Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലൂര്‍ക്കാട് കലൂരില്‍ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി കല്ലൂര്‍ക്കാട് കലൂരില്‍ നിന്നും രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍. മൂവാറ്റുപുഴ മടക്കത്താനം കാപ്പ് കരയില്‍ വെട്ടിക്കാട്ടില്‍ ലാലു ബാബു, തൊടുപുഴ വെങ്ങല്ലൂരില്‍ താമസിക്കുന്ന മുണ്ടക്കല്‍ വിഷ്ണു മധുസൂദനന്‍ നായര്‍ എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ.ഫൈസലിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഷാഡോ എക്‌സൈസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി കല്ലൂര്‍ക്കാടിനടുത്ത് കലൂരില്‍ നിന്നുംപ്രതികളെ പിടിക്കാനായത്.

എക്‌സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍രഹസ്യമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും, യുവാക്കള്‍ക്കിടയിലും വിതരണം നടത്തുന്നതിനായി കൊണ്ടു വന്ന കഞ്ചാവാണ് ഇവരില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. സ്ഥിരമായി കഞ്ചാവ് കടത്ത് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. ഇതുമായി ബന്ധപ്പെട്ട പല വിലപ്പെട്ട വിവരങ്ങളും പിടിയിലായവരില്‍ നിന്നും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ganja

കഞ്ചാവുമായി പിടിയിലായവര്‍


മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യാനുസരണം കഞ്ചാവും, മയക്കു മരുന്ന് ഇനത്തില്‍പ്പെട്ട ഗുളികകളും എത്തിച്ച് കൊടുത്തിരുന്ന ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെ മുമ്പ് മൂവാറ്റുപുഴ റെയിഞ്ച് എക്‌സൈസ് സംഘവും, ഷാഡോ എക്‌സൈസ് ടീമും പിടികൂടിയിരുന്നു. മൂവാറ്റുപുഴ മേഖലയില്‍ നിന്നും കഞ്ചാവും, മറ്റ് മയക്കു മരുന്നുകളുമായി ഇരുപതോളം പ്രതികളും, കഞ്ചാവ് കടത്തിക്കൊണ്ടു വന്ന 2 കാറുകളും, 3 ബൈക്കുകളും ഉള്‍പ്പെടെ 5 വാഹനങ്ങളും അടുത്ത നാളുകളില്‍ പിടിയില്‍ ആയിട്ടുണ്ട്. ശക്തമായ നിരീക്ഷണങ്ങളും, പരിശോധനകളും തുടര്‍ന്നും ഈ മേഖലയില്‍ ഉണ്ടായിരിക്കും. മയക്കുമരുന്നുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് നടത്തുന്ന നിരന്തരമായ നിരീക്ഷണങ്ങളിലും, പരിശോധനകളിലും പൊതുജനങ്ങളുടെ സഹകരണം പിന്തുണ ആവശ്യമാണെന്ന് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഷാഡോ എക്‌സൈസ് ടീമംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.ഡി.സജീവന്‍, സി.വി.നന്ദകുമാര്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.എ.മനോജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എം.കബീര്‍, വി.ഉന്മേഷ്, പി.ഇ.ബഷീര്‍, പി.എം.ഇബ്രാഹിം റാവുത്തര്‍ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+