Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ എംഎ നിഷാദ് 2016 ല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും വീണ്ടും കേള്‍ക്കണം: ഐഎൻഎല്‍

2021 മേയ് 20ന് അഹമ്മദ് ദേവർകോവിൽ മന്ത്രിപദമേറ്റെടുക്കുന്നതിെൻറ തലേന്നാൾ ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സിനിമ സംവിധായകൻ എം.എ നിശാന്ത് നടത്തിയ ചില രാഷ്ട്രീയ നിരീക്ഷണങ്ങൾ ഇന്ന് വീണ്ടും കേള്‍ക്കേണ്ടതാണെന്ന് ഐഎന്‍എല്‍. അവസരം വന്നപ്പോൾ മന്ത്രിസ്ഥാനം സന്തോഷപൂർവം ഏറ്റെടുത്തു. കാലാവധി തികഞ്ഞപ്പോൾ തിരികെ കൊടുത്തുവെന്നും പാർട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ പറയുന്നു.

27വർഷം പാർട്ടി ഇടതുപക്ഷത്ത് ഉറച്ചുനിന്നത് മന്ത്രിപദത്തിെൻറ ബലത്തിലല്ല. വലിയ ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള അനുഭവനസമ്പത്ത് കരഗതമാക്കാനുള്ള അവസരമായി പാർട്ടി അതിനെ കണ്ടു. ആ പരീക്ഷണത്തിൽ വിജയിച്ചതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറയുന്നു. കാസിം ഇരിക്കൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

inl-ahammed

2021മേയ് 20ന് അഹമ്മദ് ദേവർകോവിൽ മന്ത്രിപദമേറ്റെടുക്കുന്നതിെൻറ തലേന്നാൾ' കൈരളി' ചാനലിെൻറ സായാഹ്ന ചർച്ചയിൽ പങ്കെടുത്ത് സിനിമ സംവിധായകൻ എം.എ നിശാന്ത് നടത്തിയ ചില രാഷ്ട്രീയ നിരീക്ഷണങ്ങൾ ഇന്ന്, 2023 ഡിസംബർ 24ന്, ഒന്നുകൂടി കേൾക്കുന്നത് കൗതുകകരമായിരിക്കും: '' ഐ.എൻ.എൽ എന്ന രാഷ്ട്രീയ പ്രസ് ഥാനത്തിെൻറ ഏറ്റവും വലിയ വിജയദിനമാണിന്ന്. നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; ഏറ്റവും സെക്കുലറായി ചിന്തിക്കുന്ന ഒരു വലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഐ.എൻ.എൽ എന്ന രാഷ്ട്രീയ പ്രസ് ഥാനം 27വർഷമായി ഇടതുപക്ഷത്തിെൻറ കൂടെയാണ്. ഇന്ത്യയുടെ മതേതരത്വത്തിെൻറ മകുടോദാഹരണമായ ബാബരി മസ് ജിദ് തല്ലിത്തകർത്തപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഇബ്രാഹീം സുലൈമാൻ സേട്ട് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൽനിന്ന് രാജിവെച്ചുകൊണ്ട് ഇടതുപക്ഷത്തിെൻറ കൂടെ കൈകോർത്തു.

ഘടകകക്ഷിയാക്കുമെന്ന വ്യാമോഹത്താൽ അല്ല അത് . ഇടതുപക്ഷമാണ് ശരിയെന്നും സെക്കുലർ പ്ലാറ്റ്ഫോമിൽ എല്ലാ വിഭാഗത്തിലെയും ജനങ്ങളെ ഒരുമിച്ചുനിർത്തണമെന്നുള്ള ഒരൊറ്റ ഉദ്ദേശ്യത്തോടെയുമാണ് ഐ.എൻ.എൽ എന്ന രാഷ്ട്രീയ പ്രസ് ഥാനത്തിന് രൂപം കൊടുത്തത്. 27വർഷമായിട്ടും ഐ.എൻ.എൽ വളരെ ശക്തമായി ഇടതുമുന്നണയോടൊപ്പം നിന്നു. എത്രമാത്രം ആക്ഷേപങ്ങളാണ് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൽനിന്ന്, വിശിഷ്യാ പി.കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളിൽനിന്ന് ഐ.എൻ.എൽ നേതാക്കൾക്ക് കിട്ടിക്കൊണ്ടിരുന്നത്. അണികൾക്ക് കിട്ടിക്കൊണ്ടിരുന്നത്. അവർക്കുള്ള ഏറ്റവും വലിയ മറുപടിയാണ് ഈ മന്ത്രിസ് ഥാനം. കൂടെ നിൽക്കുന്നവരെ സി.പി.എം ഒരിക്കലും ചതിക്കില്ല . അവരെ കൂടെ ചേർത്തുനിൽക്കും. അഹമ്മദ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉറക്കമില്ലാത്ത രാവുകൾ കുഞ്ഞാലിക്കുട്ടിക്കും മുസ് ലിം ലീഗും സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടാ.''

