നാദാപുരത്ത് എക്സൈസ് സംഘം പിടികൂടിയത് അന്തര്‍സംസ്ഥാന ബന്ധമുള്ള കഞ്ചാവ് വിൽപന സംഘത്തെ

  • Posted By:
Subscribe to Oneindia Malayalam

വടകര : നാദാപുരത്ത് എക്സൈസ് സംഘം പിടികൂടിയത് അന്തര്‍സംസ്ഥാന ബന്ധമുള്ള കഞ്ചാവ് വിൽപന സംഘത്തെ .പളനിയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നു ജില്ലയില്‍ വിൽപന നടത്തുന്ന സംഘത്തിലെ നാലു പേരെയാണ് എക്സൈസ് സംഘം പിടികൂടിയത് .

ബൈക്ക് ബസിലിടിച്ച യുവാക്കളുടെ മൃതദേഹം ഞായറായ്ച്ച സംസ്കരിക്കും

തെരുവൻപറമ്പിലെ ഒന്തംപറമ്പത്ത് ഫാസിൽ ( 21), മൊകേരി വണ്ണത്താൻവീട്ടിൽ ഷഹാസ് ( 21), തൂണേരി വയനേരിപ്പൊയിൽ മുഹമ്മദലി ( 20), മരുതോങ്കര വെള്ളാക്കുടി ജിതിൻ നാണു ( 22) എന്നിവരാണ് പിടിയിലായത്.നാലു പേർ പിടിയിലായതറിഞ്ഞ് വെള്ളിയാഴ്ച രാത്രി മുതൽ കല്ലാച്ചി മിനി സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിൽ ഇവരെ മോചിപ്പിക്കാനായി ഒട്ടേറെ പേരെത്തി.

drugscaseprethikal

156 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നു കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റീവ് ഓഫിസർ എ.കെ. ശ്രീജിത്ത്, സിഇഒമാരായ പ്രമോദ് പുളിക്കൂൽ‌, കെ. ഷീരാജ്, എൻ.കെ. ഷിജിൽകുമാർ, പി.എം. സുരേഷ്കുമാർ, വി.സി. വിജയൻ, ഡ്രൈവർ പ്രതീഷ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Excise arrested gang who has interstate drug relation,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്