കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ഞാറമൂട് ശശി ബിജെപിയിലേക്ക്...? ചര്‍ച്ചകള്‍ മുറുകുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബെന്നറ്റ് വിവാദത്തില്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വെഞ്ഞാറമൂട് ശശി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായായും പറയപ്പെടുന്നു.

സിപിഐയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്ന് വ്യക്തമാക്കിയ ശശി താന്‍ അവസാനം വരെ കമ്യൂണിസ്റ്റ് ആയി തുടരും എന്നും പറഞ്ഞിരുന്നു. സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Venjaramoodu Shasi

ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചിലരുമായി വെഞ്ഞാറമൂട് ശശി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ എക്‌സിക്യൂട്ടീവിന് ശേഷം മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

എന്നാല്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ട ഒരാളെ എടുക്കുന്നതിനെതിരെ ബിജെപിക്കുള്ളിലും എതിര്‍പ്പുകളുണ്ടെന്നാണ് വിവരം. പക്ഷേ വെഞ്ഞാറമൂട് ശശി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി സിപിഐ പോലും പരസ്യമായി ആരോപിക്കുന്നില്ലെന്നാണ് ന്യായീകരണമായി മറു വിഭാഗം പറയുന്നത്.

സിപിഐയിലെ ഇപ്പോഴത്തെ നടപടികള്‍ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് പ്രചാരണം. കെഇ ഇസ്മായിലും കാനം രാജനും ഉള്‍പ്പെടെയുള്ളവരാണ് ഈ നീക്കങ്ങള്‍ക്ക് പിറകിലെന്നും പറയുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പന്ന്യന്‍ രവീന്ദ്രനും ഇവര്‍ക്കൊപ്പമാണെന്നാണ് വിവരം.

English summary
Expelled CPI Thiruvananthapuram District Secretary Venjaramoodu Shasi may join BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X