നിശാന്തിനെ പോലുള്ള ചിന്തിക്കുന്നവരെയും നിഷ്പക്ഷമതികളെയും ആവേശം കൊള്ളിച്ചിരുന്നു ദേവർകോവിലിെൻറ മന്ത്രിസ് ഥാന ലബ്ധി. ന്യൂനപക്ഷ ഭൂമികയിൽ ഉടലെടുത്ത സെക്കുലർ രാഷ്ട്രീയത്തിെൻറ വൻ വിജയമായും മുസ് ലിം ലീഗ് പ്രതിനിധാനം ചെയ്യുന്ന സമുദായിക രാഷ്ട്രീയത്തിന്നേറ്റ പ്രഹരമായും അത് വിലയിരുത്തപ്പെട്ടു.്സ ഈ മന്ത്രിപദവി ലീഗ് നേതാക്കളുടെ ഉറക്കം കെടുത്തി. 'സർ' എന്ന് ദേവർകോവിലിെൻറ മുഖത്തുനോക്കി പി.കെ കുഞ്ഞാലിക്കുട്ടിക് അഭിസംബേധാന ചെയ്യേണ്ടിവന്നു. മോദിയോട് പടപൊരുതാൻ ഡൽഹിയിലേക്ക് പുറപ്പെട്ട ഒരു ലീഗ് നേതാവ് തിരിച്ചുവന്നതും ഈ ദുർഗതി ഏറ്റുവാങ്ങിയതും തലവിധി. ഇടതുമുന്നണി വാഗ്ദാനം ചെയ്ത' രണ്ടര വർഷത്തെ മന്ത്രിസ് ഥാനം വലിയൊരു രാഷ്ട്രീയ പോരാട്ടത്തിെൻറ വിജയമായും ഇടതുവിചാരധാരയുടെ ഉജ്വല മാതൃകയായും അന്ന് വിലയിരുത്തപ്പെട്ടപ്പോൾ മുസ് ലിം ലീഗ് രാഷ്ട്രീയത്തിെൻറ കാലം കഴിഞ്ഞെന്ന് പുതുതലമുറ ധൈര്യപൂർവം പ്രഖ്യാപിച്ചു.

നിശാന്തിനെപ്പോലുള്ളവരെ അശേഷം നിരാശപ്പെടുത്തിയില്ല അഹമമദ് ദേവർകോവിൽ. രണ്ടുവർഷവും ഏഴുമാസവും നീണ്ട മന്ത്രിപദവിയിൽനിന്ന് ദേവർകോവൽ ഇന്ന് വിട പറഞ്ഞപ്പോൾ അതും ഒരു വിജയദിനമായി ഐ.എൻ.എൽ അഭിമാനപൂർവം കൊണ്ടാടുകയാണ്. കാരണം, ഐ.എൻ.എല്ലിന് നൽകിയ മന്ത്രിസ് ഥാനം നൂറുശതമാനവും സാർഥകമാക്കുന്നതിൽ സേട്ട് സാഹിബിെൻറ ശിഷ്യൻ വിജയിച്ചിരിക്കുന്നു. വലിയ അനുഭവസമ്പത്തൊന്നുമില്ലാത്ത ഒരാൾക്ക് എങ്ങനെ ഇതു സാധിച്ചു? സത്യസന്ധമായി ചിലത് പറയട്ടെ. ഒരു വലിയ നേതാവിെൻറ ഗുരുസന്നിധിയിൽനിന്ന് രാഷ്ട്രീയപാഠം നുകർന്ന്, ആദർശത്തിെൻറ പാതയിലൂടെ സഞ്ചരിച്ച്, ഏൽപിക്കപ്പെട്ട ചുമതല സത്യസന്ധമായും ഉത്തരവാദിത്തബോധത്തോടെയും നിർവഹിക്കുമ്പോൾ ആർജിക്കുന്ന ജനപ്രിയതയും വ്യക്തിപ്രഭാവവും എത്രമാത്രമാണെന്ന് തെളിയിക്കാൻ കഴിഞ്ഞതാണ് ഐ.എൻ.എൽ സംസ് ഥാന പ്രസിഡൻറിെൻറ വിജയം.

