പാര്‍ട്ടിക്ക് ഒരു എംഎല്‍എ പോലും ഇല്ല. ചില സമുദായങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴുകി പോയി.

നേരത്തെ സംസ്ഥാന തലത്തില്‍ 2 സര്‍വേകള്‍

നേരത്തെ സംസ്ഥാന തലത്തില്‍ 2 സര്‍വേകള്‍ നടത്തിയിരുന്നു. ഇതിന് പുറമെ ഉടന്‍ തന്നെ മറ്റൊരു സര്‍വെ കൂടി നടത്തും. പാര്‍ട്ടി സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനാണ് പുതിയ സര്‍വെ. എല്ലാ മണ്ഡലങ്ങളിലും എത്തി സര്‍വേ ഏജന്‍സി വിവരങ്ങള്‍ ശേഖരിക്കും. ഈ ഏജന്‍സി നല്‍കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി പരിഗണിച്ചാവും പാര്‍ട്ടി സംവിധാനത്തിലെ മാറ്റങ്ങള്‍.

കെ പി സി സി നിയോഗിച്ച സമിതി

തിരഞ്ഞെടുപ്പു പരാജയത്തക്കുറിച്ചു പഠിക്കുന്നതിനു കെ പി സി സി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പലയിടത്തും തോറ്റതിന് വ്യക്തമായ കാരണങ്ങളുണ്ട്. മുന്നണിയുടേയും പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കെപിസിസി ഭാരവാഹികള്‍ വരേയുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അവര്‍ക്ക് ഇനി പദവികള്‍ നല്‍കില്ല.

കോട്ടയത്ത് ബി ജെ പി പിന്തുണയോടെ

കോട്ടയത്ത് ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണ സമിതിയെ എല്‍ഡിഎഫ് വീഴിത്തിയതിനേയും കെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. എൽഡിഎഫ് അവിശ്വാസം വിജയിപ്പിച്ചത് വർഗീയ ഫാഷിസ്റ്റുകളുമായുള്ള സിപിഎമ്മിന്റെ തരംതാണ ഒത്തുകളിയാണ്. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് എല്ലാ കാര്യത്തിലും ഉണ്ട്. നരേന്ദ്ര മോദിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെ പി സി സി ഭാരവാഹികളുടെ നിയമനം

അതേസമയം, കെപിസിസി ഭാരവാഹികളുടെ നിയമനം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജംബോ കമ്മിറ്റി ഒഴിവാക്കുന്നതിന്റെ ഭാഗമായി കെപിസിസിയില്‍ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെ 51 പേര്‍ മാത്രമേ ഉണ്ടാവു എന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്. ഭാരവാഹികളുടെ എണ്ണം ഇത്തരത്തില്‍ വലിയ തോതില്‍ വെട്ടിക്കുറക്കുന്നതിനാല്‍ തന്നെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെപിസിസി സമിതിയുടെ അന്വേഷണത്തില്‍ ആരോപണം നേരിട്ടവര്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടും.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Even senior leaders have tried to defeat candidates; K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X