കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്കെന്ന് സൂചന, സിപിഎമ്മിന്റെ അനുമതി ലഭിച്ചാൽ തീരുമാനം

Google Oneindia Malayalam News

കോഴിക്കോട്: മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎന്‍എല്ലിലേക്ക് ക്ഷണം ലഭിച്ചതായി കാരാട്ട് റസാഖ് സ്ഥിരീകരിച്ചു. എന്നാല്‍ സിപിഎമ്മിന്റെ അനുമതി ലഭിക്കാതെ പാര്‍ട്ടിയില്‍ ചേരാനാകില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

'കെണിയൊരുക്കി കാത്തിരുന്നത് എന്നെ, ക്രൈംബ്രാഞ്ച് പൊക്കിയത് അവനെ', ഒളിയമ്പുമായി വിനു വി ജോൺ'കെണിയൊരുക്കി കാത്തിരുന്നത് എന്നെ, ക്രൈംബ്രാഞ്ച് പൊക്കിയത് അവനെ', ഒളിയമ്പുമായി വിനു വി ജോൺ

നിയമസഭാ തിരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖിനെ ഇടത് സ്ഥാനാര്‍ത്ഥിയായി കൊടുവള്ളിയില്‍ മത്സരിപ്പിക്കാനുളള തീരുമാനം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് കാരാട്ട് റസാഖ് ആരോപിക്കുന്നത്. അതേസമയം ഐഎന്‍എല്ലിലേക്ക് പോകുമെന്നുളള വാര്‍ത്തകള്‍ കാരാട്ട് റസാഖ് നിഷേധിച്ചിട്ടുമുണ്ട്.

 കാരാട്ട് റസാഖ്

ലീഗ് വിമതനായ കാരാട്ട് റസാഖിനെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം കൊടുവള്ളിയില്‍ മത്സരിപ്പിക്കുന്നത്. ഉറച്ച് ലീഗ് കോട്ടയായ കൊടുവള്ളി കാരാട്ട് റസാഖിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കിടയിലും കാരാട്ട് റസാഖിനെ തന്നെ എല്‍ഡിഎഫ് കൊടുവള്ളിയിലിറക്കി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് നടുവിലാണ് കരാട്ട് റസാഖ് മത്സര രംഗത്തേക്ക് ഇറങ്ങിയത്.

'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ

 കാരാട്ട് റസാഖ്

കോഴിക്കോട് സൗത്ത് മണ്ഡലം വിട്ട് എംകെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കാനെത്തിയതോടെ കാരാട്ട് റസാഖിന് അടി തെറ്റി. സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായപ്പോഴും 6239 വോട്ടുകള്‍ക്ക് എംകെ മുനീര്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കാരാട്ട് റസാഖിനെ ലീഗിലേക്ക് തിരിച്ച് എത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ മധ്യസ്ഥതയിലായിരുന്നു ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.

 കാരാട്ട് റസാഖ്

കാരാട്ട് റസാഖ് ഇപ്പോള്‍ ഐഎന്‍എല്ലിലേക്ക് പോകുന്നതായാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന വിവരം. ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ട് പാര്‍ട്ടിയില്‍ ചേരാനായി ക്ഷണിച്ചു എന്ന് കാരാട്ട് റസാഖ് പറയുന്നു. ആര് പാര്‍ട്ടിയിലേക്ക് പോകാന്‍ ക്ഷണിച്ചാലും അതിനെ സ്വാഗതം ചെയ്യുക സ്വാഭാവികമാണ് എന്നും കാരാട്ട് റസാഖ് പറഞ്ഞു

 കാരാട്ട് റസാഖ്

'കാസിം ഇരിക്കൂറിനും അഹമ്മദ് ദേവര്‍കോവിലിനും നല്‍കിയ മറുപടി താന്‍ ഇടതുപക്ഷ സഹയാത്രികനാണ്. സിപിഎമ്മിന്റെ അനുമതി ഇല്ലാതെ തനിക്ക് ഒരു പാര്‍ട്ടിയിലേക്കും ഇപ്പോള്‍ കടന്ന് ചെല്ലാനാകില്ലെന്നും ഐഎന്‍എല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്' എന്നും കാരാട്ട് റസാഖ് വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടാക്കുക എന്നതാണ് ഒരു പാര്‍ട്ടി ചെയ്യേണ്ടത് എന്ന് ഐഎന്‍എല്ലിലെ പ്രശ്‌നങ്ങളെ കുറിച്ചുളള ചോദ്യത്തിന് കാരാട്ട് റസാഖ് മറുപടി നല്‍കി.

 കാരാട്ട് റസാഖ്

ചേരിതിരിവും പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകും എന്ന് ഐഎന്‍എല്‍ നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും കാരാട്ട് റസാഖ് പറഞ്ഞു. കൊടുവള്ളിയില്‍ തന്റെ തോല്‍വിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കാരാട്ട് റസാഖ് ആരോപിച്ചു. വോട്ട് ചോര്‍ന്നിട്ടുണ്ട് എന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മനസ്സിലാക്കിയിട്ടുളളതാണ് എന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

 കാരാട്ട് റസാഖ്

'ഇതുമായി ബന്ധപ്പെട്ട് പല പത്ര വാര്‍ത്തകളും കണ്ടു. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഇല്ലാത്തത് കൊണ്ടാണ് തോറ്റത് എന്ന ്പഴയ സംസ്ഥാന പ്രസിഡണ്ടിന്റെ പ്രസ്താവന കണ്ടു. ഐഎന്‍എല്ലിന്റെ പ്രസ്താവന വിമത ഐഎന്‍എല്‍ വിഭാഗം വോട്ട് ചെയ്തിട്ടില്ല എന്നായിരുന്നു. ഈ രണ്ട് ഘടകത്തിന്റെയും പ്രസ്താവന മുഖവിലയ്ക്ക് എടുത്താല്‍ അതായിരിക്കും പരാജയ കാരണം എന്ന് സംശയിക്കുന്നു'. സിപിഎമ്മിന് പരാതി നല്‍കിയിരുന്നുവെന്നും നടപടി ഉണ്ടായിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Recommended Video

cmsvideo
AP Abdul Vahab talks about INL issue | Oneindia Malayalam

English summary
Ex MLA Karat Razak likely to join INL, Awaiting CPM's permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X