മുന്നണി നേതൃത്വവുമായി ഉണ്ടാക്കിയ ഒരു രാഷ്ട്രീയ കരാറിെൻറ അടിസ് ഥാനത്തിൽ രാജി കൈമാറി പടിയിറങ്ങുമ്പോൾ അൽപം വേദനയോടെ ആ വാർത്ത ശ്രവിച്ചത് ഐ.എൻ.എല്ലുകാരല്ല; മറിച്ച് രാഷ്ട്രീയ കക്ഷിപക്ഷങ്ങൾക്കതീതമായി ചിന്തിക്കുന്ന നല്ല മനുഷ്യരെല്ലാമാണ്്. ജാട ഒട്ടും തീണ്ടാത്ത പെരുമാറ്റവും, കാര്യക്ഷമമായ നിർവഹണശേഷിയും അസൂയപ്പെടുത്തുന്ന കഠിനാധ്വാനവും ദൂരെ നിന്ന് നോക്കിക്കണ്ടവർക്ക് ദേവർകോവിൽ ഒരു വിസ് മയമായിരുന്നു. എത്രയോ സംവൽസരങ്ങൾ മന്ത്രിക്കസേരയിലിരുന്ന് ഒരു കാൽപ്പാടും പതിപ്പിക്കാതെ ഇറങ്ങിപ്പോരുന്ന ശരാശരി രാഷ്ട്രീയക്കാർക്കിടയിൽ, രണ്ടര വർഷം കൊണ്ട് അദ്ഭുതങ്ങൾ പലതും കാണിച്ച ഒരു മന്ത്രി എന്ന നിലയിൽ ചരിത്രത്തിെൻറ കുഞ്ഞേടുകളിൽ സ്വർണലിപി കൊണ്ട് തിളങ്ങുന്ന ഒരധ്യായം കുറിച്ചിട്ടാണ് അഹമ്മദ് സാഹിബ് വിട പറഞ്ഞത്.

വ്യക്തിജീവിതത്തിൽ വിശുദ്ധി, പൊതുജീവിതത്തിൽ ആദർശനിഷ്ഠ-ഞങ്ങളുടെ വന്ദ്യഗുരു് പഠിപ്പിച്ച ആ പാഠം പാർട്ടി രൂപീകൃതമായ അന്ന് തൊട്ട് ഉയർത്തിപ്പിടിക്കാൻ വ്രതവിശുദ്ധിയോടെ കൃത്യത കാണിച്ച ഒരു നേതൃനിരയിലെ ശക്തമായ കണ്ണിയാണ് അഹമ്മദ് ദേവർകോവിൽ. ഒരു പ്രമുഖ മലയാളപത്രത്തിെൻറ തിരുവനന്തപുരം ലേഖകൻ ഇന്നലെ അൽപം കൗതുകത്തോടെ ഫോണിൽ വിളിച്ചുചോദിച്ച ഒരു ചോദ്യമുണ്ട്: എങ്ങനെയാണ് ദേവർകോവിൽ ഇങ്ങനെ വ്യത്യസ് തമായ ഒരു വ്യക്തിത്വം കെട്ടിപ്പൊക്കി മന്ത്രിപദത്തിൽ തിളങ്ങിയത്? ഒരു വേള കേവലം സ്വപ്നത്തിൽ മാത്രം ഒതുങ്ങിനിന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം കാണിച്ച ആത്മാർഥതയും സമർപ്പണബോധവും സൃഹൃത്ത് ഉദാഹരണമായി എടുത്തുകാട്ടി.

ഞങ്ങൾ പഠിച്ച രാഷ്ട്രീയവും അദ്ദേഹം കടന്നുവന്ന ജീവിതസാഹചര്യങ്ങളുമാണ് ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ ധൈര്യം പകരുന്നതും മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിക്കാൻ അവസരമുണ്ടാക്കുന്നതും എന്ന എെൻറ മറുപടി പെട്ടെന്ന് ഉൾക്കൊള്ളാൻ സുഹൃത്ത് പ്രയാസപ്പെട്ടിരിക്കാം. സത്യമതാണ്. ഏത് പ്രശ്നത്തെയും നിറചിരിയോടെ സമീപിച്ച്, അതിനെ അതിജീവിക്കാൻ കഴിവുള്ള ദേവർകോവിൽ വിഷയം പഠിക്കാനും വിവരമുള്ളവർ നൽകുന്ന ഉപദേശങ്ങൾ മനസ്സറിഞ്ഞ് സ്വീകരിക്കാനും കാണിക്കുന്ന ഔൽസുക്യം പലരിലും കാണാത്ത സ്വഭാവവിശേഷമാണ്. ദേവൽകോവിൽ ഇന്ന് മലയാളക്കരയിൽ അറിയപ്പെടുന്നത് വികസന നായകൻ എന്നാണ്. മാറുന്ന കേരളത്തിെൻറ വികസനസ്വപ്നങ്ങൾക്ക് തണൽവിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ചിന്തകളും പദ്ധതികളും ആത്മാർഥയോടെ അനുധാവനം ചെയ്ത ഒരു സഹപ്രവർത്തകൻ. തുറമുഖങ്ങളെല്ലാം സചേതനമായി എന്ന് മാത്രമല്ല ഇതുവരെ പൊടിപിടിച്ചുകിടന്ന മ്യുസിയങ്ങളും ആർക്കിയോളജിയും ആർക്കീവ്സുമൊക്കെ ഇന്ന് പുതുവെളിച്ചത്തിലാണ്. അലാവുദ്ദീെൻറ അദ്ഭുത വിളക്ക് കൊണ്ടല്ല, അറ്റമില്ലാത്ത ഇച്ഛാശക്തിയുടെയും ടീംവർക്കിെൻറയും ഫലശ്രുതിയാണിതെന്നതിന് കാലം സാക്ഷി.

മുസ്ലിം ലീഗുകാർ വാണരുളിയ ദേവർകോവിൽ എന്ന ഗ്രാമത്തിൽനിന്ന് അഖിലേന്ത്യാ എം.എസ് .എഫിെൻറ പ്രവർത്തകനായത് കൊണ്ട് മാത്രം പീഢനം സഹിക്ക വയ്യാതെ തലശ്ശേരിയിലേക്ക് 'ഹിജ്റ' പോകേണ്ടിവന്ന ബാല്യകാലവും ജീവസന്ധാരണത്തിനായി മുംബൈയിലേക്ക് വണ്ടി കയറിയ യൗവനവും ഒരു പാട് പാഠങ്ങൾ അദ്ദേഹത്തെ പഠീപ്പിച്ചു. മുംബൈയിൽ സാമൂഹിക രാഷ്ട്രീയ സേവന മേഖലകളിൽ സജീവമായപ്പോൾ നെയ്തെടുത്ത ബന്ധങ്ങളു സുഹൃദ് വലയങ്ങളും കേടുപാട് പറ്റാതെ ഇപ്പോഴും കാത്തുസൂക്ഷിക്കാൻ അദ്ദേഹം കാണിക്കുന്ന ഔൽസുക്യം പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. മന്ത്രിയായ ശേഷവും സങ്കുചിത കാഴ്ചപ്പാടുകൾ മാറ്റിവെച്ച് എല്ലാവരുടെയും പ്രതിനിധിയാവാനും രാഷ്ട്രീയ ശത്രുക്കളുടെ പോലും സ് നേഹാദരം പിടിച്ചുപറ്റാനും അദ്ദേഹത്തിന് സാധിച്ചപ്പോൾ ആരോരുമറിയാതെ അദ്ദേഹം മലയാളിയുടെ മനസ്സ് കീഴടക്കുകയായിരുന്നു. മന്ത്രിപദവി ഒരിക്കലും അലങ്കാരമായി കൊണ്ടുനടന്നില്ല. വിശ്വസിച്ചേൽപിച്ച ഉത്തരവാദിത്തം കുരിശാവരുത് എന്ന ചിന്ത തെൻറ സാമീപ്യം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഭയക്കുന്നവരെ അകറ്റിനിറുത്താൻ അദ്ദേഹം ജാഗ്രത കാണിച്ചു. തനിക്കോ പാർട്ടിക്കോ ദുഷ്പേര് ഉണ്ടാക്കുന്ന ഒന്നും തെൻറ ഭാഗത്തുനിന്ന് ഉണ്ടാവരുത് എന്ന് മാത്രമല്ല മറ്റുള്ളവർക്ക് അതിനുഅവസരം കൊടുക്കരുത് എന്ന് കൂടി അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

നിങ്ങളുടെ ശിരസ് കുനിക്കേണ്ടിവരുന്ന ഒരു ചെയ്തിയും തെൻറ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ മന്ത്രിപദവിയിൽ താൻ തുടരില്ലെന്നും പ്രവർത്തകരോട് ആർജവത്തോടെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയശത്രുക്കൾക്ക് സംശയത്തിെൻറ വിരൽ ചൂണ്ടാൻ ഒരവസരവും നൽകിയില്ല. വിരൽചൂണ്ടിയ ഏതാനും രാഷ്ട്രീയ ശുംഭന്മാർ സ്വയം നാണംകെടുകയും ചെയ്തു.
അല്ലാഹുവിെൻറ തിരുനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് താൻ മന്ത്രിപദം ഏറ്റെടുത്തതെന്ന ബോധം ദേവർകോവിലിനെ സദാ ഉണർത്തിക്കൊണ്ടിരുന്നു. അധാർമികമായി ഒന്നും തെൻറ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല എന്ന നിർബന്ധബുദ്ധി ഇക്കാലത്ത് കാലഹരണപ്പെട്ട രാഷ്ട്രീയ ശൈലിയായിരിക്കാം മറ്റുള്ളവർക്ക്. എന്നാൽ, ഇത് സേട്ട്സാഹിബിെൻറ പാർട്ടിയാണെന്ന ചിന്ത എല്ലാതരം വിഭാഗീയതയിൽനിന്നും ദുഷ്ചെയ്തിയിൽനിന്നും മാറി നിൽക്കാൻ േപ്രരിപ്പിച്ചു. അത് സൂക്ഷ്മാമയി മനസ്സിലാക്കുന്നവരിൽ വലിയ മതിപ്പുണ്ടാക്കി. നിശാന്തിനെ പോലെ ഐ.എൻ.എല്ലിനെ ബഹുമാനിക്കുന്ന എത്രയോ പേരുണ്ട് കേരളക്കരയിൽ.

പാർട്ടി അതിൽ അഭിമാനം കൊണ്ടു. ഐ.എൻ.എല്ലിന് കേരളക്കരയിലും പുറത്തും സദ്പേരുണ്ടാക്കാൻ മന്ത്രിപദം സഹായിച്ചിട്ടുണ്ട്. മറ്റു പാർട്ടികളിൽനിന്നും ചിന്താസരണിയിൽനിന്നം ഒട്ടനവധിപേർ പാർട്ടിയിലേക്ക് കടന്നുവന്നത് മന്ത്രിപദവി കണ്ടിട്ടല്ല, അധികാരത്തിെൻറ ഭാഗമായിട്ടും വളരെ ഉയർന്ന രാഷ്ട്രീയബോധം കാണിക്കുന്നുവെന്ന ഏക കാരണത്താലാണ്. നേതൃത്വത്തിെൻറ കുലീനമായ പെരുമാറ്റം ആസ്വദിച്ചാണ്. ചിലരുടെ ദുഷ്േപ്രരണമൂലം വഴിതെറ്റിയ എത്രയെത്ര കുഞ്ഞാടുകളാണ് കണ്ണീർ പൊഴിച്ചു പാർട്ടിയിലേക്ക് തിരിച്ചുവന്നത്! ഇന്ന് ഐ.എൻ.എൽ ഇടതുമുന്നണിയുടെ അടിബലമുള്ള ഒരു ഘടകകക്ഷിയാണ്. നാളെ തഴച്ചുവളരാൻ സാധ്യതയുള്ള ഏക പാർട്ടി. സേട്ട് സാഹിബ് വിതച്ചത് മികച്ച വിത്താണ്. ആ വിത്തിെൻറ ഗുണം വരുംനാളുകളിൽ കൂടുതൽ കാണാനിരിക്കുന്നേയുള്ളൂ. ദേവർകോവിലിെൻറ മന്ത്രിപദവിയും പിന്മാറ്റവുമൊക്കെ വലിയ സംഭവമായി ഞങ്ങൾ കാണുന്നില്ല.

ബഹുദൂരം സഞ്ചരിണ്ടേ മഹത്തായ ഒരു പ്രസ് ഥാനത്തിെൻറ പ്രയാണപഥത്തിൽ ചുമലിലേറ്റേണ്ടിവന്ന ചെറിയൊരു പാർലമെൻററി ദൗത്യം. അവസവം വന്നപ്പോൾ സന്തോഷപൂർവം ഏറ്റെടുത്തു; കാലാവധി തികഞ്ഞപ്പോൾ തിരികെ കൊടുത്തു. 27വർഷം പാർട്ടി ഇടതുപക്ഷത്ത് ഉറച്ചുനിന്നത് മന്ത്രിപദത്തിെൻറ ബലത്തിലല്ല. വലിയ ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള അനുഭവനസമ്പത്ത് കരഗതമാക്കാനുള്ള അവസരമായി പാർട്ടി അതിനെ കണ്ടു. ആ പരീക്ഷണത്തിൽ വിജയിച്ചതിൽ ആഹ്ലാദമുണ്ട്. 30െൻറ യൗവ്വനത്തിൽ കൂടുതൽ ഈർജസ്വലമാകാനുള്ള പരിശ്രമത്തിൽ നിങ്ങളും പങ്കാളികളാവുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+